സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 മാർച്ച് 09 മുതൽ മാർച്ച് 15 വരെ 1200 കുംഭം 25 മുതൽ മീനം 01 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം ശാരീരികമായും മാനസികമായും ചില വെല്ലുവിളികൾക്ക് സാധ്യത. ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുക. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക. യാത്രാക്ലേശം വർദ്ധിക്കും. മാതൃസ്ഥാനത് ഉള്ളവർക്ക് വിയോഗമോ അസുഖമോ വരാം. സമ്മർദ്ദം, ഉത്കണ്ഠ എന്നിവ വർദ്ധിക്കാൻ സാധ്യത. സന്താനങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠ കൂടും. വാരം അവസാനം കാര്യങ്ങൾ അനുകൂലമാകും. നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും. ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, വാഹനഭാഗ്യം തുടങ്ങിയവവന്നു ചേരും. എന്നാൽ വാരമധ്യത്തോടുകൂടി ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായി പ്രശ്നങ്ങൾ രൂപപ്പെടും. അവനവന്റെ കാരണത്താൽ അല്ലാതെ സഹപ്രവർത്തകരുമായി കലഹത്തിനു സാധ്യത. കൊളസ്ട്രോൾ, പ്രമേഹം മറ്റു രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടുന്നത് നല്ലതായിരിക്കും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ മുറിവ്, ഓടിവ്, ചതവ് എന്നിവ വരുവാനും ആശുപത്രി വാസത്തിനും സാധ്യത. ആലോചന ശീലം ഇല്ലാതെ പെരുമാറുന്നതും അഹങ്കാരം കാണിക്കുന്നതും ഈ സമയം ദുരിതത്തിന് കാരണമാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഹൃദ്രോഗം, നേത്രരോഗം എന്നിവ ഉള്ളവർ വളരെയധികം ജാഗ്രതപാലിക്കുക. ഭാര്യ-ഭത്തൃ-സന്താന സുഖഹാനി ഇടനൽകും. ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ വളരെയധികം ജാഗ്രത പാലിക്കുക. വാരം മധ്യത്തോടു കൂടി കാര്യങ്ങൾക്ക് മാറ്റങ്ങൾ അനുഭവപ്പെടും. കോടതിസംബന്ധമായ കേസുകളിൽ അനുകൂല വിധി സംഭവിക്കാം. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്ര പോകുവാനുമുള്ള അവസരം വന്നുചേരും. അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ അനുഭവത്തിൽ വരും. കൃഷി-പക്ഷി- മൃഗാദികളുടെ ബിസിനസ് നടത്തുന്നവർക്ക് വലിയ രീതിയിലുള്ള ലാഭം വരികയും പുതിയ പങ്കാളികളെ ലഭിക്കുകയും ചെയ്യും. എന്നാൽ വാരം അവസാനം നിർണായകമായ ചില പ്രശ്നങ്ങൾ രൂപപ്പെടും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

രോഗാധി ദുരിതങ്ങൾ മാറി ആരോഗ്യ വർദ്ധനവ് ലഭിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടുകയോ വിലമതിക്കാനാവാത്ത സമ്മാനങ്ങൾ അല്ലെങ്കിൽ പാരിതോഷികങ്ങൾ ലഭിക്കുവാനോ സാധ്യത. വാരത്തിന്റെ മധ്യത്തിൽ കുടുംബപരമയി ചില പ്രശ്നങ്ങൾ രൂപപ്പെടാം. പല കാര്യങ്ങളിലും അസാമാന്യമായ ചിന്താശക്തിയും ധൈര്യവും പ്രകടിപ്പിക്കുകയും എല്ലാ കാര്യങ്ങളിലും പോസിറ്റീവായി ഇടപെടുകയും അതിൽ വിജയിക്കുകയും ചെയ്യും. വാഹന ഭാഗ്യം, സൽ സുഹൃത്തുക്കൾ, ഭക്ഷണ സുഖം, ധന നേട്ടം എന്നിവ ലഭിക്കും. നേത്ര സംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ തേടും .

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സ്ത്രീകൾ മൂലം ദോഷഫലങ്ങൾക്ക് സാധ്യത. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം പണം നഷ്ടപ്പെടാൻ ഇടയാകും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുന്ന ജോലിയിലേക്ക് സ്ഥലംമാറ്റത്തിന് സാധ്യത. ഏറ്റവും അടുത്ത ബന്ധുക്കളുമായി അകൽച്ച അല്ലെങ്കിൽ കലഹത്തിന് സാധ്യത. അമിതമായ ആഡംബരത്വം വരവിനെക്കാൾ ചെലവിന് ഇടനൽകും. വാരം മധ്യത്തോടു കൂടിവളരെ കാലമായ രോഗങ്ങൾ മാറി ആരോഗ്യ വർദ്ധനവും മനസമാധാനവും ലഭിക്കും. ഭാര്യാഭർതൃ ഐക്യം, മനസന്തോഷം, തൊഴിൽ വിജയം, ധനനേട്ടം എന്നിവ വന്നുചേരും. ജോലിയിൽ സ്ഥാന കയറ്റമോ ശമ്പള വർദ്ധനവോ മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കുവാൻ ഇടയാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായസഹകരണങ്ങൾ ലഭിക്കുന്ന സമയമാണ്. കുടുംബത്തിലെ പ്രധാന കാര്യങ്ങളിൽ മുഖ്യമായ പങ്കുവഹിക്കാൻ സാധിക്കുന്നതിനാൽ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഭാര്യാഭർതൃ ഐക്യം, മനഃസന്തോഷം, തൊഴിൽ വിജയം, ധന നേട്ടം എന്നിവ വന്നുചേരും. ജോലിയിൽ സ്ഥാന കയറ്റമോ ശമ്പള വർദ്ധനവോ മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കുവാൻ ഇടയാകും. വാരമധ്യത്തോടെ കൂടി അനാവശ്യമായ ചിന്തകൾ അലട്ടുകയും രോഗാദി ദുരിതങ്ങൾ, മനോദുഃഖം, പ്രവർത്തന തടസ്സം, അലച്ചിൽ, ഭാഗ്യ ഹാനി എന്നിവ വന്നുചേരാൻ സാധ്യത.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വളരെ കാലമായി ജോലി ഇല്ലാതിരുന്ന ആളുകൾക്ക് അർഹമായ ജോലി ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. സർക്കാർ സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർക്ക് ജോലിയിൽ ഉയർച്ചയും ആനുകൂല്യങ്ങളും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയോ അതിന് മുഖ്യമായ പങ്കുവഹിക്കുകയും ചെയ്യും. ബന്ധുക്കളോടൊപ്പം വിശേഷപ്പെട്ട സ്ഥലങ്ങളിൽ യാത്ര പോകുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച അംഗീകാരം ലഭിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കുവാൻ വളരെ പെട്ടെന്ന് നടക്കുന്ന അവസ്ഥ സംജാതമാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ശത്രുക്കളുടെ ഉപദ്രവം കൂടുന്ന സമയമാണ്. അന്യജനങ്ങളെ സഹായിക്കുവാനുള്ള താത്പര്യം മൂലം തിരിച്ച് ദോഷാനുഭവങ്ങൾക്ക് സാധ്യത. മനോരോഗങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ അനിവാര്യമായ വാരമാണ്. വളരെ കാലമായി തൊഴിലിൽ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ വാരം മധ്യത്തോടുകൂടി അതിൽ നിന്ന് മോചനം ലഭിക്കുകയും ജോലിയിൽ സ്ഥാന കയറ്റം, ശമ്പള വർദ്ധനവ് മറ്റ് ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ കൂടി ലഭിക്കും. കുടുംബത്തിൽ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ മുഖ്യപങ്ക് വഹിക്കേണ്ടതായി വരും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

രോഗാധി ദുരിതങ്ങൾ അലട്ടുക, ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം അല്ലെങ്കിൽ അവസരം ലഭിക്കുക, ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ, വ്യവഹാര പരാജയം, അപമാനം, ഉദരരോഗം, ഏതു കാര്യങ്ങളിലും ഇറങ്ങിത്തിരിച്ചാലും എവിടെയും തടസ്സങ്ങൾ എന്നിവ സംഭവിക്കാം. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. ഇഴ ജന്തുക്കളുടെ ദ്രoശനം ഏൽക്കാനോ ശത്രുക്കളുടെ പതിയിരുന്ന ആക്രമണത്തിനോ സാധ്യത. ത്വക്ക് സംബന്ധമായ അസുഖമുള്ളവർ മറ്റ് വ്രണങ്ങൾ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അസുഖം മൂർച്ഛിക്കുവാൻ സാധ്യത. വാരം അവസാനത്തോടുകൂടി തൊഴിൽ വിജയം, ശത്രു ജയം , കീർത്തി എന്നിവ ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായും തൊഴിൽപരമായും വൈവിധ്യമാർന്ന ഫലങ്ങൾ പ്രതീക്ഷിക്കാം. ആഹാരക്രമത്തിൽ സംതൃപ്തിയും ആരോഗ്യസ്ഥിതിയിൽ മെച്ചപ്പെടലും അനുഭവപ്പെടുമെങ്കിലും, ചില സന്ദർഭങ്ങളിൽ മാനസിക സമ്മർദ്ദവും ആരോഗ്യപരമായ ചില വെല്ലുവിളികളും സംഭവിച്ചേക്കാം പൊതുജനശ്രദ്ധ നേടാനും അംഗീകാരം നേടാനുമുള്ള വലിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുകയും അവയിൽ വിജയം കൈവരിക്കാനുള്ള സാധ്യത. പുതിയ വാഹനം സ്വന്തമാക്കാനുള്ള സാധ്യത. എന്നിരുന്നാലും, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുമായുള്ള ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉടലെടുക്കാനുള്ള സാധ്യത.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം വ്യക്തിപരമായ വളർച്ചയ്ക്കും ആത്മീയ ഉന്നമനത്തിനും അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും. ദീർഘകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിക്കാനും നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ ഫലങ്ങളും പ്രതീക്ഷിക്കാം. പുതിയ സുഹൃദ്ബന്ധങ്ങൾ രൂപപ്പെടുകയും അത്തരം സുഹൃത്തുക്കൾ വഴി ഭാവിയിൽ നല്ല പല കാര്യങ്ങൾ ജീവിതത്തിൽ ആരോഗ്യം, സമൃദ്ധി, ഭാഗ്യം എന്നിവ വർദ്ധിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കുന്നതായി അനുഭവപ്പെടും. അപ്രതീക്ഷിതമായ പുതിയ അവസരങ്ങളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും മുൻപെങ്ങും ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരത്തിന്റെ ആരംഭം ചിലർക്ക് മാനസിക വെല്ലുവിളികൾ തോന്നിയേക്കാം. യാത്രകൾ വർദ്ധിക്കുന്ന ഈ സമയത്ത്, വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. വളരെ നിസാരമായ അശ്രദ്ധ മൂലം വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയെ കുറച്ചുകാണരുത്. വാരത്തിന്റെ മധ്യത്തോടെ, വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി സമാഗമം ഉണ്ടാകാനും അവരുമായി സമയം പങ്കിടാനും അവസരം ലഭിക്കും. ചിലർക്കു അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ഈ കാലയളവിൽ പ്രതീക്ഷിക്കാവുന്നതാണ്. ശത്രുക്കൾ സുഹൃത്തുക്കളായി പരിണമിക്കുന്നത് പോലുള്ള അപ്രതീക്ഷിത സംഭവവികാസങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.