വിഷുഫലം 2025
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
സമ്പത്തും പ്രശസ്തിയും ലഭിക്കുന്ന സമയമാണ്, വിശേഷപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി ലഭിക്കുന്ന കാലമാണ്. എന്നിരുന്നാലും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകുന്ന സാഹചര്യം ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
അനാവശ്യമായ കൂട്ട്കെട്ട് മൂലം മാനഹാനി, ധനനഷ്ട്ടം ഉണ്ടാവും. മേലധികാരിയുടെ പ്രീതി സമ്പാദിക്കുവാനും സ്ഥാനമാനങ്ങളും ലഭിക്കും. വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യഐക്യം ഉണ്ടാവുമെങ്കിലും രോഗാദി ദുരിതം അലട്ടും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും ഇടക്കിടെ മേലധികാരിയുടെ അപ്രീതി ഉണ്ടാവും. ബന്ധു ജനങ്ങളെ കൊണ്ട് മനസ്സ്വസ്ഥതകുറയും. ജീവിതപങ്കാളിക്ക് രോഗാവസ്ഥ ഉണ്ടാകും. വാഹനങ്ങൾ കൊണ്ടോ ഉയരത്തിൽ ഉള്ള വീഴ്ച മൂലമോ മുറിവുകൾ ഉണ്ടാകാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സർക്കാർ/അർദ്ധ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി ലഭിക്കും. അകന്നു കഴിഞ്ഞ ബന്ധുക്കൾ വീണ്ടും ഒത്തു ചേരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഉയർന്ന പദവി അലങ്കരിക്കാനുള്ള ഭാഗ്യം ലഭിക്കും. ഏത് കാര്യത്തിൽ ഇറങ്ങി തിരിച്ചാലും തൊട്ടതെല്ലാം പൊന്നാകും. ശത്രുക്കളുടെ മേൽ വിജയം, ഈശ്വരാനുഗ്രഹം, വ്യവഹാര വിജയം, വാഹനഭാഗ്യം, നവീനഗൃഹം, ബന്ധുജന ഗുണം, ഭൂമി ലാഭം എന്നിവ ഉണ്ടാകും
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ ക്ലേശം അല്ലെങ്കിൽ സ്ഥാന നഷ്ടം, ഭക്ഷണ സുഖക്കുറവ് എന്നിവ ഉണ്ടാകും. ജാതകത്തിൽ വ്യാഴം ബലമില്ലാത്തവർക്കു സന്താന തടസ്സം, സന്താനങ്ങളെ കൊണ്ട് ദോഷഫലങ്ങൾ എന്നിവ ഉണ്ടാവും. രോഗാദി ദുരിതം അലട്ടും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കൃഷിലാഭം, ബിസിനസ്സിൽ ഉയർച്ച എന്നിവ ഉണ്ടാകും. വാഹന ഭാഗ്യം, പുതിയ വീട്, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, പുത്ര ഭാഗ്യം, ഭാര്യ സുഖം എന്നിവ ലഭിക്കും. എങ്കിലും ഇടക്കിടെ മനോദുഃഖം, മനസ്വസ്ഥത കുറയുക, ഉദര-നേത്ര രോഗം അലട്ടും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഗുണ ദോഷ സമ്മിശ്രമായിരിക്കും. ചിലർക്ക് ബിസിനസ്സിൽ ഉയർച്ച ഉണ്ടാവും എന്നിരുന്നാലും ഇടക്കിടെ സാമ്പത്തിക നഷ്ട്ടം ഉണ്ടാകും. രോഗാധി ദുരിതങ്ങൾ അലട്ടുക, ശത്രു ഭയം, അന്യസ്ത്രീ ബന്ധം അതു മൂലം മാനഹാനി എന്നിവയ്ക്ക് സാധ്യത.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വിവാഹകാലം അനുകൂലമായിരിക്കും. വിദ്യയിൽ ഉന്നതി, ഭക്ഷണസുഖം എന്നിവ ലഭിക്കും. എവിടെയും മാന്യത, സംസാരപ്രധാനമായ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക വർദ്ധനവ്, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ജാതകത്തിൽ വ്യാഴം ബലമില്ലാത്തവർക്ക് മനസ്വസ്ഥത കുറയുക, വ്യവഹാര പരാജയം എന്നിവ ഉണ്ടാകും.എന്നാൽ വ്യാഴത്തിന്റെ അപഹാരം നടക്കുന്നവർക്ക് പുത്ര ഭാഗ്യം, ബിസിനസ്സിൽ ഉയർച്ച, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഗുണ ദോഷ സമ്മിശ്രമായിരിക്കും. വ്യാപാര ബിസിനസ്സിൽ പുരോഗതി, പുത്ര ഭാഗ്യം, കുടുംബ സൗഖ്യം, വിദ്യയിൽ ഉന്നതി എന്നിവ ഉണ്ടാകും. ശനി ദശ നടക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
തൊഴിൽ സംബന്ധമായി വളരെ അധികം മാറ്റം ഉണ്ടാകും. പ്രത്യേകിച് രാഷ്ട്രീയപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. എന്നാൽ കുടുംബപരമായി അത്ര നല്ല ഫലങ്ങൾ ഉണ്ടാകില്ല കുടുംബത്തിൽ സ്വസ്ഥത കുറയുക, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ധനനഷ്ടം എന്നിവ ഉണ്ടാകും