മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബാംഗങ്ങളുമായും അയൽക്കാരുമായും സംസാരത്തിൽ വാക്കുകൾ സൂക്ഷിക്കണം, അനാവശ്യമായ വാഗ്വാദങ്ങൾക്ക് സാധ്യതയുണ്ട്. ചില ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. വ്യക്തിപരമായ അപമാനമോ, ഉദര സംബന്ധമായ അസുഖങ്ങളോ അലട്ടിയേക്കാം. ജാഗ്രതയോടെ പെരുമാറുന്നത് പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ദീർഘകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയം വിവാഹത്തിൽ എത്താനുള്ള സാധ്യത കാണുന്നു. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും, സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. പൊതുവേ എല്ലാ കാര്യങ്ങളിലും പ്രശസ്തിയും അംഗീകാരവും ലഭിക്കും. തൊഴിൽ മേഖലയിൽ വിജയം, ഒപ്പം നല്ല ഉറക്കവും ലഭിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സ്ത്രീകളുമായി അടുത്തിടപഴകാനും അവരോടൊപ്പം സന്തോഷകരമായ യാത്രകൾ പോകാനും അവസരമുണ്ടാകും. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും, നിലവിലുള്ള രോഗങ്ങൾക്ക് ശമനം ലഭിക്കും. ശത്രുക്കളുടെ ശല്യം കുറയുകയും സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ജോലിയുമായി ബന്ധപ്പെട്ട് അന്യനാട്ടിൽ താമസിക്കേണ്ടി വന്നേക്കാം. എന്നാൽ എവിടെയും കാര്യമായ പുരോഗതിയില്ലാത്ത അവസ്ഥ വരാൻ സാധ്യതയുണ്ട്. അമിതമായ യാത്രകൾ കാരണം യാത്രാക്ലേശവും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. ഏത് കാര്യത്തിലും ക്ഷമയോടെ മുന്നോട്ട് പോവുന്നത് ഗുണം ചെയ്യും
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ബന്ധുജനങ്ങളുമായി അകൽച്ചയിലാകാനും കലഹങ്ങളിൽ ഏർപ്പെടാനും സാധ്യത കാണുന്നു. ആരോഗ്യപരമായി ചില വെല്ലുവിളികൾ ഉണ്ടാകാം, ഇത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾക്ക് കാരണമാകും. തൊഴിൽ രംഗത്ത് ചില തിരിച്ചടികൾ പ്രതീക്ഷിക്കാം. എന്നാൽ ഈ വെല്ലുവിളികളെ അതിജീവിക്കാൻ മനസ്സിനെ പാകപ്പെടുത്തുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സഹോദരസ്ഥാനീയരിൽ നിന്ന് സഹായങ്ങളും ഗുണപരമായ അനുഭവങ്ങളും പ്രതീക്ഷിക്കാം. ആഭരണങ്ങൾ, വസ്ത്രങ്ങൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ വിജയം, മനസ്സിന് സന്തോഷം, ഒപ്പം ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ചില രോഗദുരിതങ്ങൾ അലട്ടിയേക്കാം, സാമ്പത്തികമായി ഞെരുക്കവും തൊഴിലിൽ പരാജയവും ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കൃഷിയോ, മൃഗസംരക്ഷണമോ ബിസിനസ് ചെയ്യുന്നവർക്ക് ചില സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. മുൻകരുതലെടുക്കുന്നത് ബുദ്ധിപൂർവ്വമാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വർഷങ്ങളായി അലട്ടിയിരുന്ന രോഗാവസ്ഥകളിൽ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ, നല്ല സൗഹൃദങ്ങൾ, പുതിയ അലങ്കാര വസ്തുക്കൾ എന്നിവ ജീവിതത്തിൽ വന്നുചേരും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
പുതിയ ബിസിനസ്സുകളിൽ നിക്ഷേപം നടത്തുമ്പോൾ രേഖകളിൽ ഒപ്പിടുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം, ഇല്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അനാവശ്യമായ അലച്ചിലും മാനസിക സമ്മർദ്ദങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഓരോ തീരുമാനവും എടുക്കുമ്പോൾ ശ്രദ്ധാലു ആയിരിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് പങ്കാളികളെ ലഭിക്കാൻ സാധ്യതയുണ്ട്, ഇത് ബിസിനസ്സ് വിപുലീകരിക്കാൻ സഹായിക്കും. തൊഴിൽ മേഖലയിൽ വിജയം, ദാമ്പത്യ ജീവിതത്തിൽ ഐക്യം, സാമ്പത്തിക നേട്ടങ്ങൾ, ഒപ്പം കീർത്തിയും ഉണ്ടാകും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വളരെ നാളായി കാത്തിരുന്ന ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഒരു ശുഭകാര്യം നടക്കാൻ ഇടയുണ്ട്. ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറി ഐക്യത്തിലാകും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഉദര സംബന്ധമായോ ആമാശയ സംബന്ധമായോ അസുഖങ്ങളുള്ളവർ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാനും നിയമപരമായ കാര്യങ്ങളിൽ പരാജയം സംഭവിക്കാനും ഇടയുണ്ട്. പ്രതിസന്ധികളെ നേരിടാൻ മാനസികമായി തയ്യാറെടുക്കുന്നത് നല്ലതാണ്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.