മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ രാശിക്കാർക്ക് കുടുംബ സൗഖ്യവും സമാധാനവും പ്രതീക്ഷിക്കാം. അസുഖങ്ങളിൽ നിന്ന് മോചനം നേടാനും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും. സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളിൽ വിജയം നേടും. ജീവിതപങ്കാളിയുടെ വിവേകപൂർണ്ണമായ അഭിപ്രായങ്ങൾ പലപ്പോഴും വിജയത്തിലേക്കുള്ള പാത തുറക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ശത്രുക്കളിൽ നിന്നുള്ള വെല്ലുവിളികൾ ഈ രാശിക്കാർക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്. വാതസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രകളും ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
അനാവശ്യ സൗഹൃദങ്ങൾ വഴി ദുശ്ശീലങ്ങളിലേക്കും മോശം പ്രവൃത്തികളിലേക്കും ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ, ധനനഷ്ടം, തൊഴിൽ തടസ്സങ്ങൾ, അപമാനം, മനഃസമാധാനക്കുറവ് എന്നിവ അനുഭവപ്പെടാം. തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാനും സൗഹൃദം വീണ്ടെടുക്കാനുമുള്ള അവസരങ്ങൾ വന്നുചേരും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്ക് അയവ് വരും, പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കപ്പെടും. സമൂഹത്തിൽ അംഗീകാരവും പ്രശസ്തിയും നേടാൻ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും സഹായങ്ങളും ഗുണങ്ങളും ലഭിക്കും. ആഭരണങ്ങൾ, വസ്ത്രങ്ങൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽ വിജയം, ഭാര്യാഭർത്തൃ ഐക്യം, ധനനേട്ടം എന്നിവയും പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ രാശിക്കാർക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. മാനഹാനി, ഉദരസംബന്ധമായ അസുഖങ്ങൾ, മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തൊഴിൽപരമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കാനും മാനസിക പിരിമുറുക്കം അനുഭവിക്കാനും സാധ്യതയുണ്ട്. തലയ്ക്കും നാഡീവ്യവസ്ഥയ്ക്കും അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വാക്കുകളിലും പ്രവർത്തികളിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ പിന്തുണ, തൊഴിൽ വിജയം, ധനനേട്ടം, മനഃസന്തോഷം എന്നിവ ഉണ്ടാകും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകാനും ബന്ധുജനങ്ങളുമായി കലഹങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. തൊഴിലിൽ പരാജയങ്ങൾ, മാനസിക സംഘർഷങ്ങൾ, ധനപരമായ ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനും അതുവഴി ധനപരമായ നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും അവസരങ്ങൾ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പിതാവിനോ പിതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുഭയം, നിയമപരമായ കാര്യങ്ങളിൽ പരാജയം, ഭാഗ്യക്കുറവ്, അനാവശ്യമായ യാത്രകൾ എന്നിവ പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
തൊഴിൽ രംഗത്ത് വിജയം, ഉയർന്ന പദവി, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ നടക്കുന്ന മംഗളകരമായ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ അവസരം ലഭിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.