സമ്പൂർണ്ണ വാരഫലം - ഏപ്രിൽ 12 മുതൽ ഏപ്രിൽ 18 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അതീവ ശുഭകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ ലഭിക്കാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകും. സത്സുഹൃത്തുക്കളിൽ നിന്നും സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉന്നത വിജയവും ധനനേട്ടവും കൈവരിക്കാൻ സാധിക്കും. ബിസിനസ്സിൽ പുരോഗതിയും കുടുംബത്തിൽ മംഗളകർമ്മങ്ങളും നടക്കാൻ സാധ്യതയുണ്ട്. എന്നാൽ, വാരം അവസാനിക്കുമ്പോൾ അനാവശ്യ കൂട്ടുകെട്ടുകൾ വഴി മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

തുടക്കത്തിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും മാനസിക ബുദ്ധിമുട്ടുകൾക്കും സാധ്യത കാണുന്നു. ബിസിനസ്സിൽ അല്പം മന്ദത അനുഭവപ്പെട്ടേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. തൊഴിൽ വിജയവും ബിസിനസ് പുരോഗതിയും ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും രോഗമുക്തി നേടാനും സാധിക്കും. വാരന്ത്യത്തിൽ പഴയ ബന്ധുക്കളെ കണ്ടുമുട്ടാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ധനലാഭവും നല്ല ഭക്ഷണവും മനസ്സിന് സന്തോഷം പകരും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ ആദ്യ പകുതിയിൽ ശാരീരികമായ തളർച്ചയും ആരോഗ്യക്കുറവും അനുഭവപ്പെട്ടേക്കാം. ശത്രുഭയമോ സർക്കാർ സംബന്ധമായ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം. ഉദര സംബന്ധമായ അസ്വസ്ഥതകൾക്കും അലച്ചിലിനും സാധ്യതയുണ്ട്. എന്നാൽ വാരന്ത്യത്തോടെ കാര്യങ്ങൾ ശുഭകരമായി മാറും. വിദേശ യാത്രയ്ക്കോ വിദേശ വാസത്തിനോ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. തൊഴിലിലും പഠനത്തിലും മികച്ച പുരോഗതി കൈവരിക്കും. പ്രമുഖ വ്യക്തികളുമായുള്ള സമാഗമവും ദാമ്പത്യ ഐക്യവും ഈ വാരം പ്രതീക്ഷിക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തുടക്കത്തിൽ കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. എന്നാൽ വാരമധ്യത്തോടെ സാഹചര്യങ്ങളിൽ മാറ്റം വരാം. ബന്ധുക്കളുമായോ അയൽക്കാരുമായോ തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥലംമാറ്റത്തിനോ ദമ്പതികൾക്കിടയിൽ ഐക്യക്കുറവിനോ സാധ്യത കാണുന്നു. ഷെയർ മാർക്കറ്റ് പോലുള്ള ഇടപാടുകളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണം. ഉദര സംബന്ധമായോ രക്ത സംബന്ധമായോ ഉള്ള അസുഖങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കം കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകുന്ന മംഗളകർമ്മങ്ങളാൽ അനുഗ്രഹീതമായിരിക്കും. എന്നാൽ വാരമധ്യത്തോടെ ജോലിയിൽ മാറ്റങ്ങളോ തടസ്സങ്ങളോ നേരിട്ടേക്കാം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ആവശ്യമായി വരും. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നവർക്കും ധനമിടപാടുകൾ നടത്തുന്നവർക്കും അല്പം പ്രതികൂല സമയമാണ്. ശത്രുക്കളുടെ നീക്കങ്ങളെ കരുതിയിരിക്കണം. രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങളുള്ളവർ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരാരംഭത്തിൽ അനാവശ്യ യാത്രകളും ജോലിഭാരവും കാരണം ശാരീരിക ക്ഷീണം അനുഭവപ്പെട്ടേക്കാം. പ്രയത്നത്തിന് അർഹമായ ഫലം ലഭിക്കാത്തതിൽ മാനസിക വിഷമം തോന്നാം. പഠന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ശത്രുഹാനി, ധനലാഭം, സമൂഹത്തിൽ മാന്യത എന്നിവ നിങ്ങളെ തേടിയെത്തും. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാനും ദാമ്പത്യ ഐക്യം മെച്ചപ്പെടുത്താനും സാധിക്കും. പുതിയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സുഹൃത്തുക്കളുടെ കൃത്യസമയത്തുള്ള ഇടപെടലുകൾ വലിയ പ്രതിസന്ധികളിൽ നിന്ന് നിങ്ങളെ രക്ഷിക്കും. ബന്ധുക്കളുമായി ചെറിയ പിണക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക. വാതരോഗമോ ഉദര സംബന്ധമായ അസുഖങ്ങളോ ഉള്ളവർ ജാഗ്രത പാലിക്കണം. വിവാഹ കാര്യങ്ങളിലോ സംസാരത്തിലോ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. എങ്കിലും വാരന്ത്യത്തോടെ നിയമപരമായ തർക്കങ്ങളിൽ വിജയിക്കാനും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും നിങ്ങൾക്ക് സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കത്തിൽ സർവ്വ കാര്യ വിജയം പ്രതീക്ഷിക്കാം. തൊഴിലിലും ദാമ്പത്യത്തിലും ഒരുപോലെ സന്തോഷം കൈവരും. പുതിയ വസ്ത്രങ്ങളും നല്ല ഭക്ഷണവും ആസ്വദിക്കാനുള്ള യോഗമുണ്ട്. കാർഷിക മേഖലയിലുള്ളവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടെ കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. മാതാപിതാക്കളുടെ ആരോഗ്യത്തിൽ കരുതൽ വേണം. ഭക്ഷണവിഷബാധ ഏൽക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കുക. യാത്രാവേളകളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. തുടക്കത്തിൽ ജോലിയിൽ ചില ക്ലേശങ്ങളും സാമ്പത്തിക നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. അഗ്നി സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സംസാരത്തിൽ കാഠിന്യം കുറയ്ക്കുന്നത് ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും. എന്നാൽ വാരമധ്യത്തോടെ സ്ഥിതി മാറും. സഹോദരങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. വാരന്ത്യത്തിൽ കുടുംബാംഗങ്ങളുമായി ചെറിയ തർക്കങ്ങൾ വരാമെന്നതിനാൽ സംയമനം പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ശാരീരിക സുഖവും പ്രശസ്തിയും നിങ്ങളെ തേടിയെത്തും. സംസാര ചാതുര്യം വഴി കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. എന്നാൽ വാരമധ്യത്തിൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അത് ദോഷഫലങ്ങൾ ഉണ്ടാക്കും. അപകടങ്ങൾക്കോ മുറിവുകൾക്കോ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വാരന്ത്യത്തോടെ പുതിയ നല്ല സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കാനും വിശേഷ ഭക്ഷണങ്ങൾ ആസ്വദിക്കാനും അവസരം ലഭിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരാരംഭത്തിൽ വിദേശ വാസം ആഗ്രഹിക്കുന്നവർക്ക് ചില തടസ്സങ്ങൾ നേരിട്ടേക്കാം. നിയമപരമായ പ്രശ്നങ്ങളിലോ അപവാദങ്ങളിലോ അകപ്പെടാതെ ശ്രദ്ധിക്കണം. രക്തസംബന്ധമായ അസുഖങ്ങൾ അലട്ടിയേക്കാം. എന്നാൽ വാരമധ്യത്തോടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. അപ്രതീക്ഷിത സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിക്കും. വാരന്ത്യത്തിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ചെറിയ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആത്മസംയമനം പാലിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യവും ഔദ്യോഗിക രംഗത്ത് പ്രമോഷനും പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടെ അയൽക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേർച്ചയില്ലായ്മ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഷെയർ മാർക്കറ്റ് നിക്ഷേപങ്ങളിൽ ജാഗ്രത വേണം. ഉദര സംബന്ധമായ അസുഖങ്ങൾ അലട്ടാനിടയുണ്ട്. വാരന്ത്യത്തോടെ സ്ഥിതി മെച്ചപ്പെടും. പ്രമുഖ വ്യക്തികളിൽ നിന്ന് ആദരവും പാരിതോഷികങ്ങളും ലഭിക്കാനും മനസ്സന്തോഷം കൈവരിക്കാനും സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212