നക്ഷത്രഫലം: 2025 സെപ്റ്റംബർ 13, ശനിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

സഹോദരസ്ഥാനീയർക്ക് ചില തിരിച്ചടികൾ ഉണ്ടായേക്കാം. പലതരം ചതിപ്രയോഗങ്ങളിൽ അകപ്പെടാനുള്ള സാധ്യതകൾ കാണുന്നു. സുഹൃത്തുക്കൾ വഴിയും ചില ദുരനുഭവങ്ങൾ നേരിടേണ്ടി വരാം. തൊഴിൽ മേഖലയിൽ ചില വെല്ലുവിളികൾ വരികയും മേലുദ്യോഗസ്ഥർക്ക് വിശദീകരണം നൽകേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും. ജാഗ്രതയോടെ ഓരോ നീക്കങ്ങളും നടത്തുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. വിദേശ യാത്രകൾക്കും പഠനത്തിനും യോഗം കാണുന്നു. തൊഴിൽ വിജയം, ധനലാഭം, ദാമ്പത്യ സൗഖ്യം, പ്രശസ്തി എന്നിവ ജീവിതത്തിൽ ഉയർച്ചകൾ നൽകും. ഈ സമയം പുതിയ അവസരങ്ങളെ സ്വീകരിക്കാൻ ഉചിതമാണ്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

നേത്രരോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കുക. ആഹാര സുഖക്കുറവ്, ധനനഷ്ടം, മനഃസമാധാനക്കുറവ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില സൗഹൃദങ്ങൾ ശത്രുതയിലേക്ക് മാറിയേക്കാം. ഈ സാഹചര്യത്തിൽ സംയമനത്തോടെയും വിവേകത്തോടെയും പെരുമാറുന്നത് ബുദ്ധിപരമായിരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ധനനേട്ടം, തൊഴിൽ രംഗത്ത് വിജയം, പ്രണയബന്ധങ്ങളിൽ പുരോഗതി എന്നിവ അനുഭവത്തിൽ വരും. ചിലർക്ക് വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ നടക്കാനും അല്ലെങ്കിൽ അതിന് നേതൃത്വം നൽകാനും സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

പല കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടാൻ അവസരമുണ്ടാകും. തൊഴിലിൽ വിജയം, സാമ്പത്തിക ലാഭം, ബിസിനസ്സ് പുരോഗതി എന്നിവ ദൃശ്യമാകും. വ്യക്തിബന്ധങ്ങളിൽ ഊഷ്മളത നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നത് ഗുണകരമായിരിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വിദേശവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനപരമായ ഉയർച്ച ഉണ്ടാകും. എന്നിരുന്നാലും, വ്യക്തിപരമായ വിഷയങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. അശ്രദ്ധമായ പെരുമാറ്റം മാനസിക പ്രയാസങ്ങൾക്കും ആരോപണങ്ങൾക്കും വഴിതെളിയിച്ചേക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

രാഷ്ട്രീയ രംഗത്തുള്ളവർക്ക് അപവാദങ്ങളും മാനഹാനിയും നേരിടാൻ സാധ്യതയുണ്ട്. എന്നാൽ, ദൈവാധീനം കൊണ്ട് ആ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കും. അഴിമതി, അനാവശ്യ വിഷയങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉചിതമാണ്. ദാമ്പത്യ ബന്ധത്തിലും സന്താനങ്ങളുമായിട്ടുള്ള വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനുള്ള യോഗം കാണുന്നു. രുചികരമായ ഭക്ഷണം, ജോലിയിൽ സ്ഥാനക്കയറ്റം, കുടുംബത്തിൽ സന്തോഷം, വാഹനഭാഗ്യം എന്നിവ അനുഭവത്തിൽ വരും. ഇത് സന്തോഷകരമായ ദിവസമായിരിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

നിയമപരമായ വിഷയങ്ങളിൽ വിജയം, സാമ്പത്തിക ലാഭം, തൊഴിൽ രംഗത്ത് പുരോഗതി എന്നിവ അനുഭവത്തിൽ വരും. വ്യാപാരികൾക്ക് പ്രവർത്തനമാന്ദ്യം മാറി പുതിയ ഉണർവ് കൈവരിക്കാൻ സാധിക്കും. സന്താനഭാഗ്യം, വിവാഹഭാഗ്യം എന്നിവയ്ക്കും യോഗം കാണുന്നു.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ചന്ദ്രന്റെ അനുകൂലമായ സ്ഥാനം മനഃസുഖം നൽകും. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങളിൽ മനഃസമാധാനക്കുറവ്, മാനഹാനി, മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ എന്നിവ നേരിടേണ്ടി വരാം. പ്രതീക്ഷിച്ച ഉയർച്ചകൾ ലഭിക്കാതെ വരുന്നത് മാനസികമായി തളർത്തിയേക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കുടുംബ ബന്ധങ്ങളിൽ സൗഖ്യക്കുറവും ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക. ഇത് മനഃശക്തി കുറവിന് കാരണമാകും. ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അകലം തോന്നിയേക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ വർദ്ധിക്കുകയും വിദ്യാവിജയം നേടുകയും ചെയ്യും. ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധിക്കും. സർക്കാർ ജോലിക്കുള്ള സാധ്യതകളും കാണുന്നു.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.