സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 ഏപ്രിൽ 13 മുതൽ ഏപ്രിൽ 19 വരെ 1200 മീനം 30 മുതൽ മേടം 6 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കരാർ അടിസ്ഥാനത്തിൽ തൊഴിൽ ഉണ്ടായിരുന്നവർക്ക് വളരെകാലമായി ജോലിയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി സ്ഥിര വരുമാനം ഉണ്ടാകും. കോടതിപരമായ വിഷയങ്ങളിൽ അനുകൂല വിധി ഉണ്ടാവും. ഈശ്വര വിശ്വാസം കൂടുകയും ശരീര ചൈതന്യവും ആരോഗ്യവും വർദ്ധിക്കും. വാരം അവസാനം കുടുംബപരമായി ചില അസ്വസ്ഥകൾ രൂപപെടുവാൻ സാധ്യത ഉണ്ട്. ഉദര സംബന്ധമായും മൈഗ്രേയ്ൻ, കാഴ്ച്ച സംബന്ധമായി പ്രശ്നം ഉള്ളവർ വിദഗ്‌ധ ചികിത്സ തേടുന്നത് ഉചിതമായിരിക്കും. ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യത ഉണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ചില അസ്വസ്ഥകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുവാൻ ഇടവരും. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക. വാര മധ്യത്തോടു കൂടി ശത്രു നാശം, തൊഴിൽ വിജയം, കീർത്തി, ഭക്ഷണ സുഖം എന്നിവ ലഭിക്കും. ദമ്പതികൾ ഒരുമിച്ചു താമസിക്കത്തക്ക വണ്ണം ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകാൻ ഇടയുണ്ട്. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കം സ്ത്രീകൾ മൂലം മാനഹാനി, അപവാദം എന്നിവ കേൾക്കുന്ന സാഹചര്യം ഉണ്ടാവും. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും ഇടനൽകും. വാത-കഫരോഗങ്ങൾ വർദ്ധിക്കുകയും അതുവഴി പ്രയാസങ്ങൾ അനുഭവപ്പെടുകയും ചെയ്യും. വാരം മധ്യത്തോട് കൂടി അസുഖം കുറയുകയും ശരീര ചൈതന്യം വർദ്ധിക്കുകയും ചെയ്യും. പുതിയ വരുമാന മാർഗമോ തൊഴിലോ ലഭിക്കുവാൻ സാധ്യത ഉണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സുഹൃത്തുക്കളോടൊപ്പം പോകുവാൻ സാധിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം വളരെ അധികം വെല്ലുവിളികൾ നേരിടുന്ന വാരമാണ്. സാമ്പത്തികമായും മാനസികമായും ശാരീരികമായും കുടുംബപരമായും വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ മാനസിക ഐക്യം കുറയുകയും പരസ്പരം കലഹിക്കുവാനും സാധ്യത. മാതാപിതാക്കൾക്ക് രോഗാരിഷ്ടത ഉണ്ടാകുകയും ആശുപത്രി വാസത്തിനും ഇടയുണ്ട്. ഉദര സംബന്ധമായും ഉറക്കക്കുറവ് മൂലവും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ഛർദി, അതിസാരം, ശക്തമായ വയറുവേദന എന്നിവ ഉണ്ടാകാൻ സാധ്യത. വാരം അവസാനം ശത്രുഹാനി, തൊഴിൽ വിജയം, ധനനേട്ടം, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം എന്തുകാര്യങ്ങളിലും ധൈര്യത്തോട് കൂടി ഇറങ്ങി പുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും. അസാമാന്യമായ ചിന്താശേഷി പ്രകടിപ്പിക്കുന്നത് പലരുടെയും ആദരവ് പിടിച്ചു പറ്റുവാൻ സാധിക്കും. എന്നാൽ വാര മധ്യത്തോട് കൂടി മാനസികമായും കുടുംബപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ഭാര്യാ ഭർത്താക്കന്മാർ തമ്മിലും സന്താനങ്ങൾ തമ്മിലും നിസ്സാര കാര്യത്തിന് വാക്ക് തർക്കം ഉണ്ടാവാൻ ഇടയുണ്ട്. പല കാര്യങ്ങളിലും പരസ്പര ബഹുമാനം ഇല്ലാതെ പെരുമാറുന്ന അവസ്ഥ സംജാതമാകും. കൊളസ്‌ട്രോൾ മറ്റു ശാരീരീക അസുഖമുള്ളവർ ജാഗ്രത പാലിക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

മേലധികാരിയുടെ പ്രീതി ലഭിക്കുവാനും അതുവഴി പദവിയിൽ ഉന്നതസ്ഥാനം അലങ്കരിക്കുവാനും ഭാഗ്യം ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവുകയും അതുവഴി ജീവിതത്തിൽ മനസമാധാനവും സന്തോഷവും ഉണ്ടാവുന്ന സന്ദർഭങ്ങൾ ഉണ്ടാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്രകൾ പോകുവാനും അവസരം ലഭിക്കും. എന്നാൽ വാരം അവസാനം ചില ശരീര അസ്വസ്ഥതകൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് മരുന്ന് കഴിക്കുവാൻ ശ്രദ്ധിക്കുന്നത് ഉചിതം ആയിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ലാഭം, സത്സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഈ വാരം ലഭിക്കുവാൻ സാധ്യത ഉണ്ട്. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും. എന്നാൽ വാര മധ്യത്തിലെ സ്ത്രീകളോട് ഇടപഴകുന്ന വഴി മാനസികമായും സാമ്പത്തികമായും ചില പ്രശ്നങ്ങൾ ഉടലെടുക്കുവാൻ സാധ്യത ഉണ്ട്. വാരം അവസാനത്തോട് കൂടി ധനപരമായും കുടുംബപരമായും സമാധാന അന്തരീക്ഷം ഉണ്ടാകും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം ജീവിത പങ്കാളിയുമായും ബന്ധു ജനങ്ങളുമായും കലഹം ഉണ്ടാവാനും പരസ്പരം വിശ്വാസം നഷ്ടപെടുന്ന സ്ഥിതി വിശേഷങ്ങൾ ഉണ്ടാവുകയും ചെയ്യും. അന്യസ്ത്രീമൂലം അപമാനം ഉണ്ടാവുകയും നിസാരകാര്യങ്ങൾക്കു കേസ് വഴക്കുകൾ ഉണ്ടാവുകയും ചെയ്യും. ആരോഗ്യക്കുറവ് അനുഭവപ്പെടുമെങ്കിലും വാരം മധ്യത്തോടെ ആരോഗ്യം വീണ്ടെടുക്കും.കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാവും. മൈഗ്രേയ്ൻ മറ്റ് ശിരോ രോഗമുള്ളവർ കൃത്യ സമയത്തു മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ ഇടവരും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ നിറ സാന്നിധ്യം ആകുവാനും അവസരം ലഭിക്കും. തെറ്റിദ്ധാരണകൾ മൂലം പിണങ്ങിയിരുന്ന സുഹൃത്തുക്കൾ പരസ്പരം വീണ്ടും ഒന്നുചേർന്ന് പ്രവർത്തിക്കുവാൻ അവസരം ലഭിക്കും. കോടതി വ്യപഹാരങ്ങളിൽ അനുകൂല വിധി ഉണ്ടാവും. ലോട്ടറി, ചിട്ടി എന്നിവയിൽ ഭാഗ്യം തുണയ്ക്കും. വാര മധ്യത്തിൽ സ്ത്രീ വിഷയങ്ങളിൽ ഇടപെടുന്നതിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കർമ്മമേഖലയിൽ പുതിയ വഴിത്തിരിവുകൾ വരുന്ന സമയമാണ്. രാഷ്ട്രീയത്തിൽ ഇരിക്കുന്നവർക്ക് കൂടുതൽ അധികാര പ്രാപ്‍തിയുള്ള സ്ഥാനം ലഭിക്കുവാനും അതുവഴി പ്രശസ്തി ഉണ്ടാവാനും ഇട നൽകും. പുതിയ ബിസിനസ്സ് സംരംഭം ആരംഭിക്കാൻ ഇരിക്കുന്നവർക്ക് നിക്ഷേപകരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. വളരെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം പ്രധാനപ്പെട്ട മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനും മുഖ്യ പങ്ക് വഹിക്കാനും അവസരം ലഭിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സുഹൃത്തുക്കളോടൊപ്പം സന്ദർശിക്കുവാൻ അവസരം ലഭിക്കും. വാരം അവസാനം സ്ത്രീകൾ മൂലം മാനഹാനി,ധന നഷ്ട്ടം സാധ്യത ഉണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കം മാനസികകമായും ശാരീരികമായും ചില പ്രയാസങ്ങൾ നേരിടേണ്ടി വരും. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുമെങ്കിലും തിരിച്ചു നന്ദി ഇല്ലാത്ത അവസ്ഥ സംജാതമാകും. ആമാശയ സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാവുകയും ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും ചെയ്യും. വാരം മധ്യത്തോടു കൂടി ബാങ്ക് ലോൺ, ദാമ്പത്യ സുഖം, പ്രവർത്തന വിജയം എന്നിവ ലഭിക്കും. കുടുബാംഗങ്ങൾ തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി രമ്യതയിൽ എത്തി ചേരും. വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനും പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും ഒത്തുചേരുവാനും സാധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കം മനഃസ്വസ്ഥത കുറയുകയും രോഗാദിദുരിതങ്ങൾ അലട്ടുകയും ചെയ്യും. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. കോടതി സംബന്ധമായ കേസ് വഴക്കുകളിൽ പ്രതികൂലമായ വിധി ഉണ്ടാവും. അനാവശ്യമായി കുടുംബ ബന്ധു ജനങ്ങളുമായും അയല്പക്കക്കാരുമായും വാക്ക് തർക്കങ്ങൾക്ക് പെടാനും കേസുവഴക്കുകൾ ഉണ്ടാവാനും സാധ്യത ഉണ്ട്. ഉദര സംബന്ധമായും ആമാശയ സംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ കൃത്യ സമയത് ഡോക്ടറെ കണ്ട് പ്രതിവിധി ചെയ്തിലെങ്കിൽ രോഗം കലശലാവാൻ ഇടയുണ്ട്. വാരം അവസാനത്തോട് കൂടി തൊഴിൽ വിജയം, ധനലാഭം, ശരീര സുഖം, കീർത്തി എന്നിവ ലഭിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.