നക്ഷത്രഫലം: ബുധനാഴ്ച, 2026 മെയ് 06

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഇന്ന് ചില കാര്യങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്. ശത്രുക്കളുടെ നീക്കങ്ങൾ ശ്രദ്ധിക്കുക. നിയമപരമായ തർക്കങ്ങളിലോ സർക്കാർ സംബന്ധമായ ഇടപാടുകളിലോ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് വിട്ടുവീഴ്ച ചെയ്യരുത്. രോഗാദി ദുരിതങ്ങൾ പ്രവർത്തനങ്ങളെ അല്പം മന്ദഗതിയിലാക്കിയേക്കാം. പ്രാണികളിൽ നിന്നോ ഇഴജന്തുക്കളിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാകാതെ ജാഗ്രത പാലിക്കുക. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുന്നത് ആശ്വാസം നൽകും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കുന്ന ശുഭദിനമാണിത്. ദാമ്പത്യ ജീവിതം ഊഷ്മളമായിരിക്കും. ബന്ധുക്കളുമായി ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനും അവസരം ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കാനും കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും അനുകൂലമായ സാഹചര്യമുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

മാനസികമായ പിരിമുറുക്കങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനാവുകയും ചെയ്യും. കുടുംബ സ്വത്തുക്കൾ അനുഭവത്തിൽ വന്നുചേരാൻ യോഗമുണ്ട്. നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതോടൊപ്പം സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സംസാരത്തിലൂടെ മറ്റുള്ളവരെ ആകർഷിക്കാനും സ്വാധീനിക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ വാക്ചാതുര്യം തൊഴിൽ രംഗത്തും വ്യക്തിബന്ധങ്ങളിലും വലിയ സഹായമാകും. മറ്റുള്ളവരിൽ നിന്ന് അപ്രതീക്ഷിതമായ സഹകരണവും പിന്തുണയും ലഭിക്കുന്ന ദിവസമാണിത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക; അനാവശ്യ കൂട്ടുകെട്ടുകൾ അപമാനത്തിനോ ധനനഷ്ടത്തിനോ കാരണമായേക്കാം. ആഡംബര മോഹങ്ങൾ നിയന്ത്രിക്കുക, അല്ലാത്തപക്ഷം വരവിനേക്കാൾ കൂടുതൽ ചെലവ് വന്നേക്കാം. കുടുംബബന്ധങ്ങളിൽ വിള്ളലുകൾ വീഴാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഭാഗ്യദേവത തുണയ്ക്കുന്ന ദിവസമാണിത്. ലോട്ടറിയിലോ നറുക്കെടുപ്പുകളിലോ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. ബാല്യകാല സുഹൃത്തുക്കളുമായി ഒത്തുചേരാൻ അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് ഉന്നത പദവികളും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും; സമാധാനപരമായ നിദ്ര ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ശല്യമോ നിയമപരമായ വെല്ലുവിളികളോ ഉണ്ടാകാതെ ശ്രദ്ധിക്കുക. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾ വരാനിടയുള്ളതിനാൽ ക്ഷമയോടെ പെരുമാറുക. ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ ആവശ്യമാണ്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സമൂഹത്തിൽ പേരും പ്രശസ്തിയും വർദ്ധിക്കുന്നതോടൊപ്പം അർഹമായ പുരസ്കാരങ്ങൾ ലഭിക്കാനും യോഗമുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. വിശിഷ്ട ഭോജനത്തിനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സ് പ്രശംസനീയമാണെങ്കിലും, അപരിചിതരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകാതെ നോക്കണം. നിയമപരമായ കുരുക്കുകളോ ശത്രുദോഷമോ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. കുടുംബത്തിൽ സമാധാനം നിലനിർത്താൻ വിട്ടുവീഴ്ചകൾ വേണ്ടി വരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കാനും ബന്ധുക്കളിൽ നിന്ന് ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുള്ള ശുഭദിനമാണിത്. സാമ്പത്തിക പുരോഗതിയും ദാമ്പത്യ ഐക്യവും മനസ്സിന് സന്തോഷം നൽകും. വിരുന്നുകളിലോ ഒത്തുചേരലുകളിലോ പങ്കെടുക്കാൻ അവസരം ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

കർമ്മരംഗത്ത് മികച്ച വിജയങ്ങൾ കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. ദീർഘകാല രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം; സാമ്പത്തികമായി ഉന്നത നിലയിലെത്താൻ സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.