ആറ്റുകാലമ്മയുടെ അനുഗ്രഹം ഓരോ ഭക്തന്റെയും അടുപ്പിലെ കനലായി മാറുന്ന ആ പുണ്യനിമിഷങ്ങൾക്ക്, മൂന്ന് പതിറ്റാണ്ടുകാലം ഗണിതശാസ്ത്രത്തിന്റെ കൃത്യതയോടെ മുഹൂർത്തം കുറിച്ചുനൽകിയ ആ പവിത്രമായ കൈകൾ ഇനി ഒരു നോവോർമ്മ.
ഒരു ജ്യോത്സ്യൻ എങ്ങനെയായിരിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടിത്തന്ന പുണ്യാത്മാവായിരുന്നു ശ്രീ. എ.എം. വിജയൻ നമ്പൂതിരി (ആറ്റുകാൽ വിജയൻ തിരുമേനി).
വിനയവും പാണ്ഡിത്യവും ഒരേപോലെ ഒത്തുചേർന്ന ആ നിറസാന്നിധ്യം, ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും എനിക്ക് വലിയൊരു ധൈര്യമായിരുന്നു.
പ്രശ്നങ്ങളുടെ കാഠിന്യം എത്രതന്നെയായാലും, വാത്സല്യം നിറഞ്ഞ പുഞ്ചിരിയോടെ "നമുക്ക് നോക്കാടോ..." എന്ന് അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ തന്നെ പകുതി ആശ്വാസം ലഭിക്കുമായിരുന്നു. ആ വാക്കുകളിൽ വിധിയിലുള്ള വിശ്വാസത്തേക്കാൾ ഉപരി, താങ്ങായി നിൽക്കുമെന്ന ഉറപ്പായിരുന്നു ഉണ്ടായിരുന്നത്.
സോഷ്യൽ മീഡിയയുടെ കാലത്ത് അഭിനവ ജ്യോതിഷികൾ ആർഭാടമായി തങ്ങളുടെ പാണ്ഡിത്യം അവതരിപ്പിക്കുമ്പോൾ, മറുവശത്ത് ലാളിത്യം കൊണ്ടും നിശബ്ദമായ കർമ്മം കൊണ്ടും വിസ്മയിപ്പിച്ച മഹാത്മാവായിരുന്നു അദ്ദേഹം.
കേവലം പ്രവചനങ്ങൾക്കപ്പുറം, ആത്മീയതയെയും ജ്യോതിഷത്തെയും എങ്ങനെ മാനവികതയുമായി ചേർത്തുനിർത്താം എന്ന് ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്.
പവിത്രമായ ആ കൈകൾ കുറിച്ചുതന്ന ഓരോ അക്ഷരവും ഇന്നും എന്റെ ഹൃദയത്തിൽ കെടാത്ത വെളിച്ചമായി അവശേഷിക്കുന്നു.
ഒരു വലിയ തണൽമരം പെട്ടെന്ന് കടപുഴകി വീണ വേദനയോടെ, എന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ പാദങ്ങളിൽ ഭക്തിനിർഭരമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത്: ജയറാണി ഈ വി. Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)