ഗ്രഹമാറ്റം 2025 1/3
നവഗ്രഹങ്ങളിൽ ഓരോ ഗ്രഹവും രാശികളിലൂടെ സഞ്ചരിക്കുന്ന ദൈർഖ്യത്തിനു അനുസരിച്ചു ആണ് ആ രാശിയിലെ ഗുണദോഷങ്ങൾ അനുഭവിക്കേണ്ടി വരുക. സഞ്ചാര ദൈർഖ്യം വർധിക്കുന്നതിന് അനുസരിച്ചു ഫലങ്ങൾ ശക്തമായി അനുഭവത്തിൽ വരും.
അങ്ങനെ നോക്കുമ്പോൾ രണ്ടര വർഷത്തിനു ശേഷം വരുന്ന മഹാശനിമാറ്റം, ഒന്നര വർഷത്തിനു ശേഷം വരുന്ന രാഹു കേതു മാറ്റം, പതിവിനു വിഭിന്നമായി ഒരു വർഷത്തിലെ രണ്ടു വ്യാഴമാറ്റം ഒരു വ്യാഴവക്രം ഒക്കെയും കൊണ്ട്, ഇനി വരുന്ന ദിവസങ്ങൾ ജോതിഷപരമായി മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും എന്ന് ഉറപ്പിക്കാം.
കൃത്യമായി പറഞ്ഞാൽ 2025 മാർച്ച് 29ന്നു രണ്ടര വർഷത്തിനു ശേഷം ശനി കുംഭം രാശിയിൽ നിന്നും മീനംരാശിയിലേക്ക് സഞ്ചരിക്കുന്നു, 2027 ജൂൺ 3 വരെ മീനം രാശിയില് ആണ് ശനിയുടെ സഞ്ചാരം. അതായത് നീണ്ട രണ്ടര വര്ഷം. പലരുടെയും തലവര മാറ്റാൻ മാത്രം ഈ ശനിമാറ്റത്തിന്നു കെൽപ്പുണ്ട്.
തുടർന്ന് വെറും 48 ദിവസം കഴിയുമ്പോൾ 2025 മെയ് 15ന്നു, ഒരു വർഷത്തിനു ശേഷം വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുന്നു.
ഇത്തവണ വ്യാഴം പതിവ് ഒരു വർഷത്തെ സഞ്ചാരത്തിന് പകരം അഞ്ചു മാസം കഴിയുമ്പോൾ മിഥുനത്തിലെ സഞ്ചാരത്തിന് വിരാമമിട്ട് 2025 ഒക്ടോബർ 19 ന്നു കർക്കിടകം രാശിയിലേക്ക് മാറും, വീണ്ടും വെറും 47 ദിവസം കൊണ്ട് 2025 ഡിസംബർ 04ന്നു വ്യാഴം വക്രത്തിൽ മിഥുനത്തിലേക്ക് സഞ്ചരിക്കുന്നു. 2026 ജൂൺ 02 വരെ വക്രം നിലനിലകും.
ആദ്യത്തെ വ്യാഴ മാറ്റം വെറും 3 ദിവസം കഴിയുമ്പോൾ 2025 മെയ് 18 ന്നു ഒന്നര വർഷത്തിനു ശേഷം രാഹു മീനം രാശിയിൽ നിന്നും കുംഭം രാശിയിലേക്കും, കേതു കന്നി രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കും മാറുന്നു. രാഹുവും കേതുവും 2026 ഡിസംബർ 05 വരെ തല്സ്ഥിതി തുടരും..
സൂര്യന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ് മലയാള മാസങ്ങൾ (കൊല്ലവർഷം) നിശ്ചയിച്ചിരിക്കുന്നത്. അതായത് സൂര്യൻ ഏതു രാശിയിൽ നിൽക്കുന്നുവോ, അതാണ് ആ മലയാള മാസം.
ചന്ദ്രന്റെ സഞ്ചാരം ഒരു രാശിയിൽ വെറും രണ്ടേകാൽ ദിവസം മാത്രമാണ്. ചന്ദ്രന്റെ സഞ്ചാരത്തെ അടിസ്ഥനപ്പെടുത്തിയാണ് 27 നക്ഷത്രങ്ങൾ വരുന്നത്.
ബുധൻറെ സഞ്ചാരവും ശുക്രന്റെ സഞ്ചാരവും ഏകദേശം ഒരു മാസം തന്നെയാണ്. ചൊവ്വയുടേത് ഒന്നര മാസം അഥവാ 48 ദിവസമാണ്.
ദൈർഖ്യതയേറിയതും രാശിസ്ഥാനം അനുസരിച്ചു ഫലങ്ങൾ നല്കാൻ മാത്രം പ്രാപ്തിയുളള ഗ്രഹങ്ങളായ വ്യാഴം സുമാർ ഒരു വർഷവും, രാഹു കേതുക്കൾ ഒന്നര വർഷവും ശനി രണ്ടര വർഷവും ആണ് ഒരു രാശിയിൽ തന്നെ നില്കുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ടത്, ശുക്രന്റെ മാറ്റം കൊണ്ടോ, ചൊവ്വയുടെ മാറ്റം കൊണ്ടോ, ലോട്ടറി അല്ലെങ്കിൽ അപകടം പോലെ ചെറിയ കാലയളവിൽ സംഭവിക്കുന്ന ഫലങ്ങൾ അല്ലാതെ ദൈർഖ്യം കുറവുള്ള രാശിമാറ്റം കൊണ്ട് മനുഷ്യജീവിതത്തിൽ അത്ര കണ്ടു വലിയ സ്വാധീനം ഉണ്ടാകാറില്ല. എന്നാൽ ശനി വ്യാഴം ഒക്കെ മാറുന്നത് ഒരാളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും.
ചുരുക്കത്തിൽ 2025 ഇൽ ജീവിതത്തെ സ്വാധീനിക്കാവുന്ന ഗ്രഹമാറ്റം താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉള്ളതാണ്.