നക്ഷത്രഫലം: ബുധനാഴ്ച, 2026 ഓഗസ്റ്റ് 19

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വിദേശവാസികൾക്ക് ജന്മനാട്ടിൽ ആനന്ദകരമായ കുടുംബസമാഗമം സാധ്യമാകും. ഗൃഹനിർമ്മാണം, വാഹനം എന്നിവ സ്വന്തമാക്കാൻ യോഗമുണ്ട്. പൂർവ്വപുണ്യത്താൽ ആത്മാഭിമാനവും സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങളും ലഭിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാഹന ലാഭവും ഗൃഹോപകരണങ്ങളുടെ വർദ്ധനവും അനുഭവപ്പെടും. ദൃശ്യമാധ്യമ-കലാരംഗത്തുള്ളവർക്ക് ഗ്രഹാനുകൂല്യം അനുഭവപ്പെടും. പുണ്യസഞ്ചാരങ്ങൾ ഗുണകരമാവുകയും ശാരീരിക സൗഖ്യം നിലനിൽക്കുകയും ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കോപനിയന്ത്രണം പാലിക്കുന്നത് വിഘ്നങ്ങളെ അകറ്റും. ധനകാര്യ ഇടപാടുകളിലും വായ്പാ ബാധ്യതകളിലും ജാഗ്രതയോടെയുള്ള സമീപനം അനിവാര്യമാണ്. ഈശ്വരപ്രാർത്ഥനകൾ മാനസിക ശാന്തിയും കാര്യവിജയവും നൽകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ആത്മധൈര്യത്താൽ തടസ്സങ്ങളെ നിഷ്പ്രയാസം മറികടക്കും. ശുചിത്വപൂർണ്ണമായ ജീവിതരീതി ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യും. വസ്തുവകകൾ സംബന്ധിച്ച തർക്കങ്ങളിൽ മധ്യസ്ഥ ചർച്ചകൾ വഴി പരിഹാരം കാണും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ദശമഭാവത്തിൽ ഗ്രഹബലം ഉള്ളതിനാൽ താൽക്കാലിക ഉദ്യോഗത്തിൽ സ്ഥിരത കൈവരും. അധികാരസ്ഥാനങ്ങളിൽ നിന്നും പൂർണ്ണ സഹകരണം ലഭിക്കും. ദേവാലയ ദർശനം മനസ്സിന് ആശ്വാസവും പുണ്യവും നൽകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഗൃഹനിർമ്മാണത്തിനായി സത്‌സമ്പാദ്യം വിനിയോഗിക്കും. കൂട്ടുകച്ചവടത്തിൽ പങ്കാളികൾ വഴി വലിയ ധനലാഭം ഉണ്ടാകും. സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഭദ്രത ഉറപ്പാക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ലഗ്നാധിപ അനുഗ്രഹത്താൽ ആടയാഭരണങ്ങളും അലങ്കാര വസ്തുക്കളും ഉപഹാരമായി ലഭിക്കും. സർവ്വ അഭീഷ്ടസിദ്ധിയും തീർത്ഥാടന യോഗവും ഉണ്ടാകും. ധനാഗമ മാർഗ്ഗങ്ങൾ വിപുലമാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വിദേശയാത്രാ തടസ്സങ്ങൾ നീങ്ങി വിസയും അനുമതികളും ലഭിക്കും. ഈശ്വരാധീനത്താൽ വലിയ വിപത്തുകളിൽ നിന്നും സംരക്ഷണം ലഭിക്കും. പഴയ കടബാധ്യതകൾ വലിയ അളവിൽ പരിഹരിക്കപ്പെടും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വിദേശത്തുനിന്നും അനുകൂലമായ സഹായസഹകരണങ്ങൾ വന്നുചേരും. സാമ്പത്തിക നില മെച്ചപ്പെടും. ജീവിതത്തിൽ നേരിട്ടിരുന്ന വിഷമതകൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഭൂമി സംബന്ധമായ വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. സർക്കാരിൽ നിന്നും ബഹുമതികളും പുരസ്കാരങ്ങളും ലഭിക്കാൻ യോഗമുണ്ട്. അപ്രതീക്ഷിതമായി വലിയ ധനലാഭം അനുഭവത്തിൽ വരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാക്സ്ഥാനത്ത് ജാഗ്രത പുലർത്തേണ്ട ദിനമാണിത്. അയൽക്കാരുമായും മറ്റുള്ളവരുമായും തർക്കങ്ങൾ ഒഴിവാക്കുക. സമാധാനപരമായ നിലപാടുകൾ ഗൃഹത്തിൽ ശാന്തി നൽകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

മാതാപിതാക്കളുടെ ആരോഗ്യത്തിൽ കരുതൽ വേണം. കുടുംബ സ്വത്ത് സംബന്ധിച്ച വിഷയങ്ങളിൽ സമവായത്തിലൂടെ കാര്യങ്ങൾ തീർപ്പാക്കുന്നത് ഐക്യം നിലനിർത്തും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.