മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ ദിവസം നല്ല സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയും ദാമ്പത്യത്തിൽ ഐക്യവും ഉണ്ടാകും. ഇഷ്ടവിഭവങ്ങൾ കഴിക്കാൻ സാധിക്കും. കൂടാതെ, ശത്രുക്കളെ അതിജീവിക്കാൻ സാധിക്കുന്നതാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുന്ന ചില അനുഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. രോഗദുരിതങ്ങൾ അലട്ടാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കുന്നത് ഉചിതമായിരിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഉയർന്ന സ്ഥാനവും പ്രശസ്തിയും നേടാൻ സാധ്യതയുള്ള ദിവസമാണിത്. നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാനും അത് വഴി ബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരമുണ്ടാകും. സമ്മാനങ്ങൾ ലഭിക്കാനും പ്രണയബന്ധങ്ങളിൽ സന്തോഷം കണ്ടെത്താനും സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അനാവശ്യമായ ബന്ധങ്ങൾ കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട്. അതിനാൽ അത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. സാമ്പത്തിക ക്ലേശങ്ങളും മാനസിക സമ്മർദ്ദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. താൽക്കാലികമായ പരാജയങ്ങൾ നേരിട്ടേക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാനും സാധ്യതയുണ്ട്. ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാനും അത് വഴി വിജയത്തിലെത്താനും ഈ ദിവസം സഹായകമാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ആഭരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും സ്വന്തമാക്കാൻ സാധിക്കും. പുതിയ ബിസിനസ് കരാറുകളിൽ ഏർപ്പെടാനും അതിൽ വിജയം നേടാനും സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക ഇടപാടുകളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. അല്ലാത്തപക്ഷം, അത് നഷ്ടത്തിലേക്ക് നയിച്ചേക്കാം. നിയമപരമായ കാര്യങ്ങളിൽ പരാജയം നേരിടാനും ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ ഒരു വേർപാട് ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് ഉദരസംബന്ധമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
തൊഴിൽ രംഗത്ത് വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങളും ബന്ധുജനസമാഗമവും ഉണ്ടാകും. ഇത് മാനസികമായി സന്തോഷം നൽകും. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ പ്രോജക്റ്റുകൾ ലഭിക്കും. ദാമ്പത്യബന്ധത്തിൽ സ്നേഹവും വിശ്വാസവും വർദ്ധിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ദാമ്പത്യത്തിൽ ഐക്യം നിലനിൽക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. നിയമപരമായ തടസ്സങ്ങൾ നീങ്ങും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി ഉയർച്ചയും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
മാനസികമായ ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്, ഇത് കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട അവസ്ഥയിലേക്ക് നയിച്ചേക്കാം. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉദരരോഗങ്ങളും വാതരോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്, ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകും. ശിരോ-നാഡീ രോഗങ്ങളുള്ളവർ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി ഇടപെഴകുമ്പോൾ സംസാരത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.