1200 ഇടവം (2025 മെയ് 15- ജൂൺ 14)

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ മാസം നല്ലതും മോശവുമായ അനുഭവങ്ങൾ ഒരുപോലെ പ്രതീക്ഷിക്കാം. ബിസിനസ്സിൽ പുരോഗതി കാണുമെങ്കിലും കുടുംബപരമായ കാര്യങ്ങളിൽ അത്ര നല്ല അനുഭവങ്ങൾ ഉണ്ടാകില്ല. അമിത കോപം നിയന്ത്രിക്കുക. അപ്രതീക്ഷിതമായ അപകടങ്ങൾ, രോഗങ്ങൾ, ഭാര്യയുടെയോ ബന്ധുക്കളുടെയോ വേർപാട്, കേസുകൾ, അനാവശ്യ ചെലവുകൾ, ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കാര്യതടസ്സങ്ങൾ, വരവിനേക്കാൾ കൂടുതൽ ചെലവ്, അന്യ സ്ത്രീകളോടുള്ള താൽപര്യം എന്നിവ ചിലർക്ക് അനുഭവത്തിൽ വരാം. എന്നാൽ ചിലർക്ക് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ മാസം നിയമപരമായ കാര്യങ്ങളിൽ പരാജയം സംഭവിക്കാം. അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകാം. ശരീര സുഖക്കുറവ്, ശത്രുക്കളെ ഭയക്കേണ്ടി വരും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർധിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. ധനവരുമാനം കുറയാൻ സാധ്യതയുണ്ട്. ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാകുകയും തെറ്റായ പ്രവർത്തികൾ ചെയ്യാൻ സാഹചര്യങ്ങൾ ഒത്തുവരുകയും ചെയ്യാം. ചിലർക്ക് മാനഹാനിയും ധനനഷ്ടവും സംഭവിക്കാം. കൃഷിയിൽ നാശനഷ്ടം, കബളിപ്പിക്കപ്പെടാനുള്ള സാധ്യത, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ, നേത്ര രോഗങ്ങൾ, മറ്റുള്ളവരിൽ നിന്നുള്ള ദോഷാനുഭവങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, അഗ്നിഭയം എന്നിവയ്ക്കും സാധ്യതയുണ്ട്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ മാസം ഗുണങ്ങളും ദോഷങ്ങളും കലർന്ന അനുഭവങ്ങളായിരിക്കും, ഇത് ജാതകത്തിലെ ചൊവ്വയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. എന്നാൽ കുടുംബത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ശുക്രൻ ശക്തമായി നിൽക്കുന്നവർക്ക് പ്രണയ വിജയം, വാഹന ഭാഗ്യം, പുതിയ ഗൃഹോപകരണങ്ങൾ എന്നിവ ലഭിക്കും. സൂര്യൻ്റെ സഞ്ചാരം മൂലം ഭൂമി നഷ്ടം, ലഹരി വസ്തുക്കളോടുള്ള ആസക്തി, മാനഹാനി, ധനനഷ്ടം, കുടുംബാംഗങ്ങളുമായി കലഹം, നിയമപരമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ, സ്ത്രീകളോടുള്ള അമിതമായ താൽപര്യം, ഭക്ഷ്യവിഷബാധ, യാത്രാക്ലേശം, യാത്രകളിൽ അപകടങ്ങൾ എന്നിവയും ചിലർക്ക് സംഭവിക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം അനുസരിച്ച് ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാം. ദാമ്പത്യ ബന്ധത്തിൽ ഐക്യം കുറയും. എന്നാൽ സൂര്യൻ്റെ അനുകൂലമായ സഞ്ചാരം ഗുണം ചെയ്യും. കാര്യങ്ങളിൽ വിജയം, ധനലാഭം, മനഃസുഖം, കീർത്തി, ശരീര സുഖം, മറ്റുള്ളവരിൽ നിന്ന് നല്ല അനുഭവങ്ങൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നവർക്ക് അത് മാറി സന്തോഷത്തോടെ കഴിയാൻ അവസരം ലഭിക്കും. ശത്രുക്കളിൽ നിന്ന് മോചനം, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, എല്ലായിടത്തും അംഗീകാരം, രോഗങ്ങൾ മാറി ആരോഗ്യം വർധിക്കുക, കാര്യങ്ങളിൽ വിജയം, പ്രശസ്തി, ആടയാഭരണങ്ങൾ നേടുക, മനഃസന്തോഷം, ഭാര്യയുടെയും മക്കളുടെയും സന്തോഷം എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനും കുടുംബാംഗങ്ങൾ ഒരുമിച്ച് യാത്രകൾ പോകാനും സാധ്യതയുണ്ട്. ഇത് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. വ്യാപാര രംഗത്ത് പുതിയ സാമ്പത്തിക അവസരങ്ങൾ വരും. ഇത് വ്യാപാരികൾക്കും സംരംഭകർക്കും അനുകൂല സമയമാണ്. പുതിയ ബിസിനസ്സ് തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും സാധിക്കും. നല്ല ഭക്ഷണം, കുടുംബ സൗഖ്യം, രോഗശാന്തി, മനഃസുഖം, വാഹന ഭാഗ്യം, വിലപിടിപ്പുള്ള വസ്തുക്കൾ നേടുക എന്നിവയും പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ മാസം അമിത കോപം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കോപം മൂലം പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. മാതാവിന് രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. അനുഭവങ്ങളിലൂടെ ചിന്താശേഷി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാം, ദാമ്പത്യ വിരഹം, സുഹൃത്തുക്കളുമായി കലഹം, സുഹൃത്തുക്കൾ ശത്രുക്കളാകുക, സ്ഥാന നഷ്ടം, യാത്രാക്ലേശം എന്നിവ സംഭവിക്കാം. വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ പിന്തുണ ലഭിക്കുകയും പഠനത്തിൽ പുരോഗതി ഉണ്ടാകുകയും ചെയ്യും. ധന സംബന്ധമായ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സംസാരിക്കുമ്പോൾ ശ്രദ്ധയും വിവേകവും പാലിക്കുക. പക്വതയില്ലാത്ത സംസാരം അവസരങ്ങൾ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ പണം കടം കൊടുക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും ശ്രദ്ധിക്കുക. നിയമപരമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ മാറാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. ശത്രു ഭയം, ചുമ, അഗ്നി ഭയം എന്നിവ ഉണ്ടാകാം. ശുക്രൻ്റെ അനുകൂല സ്വാധീനം സന്തോഷവും സമാധാനവും നൽകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ക്ഷമയോടെയും സംയമനത്തോടെയും പ്രവർത്തിക്കുന്നത് വെല്ലുവിളികളെ മറികടക്കാൻ സഹായിക്കും. ഈ മാസം ജീവിതത്തിൽ വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞ സമയമായിരിക്കും. മനസ്സിലെ അസ്വസ്ഥത, നിരാശ, ദൈവവിശ്വാസക്കുറവ് എന്നിവ അനുഭവപ്പെടാം. ദൈവത്തെ നിന്ദിക്കുന്നത് ദോഷകരമാകും. സ്ത്രീകളാൽ മാനസിക വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അർശ്ശസ്, ഉദര രോഗങ്ങൾ എന്നിവ വർധിക്കാം. ഭാര്യയ്ക്കും മക്കൾക്കും അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ മാസം ഊർജ്ജസ്വലതയും ആത്മവിശ്വാസവും നൽകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല സമയം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. കുടുംബാംഗങ്ങളുടെയും ഭാര്യയുടെയും മക്കളുടെയും സന്തോഷം വർധിക്കും. ജോലിയിൽ മേലധികാരിയുടെ പ്രീതിയും സ്ഥാനക്കയറ്റവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടങ്ങൾ, മനഃസന്തോഷം, സ്ത്രീകളിലൂടെയുള്ള ഭാഗ്യം എന്നിവയുണ്ടാകും. നിയമപരമായ കാര്യങ്ങളിൽ വിജയം നേടാനും ശത്രുദോഷം ഒഴിവാക്കാനും സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ മാസം ക്ഷമയും വിവേകവും പ്രധാനമാണ്. അനാവശ്യ ധൃതിയും ഊഹാപോഹങ്ങളും ഒഴിവാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക, അപകടകരമായ കാര്യങ്ങൾ ഒഴിവാക്കുക. കുടുംബാംഗങ്ങളോട് ക്ഷമയോടെ പെരുമാറുക. ഭൂമി സംബന്ധമായ കാര്യങ്ങളിൽ നഷ്ടം വരാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങുന്നതും വിൽക്കുന്നതും താൽക്കാലികമായി മാറ്റിവയ്ക്കുക. പുരുഷന്മാർക്ക് ലഹരി വസ്തുക്കളോടുള്ള ആസക്തിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. കുടുംബത്തിൽ സ്വസ്ഥത കുറയാനും അന്യ സ്ത്രീ ബന്ധത്തിനുള്ള സാധ്യതയുമുണ്ട്. ഈ വെല്ലുവിളികളെ മറികടന്ന് വിജയിക്കാൻ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

എടുത്തുചാട്ടം മൂലം ദുരിതങ്ങൾ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ അപവാദം, പനി പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുള്ള മാസമാണ്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടങ്ങൾ സംഭവിക്കാം. ഭാര്യയ്ക്ക് ദുരിതങ്ങൾ, ദുഃഖവാർത്തകൾ കേൾക്കേണ്ടി വരും. ജോലിയിൽ സ്ഥാനഭ്രംശം, മേലധികാരിയുടെ അപ്രീതി എന്നിവയുണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളുണ്ടാകും. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങളും ഭക്ഷണ സുഖക്കുറവും ഉണ്ടാകാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ മാസം ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രോഗങ്ങൾ മാറി ആരോഗ്യം വർധിക്കും. ആടയാഭരണങ്ങളും അലങ്കാര വസ്തുക്കളും ലഭിക്കും. വ്യവസായത്തിൽ ഉയർച്ചയും ശത്രുക്കളിൽ നിന്ന് വിജയവും നേടും. എല്ലായിടത്തും ബഹുമാനവും മനഃസന്തോഷവും ലഭിക്കും. കീർത്തി വർധിക്കും, ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ദമ്പതികൾ തമ്മിൽ സ്നേഹം വർധിക്കും. മക്കളിൽ നിന്ന് സന്തോഷവും സഹായവും ലഭിക്കും. നല്ല സുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്ന് ഉപകാരങ്ങൾ ലഭിക്കുകയും ചെയ്യും

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.