സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 ഫെബ്രുവരി 21 മുതൽ മാർച്ച് 01 വരെ 1200 കുംഭം 11 മുതൽ 17 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

തൊഴിൽ മേഖലയിൽ നിർണായകമായ വഴിത്തിരിവുകൾ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത. ഈ ആഴ്ച ജാഗ്രതയും ശ്രദ്ധയും ആവശ്യമായ ഒരു ആഴ്ചയാണ്, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യത. ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യത. അതുപോലെ തന്നെ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. വൃത്തിയുള്ളതും പുതിയതുമായ ഭക്ഷണം മാത്രം കഴിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരത്തിൽ വളരെ ജാഗ്രതയോടെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയുക ആവശ്യമാണ്. ജോലിസ്ഥലത്തും കുടുംബാംഗങ്ങളുടെ ഇടയിലും ചില അപവാദങ്ങൾ ഉയർന്നുവരാൻ സാധ്യത കാണുന്നു. അവയെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ ശ്രദ്ധിക്കുക. മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്ക് അരിഷ്ടതയും രോഗാവസ്ഥയും വർദ്ധിക്കാനുള്ള സാധ്യത. പിതൃ സ്ഥാനത്തുള്ളവർക്ക് മരണമോ മരണ സമാനമായ അവസ്ഥയോ നേരിട്ടേക്കാം. അവരെ കരുതലോടെ പരിചരിക്കുക. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധയോടെ ഓടിക്കുക. അവിചാരിതമായ അപകടങ്ങൾക്ക് സാധ്യത. ഈ ആഴ്ച പുതിയ പദ്ധതികൾ ആരംഭിക്കുന്നത് ഉത്തമമല്ല. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ അരങ്ങേറാൻ സാധ്യത. വിവാഹം, പുതിയ അംഗത്തിന്റെ വരവ്, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ നടക്കാൻ സാധ്യത. അതേസമയം, കുടുംബാംഗങ്ങളുമായി വസ്തു സംബന്ധമായി വാക്കുതർക്കം വരാനുള്ള സാധ്യതകാണുന്നു. കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കേസ് വഴക്കുകളിൽ അകപ്പെടാനുള്ള സാധ്യത. ഈ ആഴ്ച അനാവശ്യ യാത്ര ചെയ്യുന്നത് ഒഴിവാക്കുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് വളരെ ആലോചിച്ചു മാത്രം ചെയുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരത്തിന്റെ തുടക്കത്തിൽ ജോലിസ്ഥലത്ത് കാര്യങ്ങൾ മെച്ചപ്പെടും. അനുഭവപ്പെട്ടിരുന്ന സംഘർഷങ്ങൾ കുറയുകയും ജോലിയിൽ കൂടുതൽ സംതൃപ്തി ലഭിക്കുകയും ചെയ്യും. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കും. പുതിയ സ്ഥാനമാനങ്ങൾ തേടി വരുന്ന വാരമാണിത്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത, അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. എന്നാൽ വാരം അവസാനം ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടൊപ്പം രുചികരമായ ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും വന്നുചേരുന്ന സമയമാണ്. നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ചില വെല്ലുവിളികൾ നേരിട്ടേക്കാം. എന്നാൽ വാര മധ്യത്തോട് കൂടി ജോലിയിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറി പുരോഗതി ദൃശ്യമാകും. പുതിയ അവസരങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റം നേടാനും സാധ്യത. പലതരത്തിലുള്ള സാമ്പത്തിക സ്രോതസ്സുകൾ വന്നുചേരും. സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും അനുഭവപ്പെടും. ശത്രുക്കളിൽ നിന്ന് അപകടങ്ങൾ ഒഴിവാകും. അവരുടെ ദുരുദ്ദേശ്യങ്ങൾ വിഫലമാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. വാഹന ഭാഗ്യം ലഭിക്കും. മാനസിക ധൈര്യവും ഉത്സാഹവും വർദ്ധിക്കും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുക. വഞ്ചിതരാകാതെ സൂക്ഷിക്കുക. യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാൻ സമയമെടുക്കുക. വിവാഹ കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാരം നല്ല സാധ്യതകൾ വന്നുചേരും. ദീർഘകാലമായി നിലനിന്നിരുന്ന വിവാഹ തടസ്സങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. കുടുംബാംഗങ്ങളിൽ ഒരാൾക്ക് അസുഖം വന്നേക്കാം. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നേക്കാം. വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുക. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ധനലാഭം എന്നിവ അനുഭവത്തിൽ വരും. വളരെക്കാലമായി തൊഴിൽ ഇല്ലാതെ ഇരുന്നവർക്ക് അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് സാമ്പത്തിക പുരോഗതി ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി ഉദര സംബന്ധമായോ ദഹന സംബന്ധമായോ പ്രശ്നങ്ങൾ ഉള്ളവർ വളരെ ശ്രദ്ധിക്കണം. വാരം അവസാനത്തോട് ശത്രു നാശം, കീർത്തി എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരുക്കും. വാരത്തിന്റെ തുടക്കം ജീവിത പങ്കാളിയുമായും ബന്ധുജനങ്ങളുമായും കലശമായി കലഹിക്കാനും അതൊരുപക്ഷേ പരസ്പരം വിശ്വാസം നഷ്ടപെടുന്ന സ്ഥിതി വിശേഷം വരെ എത്തിച്ചേർന്നേക്കാം. ആരോഗ്യക്കുറവ് അനുഭവപ്പെടുമെങ്കിലും വാരം മധ്യത്തോടെ ആരോഗ്യം നന്നാവും. മേലധികാരിയിൽ നിന്നും സമ്മാനങ്ങളോ പാരിതോഷികമോ ലഭിക്കും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. ദമ്പതികൾ തമ്മിൽ കുടുംബ ബന്ധുജനങ്ങളുടെ മധ്യസ്ഥയിൽ വാരം അവസാനത്തോട് കൂടി ഒത്തുതീർപ്പിൽ എത്തുവാൻ സാധിക്കും. മൈഗ്രേയ്ൻ മറ്റ് ശിരോ രോഗമുള്ളവർ ആരോഗ്യം വളരെ ശ്രദ്ധിക്കുക. സന്താനങ്ങൾക്കു ദുരിതമോ പഠന കാര്യങ്ങളിൽ തടസ്സമോ അനുഭവപ്പെടും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്‍നേഹവും വർദ്ധിക്കും. മാനസികമായും ശാരീരിരികമായും സാമ്പത്തികമായും നേരിടുന്ന പ്രശ്നങ്ങൾ തരണം ചെയ്യുവാൻ സാധിക്കും. ബിസിനസ്സ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ലഭിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരുകയും ചെയ്യും. ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആയി തീരും. ലോട്ടറി, നറുക്കെടുപ്പ്, ചിട്ടി എന്നിവയിൽ ഭാഗ്യദേവത കടാക്ഷിച്ചേക്കാം. കുടുംബ സ്വത്തുക്കൾ ഭാഗം വെയ്ക്കുവാൻ തീരുമാനിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുവാനുള്ള തീരുമാനം എടുക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അമിതമായ ആഡംബര പ്രിയത്വo ധനക്ലേശം വിളിച്ചുവരുത്തും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ നേരിടാനും കുടുംബ ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസത്തിനും സാധ്യത. മാനസികമായും ശാരീരികമായും ചില അസുഖങ്ങൾ നേരിട്ടേക്കാം. വാരമധ്യത്തോടുകൂടി വളരെക്കാലമായി പിണങ്ങിയിരുന്ന സഹോദരങ്ങൾ തമ്മിൽ ഒന്നിച്ചേക്കാം. തൊഴിൽ വിജയം, സാമ്പത്തികലാഭം, രോഗ ശാന്തി എന്നിവ അനുഭവപ്പെടും. വാരം അവസാനം തൊഴിൽപരമായ ക്ലേശങ്ങൾ വർദ്ധിക്കുമെങ്കിലും ഉത്തരവാദിത്വo കൂടിയ വിഭാഗത്തിലേക്ക് ജോലി മാറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ കുടുംബ ബന്ധുജങ്ങളിൽ നിന്നും അപ്രതീഷിതമായ സഹായസഹകരണങ്ങൾ ലഭിക്കും. ആത്മാർത്ഥമായ സേവനത്തിൽ തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പ്രീതി നേടിയെടുക്കുവാൻ സാധിക്കും. ഏറ്റവും പ്രിയപ്പെട്ട വ്യക്തികൾക്കോ ബന്ധുക്കൾക്കോ തൻ്റെ ചെലവിൽ വിവാഹം നടത്തി കൊടുക്കുവാൻ തീരുമാനം എടുക്കും. പ്രധാനപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളോ ഉല്ലാസ യാത്രകളോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം നടത്തുവാൻ അവസരം ലഭിക്കും. വാരം മധ്യത്തോട് കൂടി സ്ത്രീകൾ മൂലം അപവാദം കേൾകുവാനോ പ്രധാനപ്പെട്ട രേഖകൾ മോഷണം പോകുവാനോ സാധ്യത കാണുന്നു. വാരം അവസാനത്തോട് കൂടി രോഗശാന്തി, ധനനേട്ടം. ദാമ്പത്യഐക്യം എന്നിവ പ്രതീക്ഷിക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ജോലിക്കു പരിശ്രമിക്കുന്നവർക്കു അർഹതപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കും. ബന്ധു ജനസമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. കല, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും വന്നുചേരും. വാരം അവസാനത്തിൽ അനാവശ്യമായ സ്ത്രീ വിഷയങ്ങളിൽ പേരുദോഷം കേൾക്കുവാൻ ഇടവരികയും ധന നഷ്ട്ടം നേരിടുകയും ചെയ്യും. വരവിനേക്കാൾ ചെലവ് അനുഭവപ്പെടുകയും അനാവശ്യമായ ചെലവുകൾ മൂലം സാമ്പത്തിക മാന്ദ്യം വന്നുചേരുകയും ചെയ്യും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.