നക്ഷത്രഫലം: 2026 മെയ് 09, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടുന്ന ദിവസമാണിത്. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമോ അംഗീകാരങ്ങളോ ലഭിക്കും. നിയമപരമായ തർക്കങ്ങളിൽ വിജയം പ്രതീക്ഷിക്കാം. നിങ്ങളുടെ സംസാരചാതുര്യം വഴി തടസ്സപ്പെട്ട പല കാര്യങ്ങളും സാധിച്ചെടുക്കാൻ ഇന്ന് സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് അതീവ ജാഗ്രത ആവശ്യമാണ്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അല്പം മന്ദത അനുഭവപ്പെട്ടേക്കാം. വ്യക്തിബന്ധങ്ങളിൽ വിവേകം പാലിക്കുന്നത് അന്തസ്സ് നിലനിർത്താൻ സഹായിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

മനസ്സിനെ അനാവശ്യ ഭയങ്ങളോ ആശങ്കകളോ അലട്ടാൻ സാധ്യതയുണ്ട്. പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടാൻ ഇടയുള്ളതിനാൽ ക്ഷമയോടെ കാത്തിരിക്കുക. സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തുകയും മാനസികമായ കരുത്ത് നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പുതിയ വാഹനം വാങ്ങാനോ വീട് പണിയാനോ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ തെളിഞ്ഞുവരും. വിട്ടുവീഴ്ചാ മനോഭാവം ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

നല്ല സുഹൃത്തുക്കളുടെ പിന്തുണ വഴി പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് സ്നേഹപൂർണ്ണമായ സഹകരണം ലഭിക്കും. സാമ്പത്തികമായ പുരോഗതിയും ദാമ്പത്യ ഐക്യവും ഉണ്ടാകും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കുന്ന ദിവസമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക; അനാവശ്യ കൂട്ടുകെട്ടുകൾ അപമാനത്തിനോ ധനനഷ്ടത്തിനോ കാരണമായേക്കാം. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പണമിടപാടുകളിൽ നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ദിവസമാണിത്. പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശത്രുക്കളുടെ നീക്കങ്ങളെ കരുതിയിരിക്കുക. ബന്ധുക്കളുമായി ഇടപഴകുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ദിവസമാണിത്. പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശത്രുക്കളുടെ നീക്കങ്ങളെ കരുതിയിരിക്കുക. ബന്ധുക്കളുമായി ഇടപഴകുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ബന്ധുക്കൾ ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനും അവസരമുണ്ടാകും. തൊഴിൽ രംഗത്ത് ശ്രദ്ധേയമായ വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് ഉന്മേഷം നൽകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കാര്യതടസ്സങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ഉറക്കക്കുറവോ ശാരീരികമായ അസ്വസ്ഥതകളോ അലട്ടാൻ സാധ്യതയുണ്ട്. രക്തസമ്മർദ്ദമോ ഉദരസംബന്ധമായ അസുഖങ്ങളോ ഉള്ളവർ ആരോഗ്യകാര്യത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ബിസിനസ്സിൽ മികച്ച പുരോഗതി ദൃശ്യമാകും. നിങ്ങളുടെ വ്യക്തമായ അവതരണ ശൈലി മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ സഹായിക്കും. അപവാദങ്ങൾ നിങ്ങളെ ബാധിക്കില്ല. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

അപ്രതീക്ഷിതമായ ചെലവുകൾ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുമ്പോൾ പക്വതയോടെ പെരുമാറുക. സ്ത്രീകളുമായുള്ള ഇടപാടുകളിൽ വിവേകം പുലർത്തുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തുന്ന ദിവസമാണിത്. ധനപരമായ നേട്ടങ്ങളും തൊഴിൽ വിജയവും ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കുന്ന വാർത്തകൾ കേൾക്കാൻ സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212