സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 മാർച്ച് 02 മുതൽ മാർച്ച് 08 വരെ 1200 കുംഭം 18 മുതൽ 24 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

തൊഴിൽപരമായി വളരെ അധികം നേട്ടങ്ങൾ വന്നുചേരും. ജോലിസ്ഥലത്തു മേലധികാരിയിൽ നിന്നും പ്രശംസാപത്രം ലഭിക്കാൻ യോഗം കാണുന്നു. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടുന്ന വാരമാണ്. പുണ്യതീര്ഥങ്ങളിലോ ദേശങ്ങളിലോ സന്ദർശനം നടത്താൻ അവസരം വന്നു ചേരും. ബിസിനസ്സ്പരമായി ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയിത്തീരും. വാരമധ്യത്തിൽ ആരോഗ്യപരമായി വളരെ അധികം സൂക്ഷിക്കണം. ഉദര സംബന്ധമായി പ്രശ്നങ്ങൾ അക്രമിക്കാതെ നോക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടം മാനഹാനി ഒക്കെയും വന്നുചേർന്നേക്കാം. തൊഴിൽ ഇടങ്ങളിൽ പലവിധ അഭിപ്രായവ്യത്യാസവും ദുരിതങ്ങളും നേരിട്ടേക്കാം. അമിത ആഡംബര പ്രിയത്വം കാരണം വരവിൽ കവിഞ്ഞ ചിലവ് അനുഭവപ്പെട്ടേക്കാം.രോഗികൾ മരുന്നു മറക്കാതെ ശ്രദ്ധിക്കുക. വാരം മധ്യത്തോട് കൂടി ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, ഭക്ഷണ സുഖം, ധന നേട്ടം എന്നിവ ലഭിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കുടുംബ ബന്ധുജന പ്രീതി, അവരിൽ നിന്നും സഹായ സഹകരണങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടത്തുവാനോ നടത്തി കൊടുക്കുവാനോ ഉള്ള സാഹചര്യം ഉണ്ടാവും. കാണാതിരുന്ന ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും. എന്നാൽ വാര മധ്യത്തിൽ അന്യസ്ത്രീ മൂലം അപവാദം കേൾക്കുവാനും പണം നഷ്ടപെടുവാനും അതുവഴി കുടുംബത്തിൽ അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും സാധ്യത കാണുന്നു.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരമാണ്. കുടുംബസൗഖ്യo, തൊഴിൽ വിജയം, കീർത്തി, ധനലാഭം എന്നിവ ഈ വാരം പ്രതീക്ഷിക്കാം. സർക്കാർ സംബന്ധമായ തൊഴിലുകൾക്കു പരിശ്രമിക്കുന്നവർക്കു അത് നേടുവാൻ സാധിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ ഇഷ്ടബന്ധുജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് നേരിട്ടിരുന്ന പ്രവർത്തന മാന്ദ്യം മാറി ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കം മാനസികമായും ശാരീരികമായും ചില പ്രയാസങ്ങൾ വന്നേക്കാം. ഏറ്റവും വേണ്ടപ്പെട്ട ആളുകളുമായി അനാവശ്യമായ വാക്കുതർക്കത്തിൽ ഏർപ്പെടാനും അതുവഴി ശത്രു ദോഷം ഉടലെടുക്കാനും സാധ്യത കാണുന്നു. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുമെങ്കിലും തിരിച്ചു നന്ദി ഇല്ലാത്ത അവസ്ഥ സംജാതമാകും. ആമാശയ സംബന്ധമായി പ്രശ്നങ്ങൾ കാരണം ഭക്ഷണം കഴിക്കാൻ പറ്റാതെ വരികയും ചെയ്യും. വാരം മധ്യത്തോടു കൂടി സാമ്പത്തികമായും മാനസികമായും ശാരീരികമായും നേരിട്ടിരുന്ന പ്രശ്നങ്ങൾക്കു കുറവ് അനുഭവപ്പെടും. ബാങ്ക് ലോൺ, ദാമ്പത്യ സുഖം, പ്രവർത്തന വിജയം എന്നിവ ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കം മനഃസ്വസ്ഥത കുറയുകയും രോഗാദിദുരിതങ്ങൾ അലട്ടുകയും ചെയ്യും. നമ്മൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്കു വരെ നമ്മൾ ഉത്തരവാദികൾ ആകുന്ന അവസ്ഥ സംജാതമാകും. ശത്രുക്കളുടെ ഉപദ്രവം കൂടുന്ന സമയമാണ്. അനാവശ്യമായി കുടുംബ ബന്ധു ജനങ്ങളുമായും അയല്പക്കക്കാരുമായും വാക്ക് തർക്കങ്ങൾക്ക് പെടാനും കേസുവഴക്കുകൾ ഉടലെടുക്കാനും സാധ്യത കാണുന്നു. രാത്രി സഞ്ചാരങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ വിഷഭയ സാധ്യത കല്പിക്കുന്നു. ഉദര സംബന്ധമായും ആമാശയ സംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ കൃത്യ സമയത് ഡോക്ടറെ കണ്ട് പ്രതിവിധി ചെയ്തിലെങ്കിൽ രോഗം കലശലാവാൻ കാരണമാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും, വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ഐക്യം,വാഹന ഭാഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. വളരെക്കാലമായി തൊഴിൽ ഇല്ലാതെ ഇരുന്നവർക്ക് അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് സാമ്പത്തിക പുരോഗതി അനുഭവപ്പെടും. എന്നാൽ വാര മധ്യത്തോടു കൂടി സ്ഥിതിഗതികൾ തകിടം മറയും. ഉദര സംബന്ധമായോ ദഹന സംബന്ധമായോ പ്രശ്നങ്ങൾ ജാഗ്രത പുലർത്തുക. ശത്രുഭയം, വ്യപഹാര പരാജയം, മനോരോഗം, ജലഭയം എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബസൗഖ്യo, ദാമ്പത്യഐക്യം, ധനലാഭം, ശത്രുഹാനി, തൊഴിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ തേടിവരും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനും അവരുടെ കൂടെ ഉല്ലാസ യാത്രകൾ പോകുവാനും അവസരം തുറന്നുവരും. ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആവുന്ന സ്ഥിതി വിശേഷം സംജാതമാകും. വളരെക്കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പ്രേമ കാര്യങ്ങൾ പൂവണിയുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും.പുതിയ വാഹനം എന്ന ചിരകാല അഭിലാഷം സഫലീകരിക്കുവാൻ സാധിക്കും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കുടുംബപരമായി വളരെ അധികം വൈകാരീകമായ മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിക്കും. മനഃശക്തികുറഞ്ഞു മനോദുഃഖം അനുഭവിക്കേണ്ട സാഹചര്യം വന്നുചേരും. ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹം ഒഴിവാക്കാൻ ശ്രമിക്കുക. സഞ്ചാര ശീലം കൂടുകയും യാത്രാക്ലേശം വർദ്ധിക്കുകയും ചെയ്യും. വാരം മധ്യത്തോടു കൂടി രോഗശാന്തി അനുഭവപ്പെടും. പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുവാനും ഇപ്പോൾ തുടങ്ങുന്ന സംരംഭങ്ങൾ വിജയിക്കുവാനും യോഗം കാണുന്നു. തൊഴിൽ വിജയം, ധനലാഭം, ശത്രുഹാനി, കീർത്തി എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാതാപിതാക്കളുമായോ സന്താനങ്ങളുമായോ അനാവശ്യമായ വാക്ക് തർക്കങ്ങളിലോ കലഹത്തിനോ സാധ്യത കാണുന്നു. ശരീരശോഷണം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടും. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർക്ക് പ്രത്യേകിച്ചും ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയാകുകയും ആശുപത്രിവാസത്തിനും യോഗം കാണുന്നു. വാരത്തിന്റെ മധ്യത്തിൽ സഞ്ചാര ശീലം കൂടുകയും യാത്ര ദുരിതം അനുഭവപ്പെടുകയും ചെയ്യും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതിജാഗ്രത പാലിക്കുക. ഒരുപക്ഷെ പരിക്ക് പറ്റുന്ന തരത്തിലെ വാഹനാപകടങ്ങൾക്കു ഈ വാരം സാധ്യത കാണുന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ശത്രുഹാനി, രോഗശാന്തി, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽ ഇടങ്ങളിൽ സ്ഥാനക്കയറ്റവും അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ബിസിനസ്സിൽ തടസ്സങ്ങൾ മാറുകയും പുതിയ ഉണർവ്വ് അനുഭവപ്പെടുകയും ചെയ്യും. സർവ്വർക്കും സ്വീകാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠന സംബന്ധമായി വിദേശ യാത്രയ്ക്കുള്ള അനുമതി ലഭിക്കും. എന്നാൽ വാര മധ്യത്തോട് കൂടി ഇടക്കിടെ ശരീര സുഖക്കുറവ് അനുഭവപ്പെടുകയും പലതരത്തിലുള്ള രോഗങ്ങൾ വന്നുചേരുവരുവാനും സാധ്യത.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരം ഗുണദോഷം സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അനാവശ്യമായ കലഹങ്ങൾ പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ വിളിച്ചു വരുത്തും. ബിസിനസ്സിലും തൊഴിലിലും ക്ലേശങ്ങളുംനഷ്ടങ്ങളും നേരിട്ടേക്കാം. വാരം മധ്യത്തോടു കൂടി സഹോദരസ്ഥാനത് ഉള്ളവരിൽ നിന്നും പിന്തുണയും സഹായവും വന്നുചേരും. സ്വയം ചില തിരിച്ചറിവുകൾ നേടുകയും പല കാര്യങ്ങളിലും ചിന്താശേഷിയും പക്വതയും പ്രകടിപ്പിക്കുന്നത് എല്ലവരുടെയും ആദരവ് നേടുവാൻ സഹായിക്കുകയും ചെയ്യും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കാണുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വരും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.