മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വ്യാപാര മേഖലയിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുണ്ട്. ജലവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പാലിക്കണം, കാരണം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികമായ ബുദ്ധിമുട്ടുകളും കാര്യങ്ങൾക്ക് തടസ്സങ്ങളും നേരിട്ടേക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ശത്രുക്കളിൽ നിന്നുള്ള ഭയം, നിയമപരമായ കാര്യങ്ങളിലെ പരാജയം, സർക്കാർ സംബന്ധമായ പ്രതികൂല ഫലങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. ഉയർന്ന സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടങ്ങളും തൊഴിൽ വിജയവും സമൂഹത്തിൽ അംഗീകാരവും പ്രതീക്ഷിക്കാം. ഈ നല്ല സമയത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പ്രീതി നേടാൻ സാധിക്കും, ഇത് സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കിയേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. ശത്രുക്കളെ അതിജീവിക്കാനും നിയമപരമായ കാര്യങ്ങളിൽ വിജയം നേടാനും കഴിയും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. ദഹന സംബന്ധമായ പ്രശ്നങ്ങളും ഛർദ്ദിയും ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം, കാരണം അപകടങ്ങൾക്ക് സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കരൾ രോഗം, ക്രമം തെറ്റിയ ഭക്ഷണക്രമം മൂലമുള്ള ഉദരരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവ വരാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധയും മുൻകരുതലുകളും ആവശ്യമായ സമയമാണിത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക പുരോഗതിയും തൊഴിൽപരമായ വിജയവും പ്രതീക്ഷിക്കാം. കീർത്തിയും എല്ലാ കാര്യങ്ങളിലും വിജയവും ലഭിക്കും. ധൈര്യവും ചിന്താശേഷിയും പക്വതയും വർദ്ധിക്കുകയും ശാരീരികമായി ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ജോലി സ്ഥലത്ത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു സ്ഥലത്തേക്ക് മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കൈക്കൂലി പോലുള്ള കാര്യങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക, ഇത് മാനഹാനിക്കും ദുഷ്പേരിനും കാരണമായേക്കാം..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും വിലമതിക്കാനാവാത്ത സമ്മാനങ്ങൾ ലഭിക്കാനും അവസരം ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ പിന്തുണയും സഹകരണവും ലഭിക്കുന്ന സമയമാണിത്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
രോഗങ്ങൾ അലട്ടാനും ദുഷ്പ്രവർത്തികൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ പരാജയം നേരിടാൻ സാധ്യതയുണ്ട്. ഈ കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധയും വിവേകവും ആവശ്യമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കാം. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
മന്ത്രങ്ങളിലും തന്ത്രങ്ങളിലും അറിവും പാണ്ഡിത്യവും നേടാൻ സാധിക്കും. വളരെക്കാലമായി ഉണ്ടായിരുന്ന മടുപ്പ് മാറി കർമ്മ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരങ്ങൾ വന്നുചേരും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.