മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന മാസമായിരിക്കും. പലരും സ്വപ്നം കണ്ട വിദേശ വാസം/തൊഴിൽ എന്നിവ അനുഭവത്തിൽ വരും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ കുടുംബത്തോടൊപ്പമോ സഹപാഠികളുടെ ഒപ്പമോ സന്ദർശിക്കുവാൻ അവസരം ലഭിക്കും. വ്യാപാരം -ബിസിനസ് എന്നിവയിൽ കൂടി ധനലാഭം ഉണ്ടാവും. അപ്രതീക്ഷിതമായി ചിട്ടി, നറുക്കെടുപ്പ്, ലോട്ടറി എന്നിവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. കുടുംബത്തിൽ മംഗളകർമം നടക്കാൻ യോഗം ഉള്ള സമയം ആണ്. ഭക്ഷണ സുഖം, ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബസുഖം ഒക്കെ അനുഭവത്തിൽ വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
എല്ലാ കാര്യങ്ങളിലും പൊതുവിൽ മാറ്റം ഉണ്ടാകുന്ന സമയമാണ്. തൊഴിൽ, താമസ സ്ഥലം, ഭക്ഷണം, ജീവിത സുഖ സൗകര്യങ്ങൾ എന്നിവയിൽ ഗണ്യമായി മാറ്റം സംഭവിക്കാൻ ഇടയുണ്ട്. കുടുംബത്തിലെ ഏറ്റവും വേണ്ടപ്പെട്ടവർക്ക് അഭൂത പൂർവമായ രീതിയിൽ വളർച്ച ഉണ്ടാവും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ വളരെ അധികം ശ്രദ്ധയും പരിഗണനയും നൽകിയാൽ വരാൻ പോകുന്ന ശനി മാറ്റം കൂടുതൽ ഗുണാനുഭവങ്ങൾ ജീവിതത്തിൽ നേടി തരും. കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവും. തൊഴിൽ ഇടങ്ങളിൽ അപ്രതീക്ഷിത സ്ഥാനചലനവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ മാസം ഗുണ ദോഷ സമ്മിശ്രമായിരിക്കും. വിദേശയോഗം അനുഭവത്തിൽ വരും. രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ അംഗീകാരമോ ആദരവോ ലഭിക്കുവാൻ ഇടയുണ്ട്. ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാകും. അപ്രതീഷിതമായി ചിലർക്ക് ധനലാഭം ഉണ്ടാവും. പിതാവിനോ ജീവിത പങ്കാളിക്കോ അസുഖം ഉണ്ടാകുവാനും ആശുപത്രി വാസത്തിനോ വിയോഗമോ ഉണ്ടാകുവാൻ ഇടയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, അപമാനം എന്നിവ നേരിടേണ്ട സാഹചര്യം ഉണ്ടാവും. ശത്രുക്കളെ കൊണ്ട് ദോഷവും സ്വത്തുപരമായ തർക്കങ്ങളിൽ കേസ് വഴക്കുകളിൽ പരാജയം നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. അനാവശ്യമായ കോപവും വാക്ക് തർക്കങ്ങളും ഒഴിവാക്കിയില്ലെങ്കിൽ നഷ്ട്ടങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ മാസം നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാവും. ചിലർക്ക് മാത്രം ശത്രുക്കൾക്ക് ഹാനി, ഉയർന്ന സ്ഥാനമാനങ്ങൾ അപ്രതീക്ഷിതമായി ലഭിക്കും. എന്നാൽ ചിലർക്ക് ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും. ജാതകത്തിൽ ചൊവ്വയുടെ ബലവും അനുസരിച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ചൊവ്വയുടെ സ്ഥാനം അനുസരിച് വ്യവഹാര പരാജയം സംഭവിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും. ചിലർക്ക് ഭൂമി വർദ്ധനവ്, അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഒക്കെയും വന്നേക്കാം. എന്നിരുന്നാലും പലേ പ്രശ്നനങ്ങളും നേരിടേണ്ടതായി വരും. രോഗാദി ദുരിതങ്ങളാൽ അലട്ടാൻ സാധ്യതയുണ്ട്. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വളരെ അധികം തൊഴിലാളികളെ നിയന്ത്രിക്കുവാനുള്ള അധികാര ജോലി, മാന്ത്രിക വിദ്യയിൽ ഉന്നതി, പുത്രഭാഗ്യം, കായിക രംഗത്ത് താല്പര്യവും ഉയർച്ചയും എന്നിവ ഉണ്ടാകും. കുടുംബ ബന്ധുജനങ്ങൾക്ക് വിരോധവും അഭിപ്രായ വ്യത്യാസവും ഉടലെടുക്കും. ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം. ചുരുക്കം ചിലർക്ക് ശത്രുക്കളിൽ നിന്നുള്ള ശല്യം ഉണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിലെ സമ്മർദ്ദം കാരണം കൂടുതൽ നേരം തൊഴിൽ ചെയ്യേണ്ട സാഹചര്യം ഉണ്ടാവും. അവനവനോ സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗാദി ദുരിതമോ ശരീര ശോഷണമോ ഉണ്ടാകും. അവിവാഹിതർക്ക് അപവാദവും ദുഷ്പേരും കാരണം വിവാഹം നടക്കാൻ താമസം നേരിടാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
പ്രവർത്തന വിജയം, എവിടെയും മാന്യത, പ്രശസ്തി, ശത്രു ഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനമാനങ്ങൾ, കുടുംബം, ഭാര്യ, പുത്ര സുഖം എന്നിവ ലഭിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് തങ്ങൾ പഠിച്ച മേഖലയിൽ വിദേശത് ഉപരി പഠന സാധ്യത തെളിയും. വളരെക്കാലമായി ഉണ്ടായിരുന്ന രോഗം മാറി ആരോഗ്യം വർദ്ധിക്കും. മാനസികമായ സമ്മർദ്ദം മാറി ജീവിതത്തിൽ സന്തോഷിക്കാവുന്ന അവസരങ്ങൾ ലഭിക്കും. അപ്രതീഷിതമായി ബന്ധു ജനങ്ങളിൽ നിന്നോ അന്യ ജനങ്ങളിൽ നിന്നോ സാമ്പത്തികമായും മാനസികമായും പിന്തുണ ലഭിക്കും. അലങ്കാര വസ്തുക്കളോ ആടയാഭരണമോ സമ്മാനമായി ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സന്താനകൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്കു ദുഃഖം ഉണ്ടാവുന്ന അവസരങ്ങൾ ഉണ്ടാവും. മാനസികമായും ശാരീരികമായും സുഖക്കുറവ് അനുഭവപ്പെടും. അടുത്ത ബന്ധുക്കളിൽ നിന്നും വേണ്ടപെട്ടവരിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാകുകയും ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരികയും ചെയ്യും. ഡോക്ടർ മറ്റു ആതുര സേവനം നടത്തുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും വിദേശയാത്ര, വാസം ഒക്കെ യോഗം ഉണ്ടാവാൻ സാധ്യതയുണ്ട്. സാഹിത്യാദി കലകളിൽ താല്പര്യം വർദ്ധിക്കുകയും, വായനാശീലം കൂടുകയും ചെയ്യും. ചിലർക്ക് ശത്രു ശല്യം, വ്യപഹാര പരാജയം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ജാതകത്തിൽ ബുധൻ ബലവാനായി നിൽക്കുന്നവർക്ക് ബുദ്ധിക്ക് ഉണർവ് ഉണ്ടാകുകയും പുതിയ വിദ്യ അഭ്യസിക്കുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. എഴുത്തിൽ കൂടി പ്രശസ്തി ഉണ്ടാകും. വാതസംബന്ധമായും ഹൃദയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കുക. അപകടങ്ങൾ ഉണ്ടായേക്കാം. മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും എന്നാൽ പിതാവിൽ നിന്നുള്ള അനുഭവ ഭാഗ്യം കുറയുന്ന സമയം ആണ്. സ്ത്രീകളിൽ താത്പര്യം വർദ്ധിക്കുകയും അത് വഴി മാനഹാനി ധനനഷ്ടം എന്നിവ സംഭവിക്കുവാൻ ഇടയുണ്ട്. ഭക്ഷ്യവിഷബാധ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഔദ്യോഗികമായി ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനത്തിൽ മികച്ച വിജയം ലഭിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
സർക്കാർ, അർദ്ധ സർക്കാർ ജോലികളിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. രോഗങ്ങൾ മാറി ശരീര ശോഭയും ചൈതന്യവും വർദ്ധിക്കും. പല സന്ദർഭങ്ങളിലും ഈശ്വരാധീനം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കും. ശത്രുക്കളുടെ മേൽ അപ്രതീഷിത വിജയം ഉണ്ടാകും. സൽഭാര്യ ഭർതൃ ലബ്ധി, സന്താന സൗഭാഗ്യം ഉണ്ടാകും. കോടതിയിൽ വ്യവഹാരത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ആടയാഭരണലബ്ദ്ധി. ജീവിതസുഖ സൗകര്യ വർദ്ധന, നവീന ഗൃഹോപകരണങ്ങൾ വാങ്ങുവാൻ സാധ്യത. പരോപകാര താൽപ്പര്യം വർദ്ധിക്കും. വിദേശ ജോലി ലഭിക്കുകയും അത് വഴി സാമ്പത്തിക നേട്ടവും ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സർക്കാർ, അർദ്ധ സർക്കാർ തൊഴിലാളികൾക്കു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ശത്രുഹാനി, വ്യപഹാരങ്ങളിൽ വിജയം, കീർത്തി, ഭക്ഷണ സുഖം, സത് സന്താന ഭാഗ്യം, പുതു വസ്ത്ര ലബ്ധി, അധികാര പ്രാപ്‍തിയുള്ള തൊഴിൽ എന്നിവ ലഭിക്കും. ജാതകത്തിൽ സൂര്യൻ നിൽക്കുന്ന സ്ഥാനം അനുസരിച് ചിലർക്ക് അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കും.കുടുംബ സുഖക്കുറവ്, ഭാര്യ സുഖക്കുറവ്, കഷ്ടത നിറഞ്ഞ ജോലി എന്നാൽ അതനുസരിച്ച് വരുമാനം ഉണ്ടാകില്ല. ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും. ഉയരത്തിൽ നിന്നും വീഴ്‌ചക്ക് സാധ്യത ഉണ്ട്. ഒടിവ്, മുറിവ്, ചതവ് എന്നിവക്ക് സാധ്യത. ജലദോഷം, പനി, വാതപിത്ത രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയവും ധനഭാഗ്യവും ഉണ്ടാവും. എവിടെയും മാന്യത, പ്രശസ്തി, അന്യ ജനങ്ങളാൽ ആദരിക്കപെടുക എന്നിവ ജീവിതത്തിൽ ഉണ്ടാവും. ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ ഉണ്ടാവും.കലാകാരൻമ്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയോ അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കുകയും ചെയ്യും. വാഹനാപകടങ്ങളിൽ നിന്നും അത്ഭുതപൂർവം രക്ഷപെടും. ഹൃദ്രോഗം, നേത്രരോഗം എന്നിവ ഉള്ളവർ വിദഗ്ധ ചികിത്സ തേടുന്നത് നല്ലതായിരിക്കും. അനാവശ്യമായ കോപം ജീവിതത്തിൽ പലതരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കും. എന്ത് കാര്യത്തിനും ഇറങ്ങുമ്പോൾ തടസ്സം അനുഭവപ്പെടും. അഗ്നിയും ആയുധവും മൂലം ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ജാതകത്തിൽ ശുക്രൻ ബലവാനായി ഇരിക്കുന്നവർക്ക് നല്ല വിവാഹ ആലോചനകൾ വന്നു ഭവിക്കുകയും നല്ല ജീവിത പങ്കാളിയെ ലഭിക്കുവാനും ഇടവരും. കല-സാഹിത്യ-സംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും. തൊഴിൽ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുവാനുമുള്ള അവസരം ലഭിക്കും. എന്നാൽ ചുരുക്കം ചിലർക്ക് തൊഴിൽ ക്ലേശം, സ്ഥാന നഷ്ട്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. വിദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരും. എല്ലാകാര്യത്തിലും അലസതയും മടിയും വന്നു ചേരും. പ്രമേഹവും നേത്രരോഗങ്ങളും ഉള്ളവർ ജാഗ്രത പുലർത്തുക. അപ്രതീക്ഷിതമായി വേണ്ടപ്പെട്ടവരുടെ വിയോഗം മാനസികമായി തളർത്തും. കുടുംബത്തിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.