മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വ്യവഹാരങ്ങളിൽ വിജയവും സാമ്പത്തികമായ ഉന്നതിയും ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാം. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. കൂടാതെ, വ്യാപാരികൾക്ക് പ്രവർത്തനങ്ങളിലെ മാന്ദ്യം മാറി, പുത്തൻ ഉണർവ് അനുഭവപ്പെടും. ദീർഘകാലമായി കാത്തിരിക്കുന്നവർക്ക് സന്താനഭാഗ്യത്തിനും വിവാഹഭാഗ്യത്തിനും സാധ്യത കാണുന്നു.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഇന്ന് എല്ലാ കാര്യങ്ങളിലും ഒരുതരം മന്ദത അനുഭവപ്പെടാൻ സാധ്യതയുണ്ട്. പല പ്രവർത്തനങ്ങൾക്കും കാര്യമായ തടസ്സങ്ങൾ നേരിടേണ്ടി വരാം. അതേസമയം, ജോലിഭാരം കൂടുമെങ്കിലും അതിന്റെ ഫലം അത്ര വേഗത്തിൽ ലഭിച്ചെന്ന് വരില്ല. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. പ്രത്യേകിച്ച് രോഗങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ബന്ധുജനങ്ങളുമായിട്ടുള്ള ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. ചെറിയ കാര്യങ്ങൾ പോലും വലിയ വാക്ക് തർക്കങ്ങളിലേക്ക് നയിച്ചേക്കാം. ശാരീരികമായും മാനസികമായും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ, കോടതി വ്യവഹാരങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാൻ സാധ്യത കുറവാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
നിങ്ങളുടെ ഭാഗ്യത്തിന്റെ ദിനമാണിന്ന്. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്ന് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനും വിജയത്തിനും സാധ്യത കാണുന്നു. കൂടാതെ, ശാന്തമായ ഉറക്കവും ആരോഗ്യകരമായ ദിനവും നിങ്ങളെ കാത്തിരിക്കുന്നു.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ രാശിക്കാർക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ഇല്ലാതാവാനും സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. തൊഴിൽ രംഗത്തും സാമ്പത്തിക കാര്യങ്ങളിലും പുരോഗതി കൈവരിക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഇന്ന് കാര്യങ്ങൾ ആസൂത്രണം ചെയ്ത് നീങ്ങേണ്ടത് അത്യാവശ്യമാണ്. ജീവിത പങ്കാളിയുമായും മക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽപരമായി ചില തടസ്സങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. കൂടാതെ, ആരോഗ്യ പ്രശ്നങ്ങളോ രോഗാരിഷ്ടതകളോ അലട്ടാനും സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ മനഃശക്തി കുറയാതെ ശ്രദ്ധിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക ക്രയവിക്രയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ട ദിനമാണിന്ന്. ധനനഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുണ്ട്. ശരീരത്തിന് കൂടുതൽ ക്ഷീണം അനുഭവപ്പെടാനും ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
മംഗളകരമായ കാര്യങ്ങളിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ സാധ്യതയുണ്ട്. സ്വന്തം പരിശ്രമത്തിലൂടെ ഏത് കാര്യത്തിലും വിജയം നേടാൻ കഴിയും. ആത്മവിശ്വാസം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നത് നല്ല ഫലം നൽകും. കൂടാതെ, കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ സാധിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഇന്ന് കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകാൻ പ്രയാസമാണ്. പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിട്ടേക്കാം. സർക്കാർ സംബന്ധമായ വിഷയങ്ങളിൽ ദോഷഫലങ്ങൾ ഉണ്ടാവാം. വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. കൂടാതെ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പുതിയ സൗഹൃദങ്ങൾ രൂപീകരിക്കാനും ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന അസുഖങ്ങൾക്ക് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തികമായി പുരോഗതി ഉണ്ടാകും. ദാമ്പത്യ ബന്ധത്തിൽ ഐക്യം നിലനിർത്താൻ കഴിയും. ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനും സാധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കൃഷി, പക്ഷിമൃഗാദികൾ എന്നിവയെ ആശ്രയിച്ചുള്ള പ്രവർത്തനങ്ങളിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളും ക്ലേശങ്ങളും ഇന്ന് നിങ്ങളെ അലട്ടിയേക്കാം. തൊഴിൽപരമായി കഷ്ടനഷ്ടങ്ങൾ ഉണ്ടാകാനും മാനസികമായ ബുദ്ധിമുട്ടുകൾ കൂടാനും സാധ്യതയുണ്ട്. ബന്ധു ജനങ്ങളുമായി അനാവശ്യ വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങളെ പിന്തുണയ്ക്കുകയും അത് പ്രാവർത്തികമാക്കാൻ സഹായിക്കുകയും ചെയ്യും. തൊഴിൽ രംഗത്ത് വിജയവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. പുതിയതും നല്ലതുമായ സൗഹൃദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.