Astrology

Share this article:

Facebook Twitter WhatsApp LinkedIn Instagram

രാഹു കേതുമാറ്റം 2025
 
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതിയോഗിയുടെ മേൽ വിജയം കൈവരിക്കാൻ സാധിക്കും. സ്ത്രീ മൂലം സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാനും, കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും സാധ്യതയുണ്ട്. സന്തോഷകരമായ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. അതേസമയം, സന്താനങ്ങളുടെ കാര്യത്തിൽ ചില ശ്രദ്ധയും കരുതലും ആവശ്യമായി വരും. വിവാഹേതര ബന്ധങ്ങളിൽ താത്പര്യം വർദ്ധിക്കുന്ന സമയം ആയതിനാൽ വ്യക്തിബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധയും വിവേകവും പുലർത്തുന്നത് ദോഷങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഉദര സംബന്ധമായോ ദഹന സംബന്ധമായോ പ്രശ്‌നങ്ങൾ നേരിടേണ്ട സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധയും, നല്ല ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും മുന്നോട്ട് പോകുന്നത് വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കും. സത്കർമ്മങ്ങളിലും ദുഷ്കർമ്മങ്ങളിലും ഒരേപോലെ താത്പര്യം വർദ്ധിക്കുകയും അത് വഴി പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യും.
 
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ജോലി സ്ഥലത്തും രാഷ്ട്രീയ രംഗത്തും പിതൃതുല്യരായ വ്യക്തികളിൽ നിന്നും ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബപരമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് മാതൃ സ്ഥാനീയർ, മാതൃ ബന്ധുക്കളുമായി ബന്ധപ്പെട്ട് ചില നഷ്ടങ്ങൾ ഉണ്ടാകുവാൻ സാധ്യത കാണുന്നതിനാൽ അത്തരം ബന്ധങ്ങളിൽ അധിക  ശ്രദ്ധയും കരുതലും ആവശ്യമായി വരും. യാത്രയിൽ അപകടങ്ങളോ നഷ്ട്ടങ്ങളോ പ്രതീക്ഷിച്ചു കൊണ്ട് തന്നെ കൂടുതൽ ശ്രദ്ധയും സുരക്ഷയും ഉറപ്പാക്കുക. ഈ സമയത്ത് ശക്തമായ ആത്മവിശ്വാസം അനുഭവപ്പെടും. ശാശ്വതമല്ലാത്ത അനധികൃത സ്വത്ത് സമ്പാദിക്കുന്ന കാലമാണ്. വ്യക്തിബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധയും വിവേകവും പുലർത്തുന്നത് കുടുംബ ജീവിതത്തിലെ സന്തോഷം നിലനിർത്താൻ സഹായിക്കും. ഈ കാലയളവിൽ വളരെയേറെ ആത്മ ധൈര്യം അനുഭവപ്പെടും.
 
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
സഹോദരങ്ങളിൽ നിന്ന് പിന്തുണയും നേട്ടങ്ങളും പ്രതീക്ഷിക്കാം, എന്നാൽ അവർ വഴി ചൂഷണം ചെയ്യപെടാതിരിക്കാൻ ശ്രദ്ധിക്കുക. വിദേശ ബന്ധമുള്ള തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഗുണകരമായ സമയമാണ്. ടെലിമാർക്കറ്റിംഗ്, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും വർധിക്കും. അതേസമയം, ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ കൂടുതൽ ശ്രദ്ധയും കരുതലും പാലിക്കുക. പിതൃതുല്യരായവരുടെ സാമീപ്യം കുറയാനോ, ജോലിസ്ഥലത്ത് അപ്രതീക്ഷിതമായ മാറ്റങ്ങൾ വരാനോ സാധ്യതയുണ്ട്.
 
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വിദ്യാഭ്യാസ രംഗത്ത് ചില തടസ്സങ്ങളോ വെല്ലുവിളികളോ നേരിടാൻ സാധ്യതയുണ്ട്. സംസാരത്തിൽ കൂടുതൽ ശ്രദ്ധയും വിവേകവും പാലിക്കുക. സംസാരത്തിലെ മിതത്വമില്ലായ്മാ കാരണം  ദോഷാനുഭവങ്ങൾ ഉണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ വിവാദങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ജീവിത പങ്കാളിയുമായി ബന്ധപ്പെട്ട് ചില ശ്രദ്ധയും കരുതലും ആവശ്യമായി വരും. ജീവിതപങ്കാളിയെ നഷ്ടപ്പെടുവാൻ ഉള്ള സമയമാണ്. അവരുടെ ജാതക പരിശോധന നടത്തുന്നത്  ഉചിതമായിരിക്കും. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധയും കൃത്യനിഷ്ഠയും പാലിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കുമെങ്കിലും, അതിനെക്കുറിച്ചുള്ള വിമർശനങ്ങൾ ഉണ്ടാവാം. പൂർവ്വിക സ്വത്തോ ആഭരണങ്ങളോ അല്ലെങ്കിൽ ഒറ്റത്തവണ പണമോ ആയി വരാം. സാമ്പത്തികപരമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.
 
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ഈ സമയം ജീവിതത്തിൽ ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. രഹസ്യ ബന്ധങ്ങൾ സൂക്ഷിക്കുന്നത് ദോഷകരമായി ഭവിക്കാം. കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാവാം. മുഖം, കണ്ണ്, ചെവി എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കുക. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ ശ്രദ്ധയും പരിശ്രമവും വർദ്ധിപ്പിക്കുക. ആലോചനയില്ലാത്ത പ്രവർത്തികൾ ഒഴിവാക്കുക.
 
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഈ രാശിമാറ്റം ഗുണപരമായ അനുഭവങ്ങൾ നൽകും. പിതൃതുല്യരായവരിൽ (അച്ഛൻ, അമ്മായി അച്ഛൻ) നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രവചനാതീതമായ ചില അതീന്ദ്രിയ പ്രവർത്തനങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും വളരെ പ്രധാനപ്പെട്ട ചില ഉൾകാഴ്‌ചകൾ ഉണ്ടാകുകയും ചെയ്യും. ജീവിതത്തിൽ അപ്രതീക്ഷിതമായ നല്ല മാറ്റങ്ങളും ഉൾക്കാഴ്ചകളും ഉണ്ടാവാം. മാതൃ ബന്ധുക്കൾക്ക് ചില ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ട്. സാമ്പത്തികപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുക. കാര്യമായ നഷ്ടം സംഭവിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തേക്കാവുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധയും വിവേകവും പാലിക്കുക.
 
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
പ്രണയ ബന്ധങ്ങളിൽ ചില നിരാശകൾ ഉണ്ടാവാം. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധയും കരുതലും ആവശ്യമായി വരും. അംഗീകാരവും പ്രശസ്തിയും ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബ സ്വത്ത് ലഭിക്കാനും സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. സഹോദരങ്ങളിൽ നിന്ന് ചില വെല്ലുവിളികൾ ഉണ്ടാവാം. തൊഴിൽപരമായും ശത്രുക്കളെ മറികടക്കുന്നതിലും വാഹനപരമായ കാര്യങ്ങളിലും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉദര സംബന്ധമായും ചെവിയുടെ അകത്തുള്ള പാടയ്ക്ക് പ്രശ്നം ഉണ്ടാവാനും സാധ്യത ഉണ്ട്.
 
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിതമായി ധനപരമായ നേട്ടങ്ങൾ ഉണ്ടാവാം. എന്നാൽ മാതൃതുല്യരായവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ ശ്രദ്ധയും പരിശ്രമവും ആവശ്യമാണ്, തടസം നേരിടുന്ന കാലമാണ്. വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കുക. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ചെറുകുടൽ സംബന്ധമായി പ്രശ്നങ്ങൾ വരാം. തൊഴിൽ രംഗത്ത് ചില വെല്ലുവിളികൾ ഉണ്ടാവാം. എന്നാൽ വൈദ്യം, സാഹസിക ജോലികൾ ചെയ്യുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പ്രത്യേകിച്ചു വൈമാനികർ, മുങ്ങൽ വിദഗ്ദ്ധർ, ഇലക്ട്രിസിറ്റി കൈകാര്യം ചെയ്യുന്നവർ  എന്നിവർക്ക് ജോലിയിൽ പേരും പ്രശസ്തിയും ലഭിക്കും. ജോലി സംബന്ധമായി കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യം ഉണ്ടാവാം.
 
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
യാത്ര ചെയ്യുന്ന തൊഴിൽ മേഖലയിലുള്ളവർക്കും മാർക്കറ്റിംഗ് രംഗത്തുള്ളവർക്കും അംഗീകാരവും പ്രശസ്തിയും ലഭിക്കും. ആത്മവിശ്വാസം വർധിക്കും. സഹോദരങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവാം. സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. യാത്രകളിൽ ശ്രദ്ധയും ജാഗ്രതയും പാലിക്കുക, അപകടം ഉണ്ടായേക്കാം. പിതൃതുല്യരായവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. വിദേശത്ത് താമസിക്കുന്നവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരും, ബന്ധനാവസ്ഥയോ സ്ഥാന നഷ്ടമോ ഉണ്ടാകാം. കഠിനാധ്വാനത്തിലൂടെയും ഏകാഗ്രതയോടെയുമുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷ്യങ്ങൾ നേടാനാകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. എഴുതാനും പ്രസിദ്ധീകരിക്കാനും അവസരങ്ങൾ ലഭിക്കും.
 
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മറ്റൊരു ഭാഷ സംസാരിക്കാനുള്ള കഴിവിലൂടെ പുതിയ അവസരങ്ങൾ ലഭിക്കും. ഉദര സംബന്ധമായും നേത്ര  പ്രശ്‌നങ്ങൾ ഉള്ളവരും ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. അവിഹിതമായോ കൃത്രിമം ആയോ സ്വത്ത് സമ്പാധിച്ചേക്കാം. സാമ്പത്തികപരമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിർത്താൻ ശ്രമിക്കുക. ചെറിയ ബുദ്ധിമുട്ടുകളെ അവഗണിക്കുന്നത് ദാമ്പത്യ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും. സർക്കാർ സഹായം ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാവാമെങ്കിലും അതിനെ മറികടക്കാൻ സാധിക്കും. മാനസിക പിരിമുറുക്കം ഉണ്ടാവാമെങ്കിലും പാരമ്പര്യ സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. പാരമ്പര്യ സ്വത്ത് ലഭിക്കുവാൻ ഇടയാകും.ജൻമ്മ ഗ്രഹനിലയിൽ അഷ്ടമത്തിൽ കേതു നിൽക്കുന്നവർ ഉചിതമായ പരിഹാരം ചെയ്തിലെങ്കിൽ ആരോഗ്യ പ്രശ്നം ഉണ്ടാവും.
 
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ചർമ്മ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ആഡംബരങ്ങളോടുള്ള ആസക്തി വർദ്ധിക്കും സ്ഥാനമാനങ്ങളും സ്വത്തിൽ അവകാശപ്പെട്ട ഓഹരിയും ലഭിക്കാനും വിദ്യാഭ്യാസത്തിൽ ഉയർച്ച നേടാനും സാധിക്കും. യാത്രകൾ ചെയ്യാനുള്ള പ്രവണതയും ചിലവുകൾ വർധിക്കാനുമുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും ബിസിനസ് ബന്ധങ്ങളിലും ചില അസ്വസ്ഥതകൾ ഉണ്ടാവാം. ജീവിതത്തിൽ മനഃസമാധാനത്തിന്റെ അഭാവം നിലനിൽക്കും. രാഹുവിന്റെ ദശാപഹാരങ്ങളും ശനിയുടെ ദശാപഹാരങ്ങളും നടക്കുന്നവർ ഗ്രഹനില നോക്കി ഉചിതമായ പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതായിരിക്കും.
 
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ചില നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് (ഒന്നിൽ കൂടുതൽ പ്രാവശ്യം). മുൻകാല ബന്ധങ്ങളിലൂടെ ചില ആരോപണങ്ങളോ അപമാനങ്ങളോ കേൾക്കേണ്ടി വന്നേക്കാം. എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും. ഭരണാധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ പ്രതികൂലമായ നടപടികൾ ഉണ്ടാവാം. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. അനധികൃത മാർഗ്ഗങ്ങളിലൂടെ പെട്ടെന്നുള്ള നേട്ടങ്ങൾ ഉണ്ടാവാം. ബിസിനസ്സിൽ നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. അമിതമായ ആത്മവിശ്വാസം തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. അപ്രതീക്ഷിതമായ ശസ്ത്രക്രിയകൾക്ക് സാധ്യതയുണ്ട്.
 

(ഓരോ വിശദമായ പോസ്റ്റ് പിന്നാലെ ഉണ്ടാകുന്നതാണ് )


തുടരും


തുടർന്നുള്ള പോസ്റ്റുകൾ ലഭിക്കാൻ whatsapp ചാനൽ ഫോള്ളോ ചെയ്യുക  


Whatsapp Channel link: https://whatsapp.com/channel/0029VaTTYuN7tkjGtBwGQi1r