മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റവും പുതിയ ആനുകൂല്യങ്ങളും ലഭിക്കാൻ വളരെ അനുകൂലമായ ദിനമാണിത്. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകുവാനും ആരോഗ്യപരമായ കാര്യങ്ങളിൽ വലിയ പുരോഗതി ദൃശ്യമാകുവാനും സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഇന്ന് കൂട്ടുകെട്ടുകളിൽ അതീവ ജാഗ്രത പാലിക്കുക; അനാവശ്യ സൗഹൃദങ്ങൾ ധനനഷ്ടത്തിനും മാനഹാനിക്കും വഴിതെളിച്ചേക്കാം. തൊഴിലിടങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. വരവിനെക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സർവ്വ കാര്യ വിജയവും കുടുംബ സൗഖ്യവും നിറഞ്ഞ ദിവസമാണിത്. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കാനുള്ള യോഗമുണ്ട്. സാമ്പത്തികമായ പുരോഗതിക്കൊപ്പം സമൂഹത്തിൽ കീർത്തിയും അംഗീകാരവും വർദ്ധിക്കും. ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുകയും ബന്ധുജനങ്ങളുമായി ഒത്തുചേരാൻ സാധിക്കുകയും ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഭൂമി സംബന്ധമായ അതിർത്തി തർക്കങ്ങൾ കേസ് വഴക്കുകളിലേക്ക് നീങ്ങാൻ ഇടയുള്ളതിനാൽ പക്വതയോടെ കൈകാര്യം ചെയ്യുക. അലർജി സംബന്ധമായ അസുഖങ്ങളുള്ളവർ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ആരോഗ്യസ്ഥിതി മെച്ചപ്പെടും; ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് ഉന്മേഷം നൽകും. കലാകാരന്മാർക്ക് പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കാൻ യോഗമുണ്ട്. ബിസിനസ്സുകാർക്ക് വലിയ ലാഭം കൊയ്യാൻ സാധിക്കുന്ന ദിനമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കാര്യവിജയവും ആരോഗ്യപുഷ്ടിയും ഫലത്തിൽ വരുന്ന ദിവസമാണ്. വിദ്യാഭ്യാസ കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. ഉന്നത പദവികളിലിരിക്കുന്ന വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും പുതിയ ബന്ധങ്ങൾ വഴി നേട്ടങ്ങളുണ്ടാക്കാനും അവസരം ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഇന്ന് ചില കാര്യങ്ങൾക്കായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നേക്കാം. വാതസംബന്ധമായോ ഉദരസംബന്ധമായോ ഉള്ള അസ്വസ്ഥതകൾക്ക് സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം. എങ്കിലും, ഈശ്വരാധീനം ഉള്ളതിനാൽ ഭക്ഷണസുഖവും മറ്റ് ചെറിയ നേട്ടങ്ങളും നിങ്ങളെ തേടിയെത്തും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പുതിയ യാത്രകൾക്കും വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾക്കും ഇന്ന് അനുകൂലമായ സാഹചര്യമുണ്ട്. എന്നാൽ വ്യക്തിപരമായ ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക. മറ്റുള്ളവർ കബളിപ്പിക്കാനോ അപവാദങ്ങൾ പ്രചരിപ്പിക്കാനോ സാധ്യതയുള്ളതിനാൽ രഹസ്യങ്ങൾ സൂക്ഷിക്കുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും സന്തോഷവും അനുഭവപ്പെടും. പുതിയ വാഹനമോ വസ്ത്രങ്ങളോ വാങ്ങാൻ സാധിക്കുന്ന ശുഭദിനമാണിത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ആത്മീയ കാര്യങ്ങളിൽ ഏർപ്പെടാനും അവസരം ലഭിക്കും. മനസ്സിന് സമാധാനം നൽകുന്ന സംഭവങ്ങൾ ഇന്ന് പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മനോധൈര്യത്തോടെ ശത്രുക്കളെ അതിജീവിക്കാൻ നിങ്ങൾക്ക് സാധിക്കും. നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. സർക്കാർ സംബന്ധമായ ജോലികളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യവും മംഗളകരമായ ചടങ്ങുകളും നടക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ശത്രുക്കളുടെ ഭാഗത്തുനിന്നും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സുഹൃത്തുക്കൾക്കിടയിൽ പോലും തെറ്റിദ്ധാരണകൾ ഉണ്ടാകാതെ നോക്കണം
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികൾ നേരിടാൻ ഇടയുള്ളതിനാൽ വിവേകത്തോടെ പെരുമാറുന്നത് നന്നായിരിക്കും. മനസ്സിന് അസ്വസ്ഥത നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ബന്ധുജനങ്ങളുമായി കലഹങ്ങൾ ഉണ്ടാകാതെ സംയമനം പാലിക്കുന്നത് അന്തസ്സ് നിലനിർത്താൻ സഹായിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.