നക്ഷത്രഫലം: ഞായറാഴ്ച, 2026 ഒക്ടോബർ 11

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

രാവിലെ ചില തടസ്സങ്ങൾ അനുഭവപ്പെട്ടാലും ഉച്ചയോടെ കാര്യങ്ങൾ അനുകൂലമായി വഴിമാറും. പങ്കാളിത്ത ബിസിനസ്സുകളിലും ദാമ്പത്യജീവിതത്തിലും പരസ്പരവിശ്വാസം വർദ്ധിക്കും. കാർത്തിക നക്ഷത്രക്കാർ അനാവശ്യ ആശങ്കകൾ വെടിഞ്ഞ് ലക്ഷ്യബോധത്തോടെ മുന്നേറുക. അശ്വതി, ഭരണി നക്ഷത്രക്കാർ വ്യക്തിപരമായ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നത് നല്ല ഫലം സമ്മാനിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

മകയിര്യം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ഭദ്രകാളി ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് കർമ്മരംഗത്തെ തടസ്സങ്ങൾ മാറാനും മനക്കരുത്ത് വർദ്ധിക്കാനും ഉത്തമമാണ്. ഉച്ചയ്ക്കുശേഷം മത്സരങ്ങളിലും ഔദ്യോഗിക കാര്യങ്ങളിലും എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. കാർത്തിക, രോഹിണി നക്ഷത്രക്കാർ പുതിയ സാമ്പത്തിക ബാധ്യതകളിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

മകയിര്യം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ക്ഷേത്രദർശനം നടത്തുന്നത് പ്രയത്നങ്ങൾക്ക് വേഗത്തിലുള്ള ഫലം തരും. ഉച്ചയോടെ ബുദ്ധികൂർമ്മതയും ക്രിയാത്മക ചിന്തകളും സങ്കീർണ്ണ പ്രശ്നങ്ങൾക്ക് എളുപ്പവഴി തുറക്കും. തിരുവാതിര, പുണർതം നക്ഷത്രക്കാർ കുട്ടികളുടെ ആവശ്യങ്ങൾക്കായി സമയം മാറ്റിവെക്കും. അനാവശ്യ സംഭാഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് മനസ്സിന് സ്വസ്ഥത നൽകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഉച്ചയോടെ ഭവനത്തിൽ ശാന്തമായ അന്തരീക്ഷം രൂപപ്പെടുകയും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. വാഹനം, വീട്ടുപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആലോചനകൾ പുരോഗമിക്കും. പൂയം നക്ഷത്രക്കാർ സംഭാഷണത്തിൽ മിതത്വം പാലിക്കുക. പുണർതം, ആയില്യം നക്ഷത്രക്കാർ വിവേകപൂർവ്വമായ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുന്നത് നേട്ടം തരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ധൈര്യപൂർവ്വമായ ഇടപെടലുകളിലൂടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. അടുത്ത സഹോദരങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വലിയ സഹായം ലഭ്യമാകും. മകം, പൂരം നക്ഷത്രക്കാർ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ഉത്സാഹം കാട്ടും. ഉത്രം നക്ഷത്രക്കാർ ഹ്രസ്വയാത്രകളിൽ സമയനിഷ്ഠ പാലിക്കുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ചിത്തിര നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലോ മഹാലക്ഷ്മി ക്ഷേത്രത്തിലോ തൊഴുത് നെയ്‌വിളക്ക് സമർപ്പിക്കുന്നത് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കാൻ ഏറെ വിശേഷമാണ്. സാമ്പത്തിക സ്ഥിതിയിൽ ഉച്ചയോടെ വ്യക്തമായ മാറ്റങ്ങൾ ദൃശ്യമാകും. ഉത്രം, അത്തം നക്ഷത്രക്കാർ സംസാരത്തിൽ സൗമ്യത കാത്തുസൂക്ഷിക്കുന്നത് പുതിയ ബന്ധങ്ങൾ ദൃഢമാക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ചിത്തിര നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ദേവീക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ദർശനം നടത്തുന്നത് കാര്യവിജയത്തിന് വഴിതുറക്കും. ഉച്ചയോടെ മനസ്സിൽ വലിയ ആത്മവിശ്വാസവും പുതിയ ഉണർവ്വും അനുഭവപ്പെടും. ചോതി, വിശാഖം നക്ഷത്രക്കാർ നേതൃപാടവം തെളിയിക്കാനും പ്രധാന തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും മുന്നോട്ടുവരും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഉച്ചയ്ക്കുശേഷം അപ്രതീക്ഷിത ദൂരയാത്രകൾക്കോ ജീവകാരുണ്യപരമായ കാര്യങ്ങൾക്കോ ധനം ചെലവഴിക്കേണ്ടി വരും. കണ്ണ്, തലവേദന എന്നിവയുമായി ബന്ധപ്പെട്ട ചെറിയ ബുദ്ധിമുട്ടുകൾ അവഗണിക്കരുത്. അനിഴം, തൃക്കേട്ട നക്ഷത്രക്കാർ മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടാതിരിക്കുക. വിശാഖം നക്ഷത്രക്കാർ സാമ്പത്തിക ബാധ്യതകളിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് നീങ്ങുന്നത് നന്ന്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കാനും സുഹൃത്തുക്കളുടെ പിന്തുണയോടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കും. ബിസിനസ്സിലും വ്യാപാരത്തിലും നല്ല ലാഭം സ്വന്തമാക്കാൻ അവസരമൊരുങ്ങും. മൂലം, പൂരാടം നക്ഷത്രക്കാർ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വിജയം കൊയ്യും. ഉത്രാടം നക്ഷത്രക്കാർ വരവുചിലവുകൾ കൃത്യമായി ക്രമീകരിച്ച് മുന്നേറുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

അവിട്ടം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ തൊഴുത് വഴിപാട് സമർപ്പിക്കുന്നത് കർമ്മതടസ്സങ്ങൾ നീങ്ങാൻ ഉത്തമമാണ്. ഉച്ചയോടെ തൊഴിൽരംഗത്ത് മികച്ച മുന്നേറ്റവും മേലധികാരികളിൽ നിന്ന് വലിയ അഭിനന്ദനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ഉത്രാടം, തിരുവോണം നക്ഷത്രക്കാർ സഹപ്രവർത്തകരുമായി നല്ല ഐക്യം പുലർത്തുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

അവിട്ടം നക്ഷത്രക്കാർ ഇന്ന് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് കാര്യവിജയത്തിന് ഏറെ അനുഗ്രഹമാകും. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുകയും ഉന്നത വ്യക്തികളിൽ നിന്ന് നല്ല നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്യും. ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാർ ആത്മീയ കാര്യങ്ങളിലും പഠനത്തിലും കൂടുതൽ താല്പര്യം കാട്ടും; മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് വഴി കാട്ടും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ തികഞ്ഞ ജാഗ്രതയും ക്ഷമയും ആവശ്യമാണ്. വാഹനമോടിക്കുമ്പോഴും സാമ്പത്തിക കരാറുകളിൽ ഏർപ്പെടുമ്പോഴും തിടുക്കം ഒഴിവാക്കുക. രേവതി നക്ഷത്രക്കാർ അനാവശ്യ ആശങ്കകൾ മനസ്സിൽ വെക്കാതെ മുന്നേറുക. പൂരൂരുട്ടാതി, ഉതൃട്ടാതി നക്ഷത്രക്കാർ ആരോഗ്യപരമായ കാര്യങ്ങളിൽ മുൻകരുതലുകൾ എടുക്കുന്നത് ശാരീരിക സുഖം നിലനിർത്തും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.