സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 മാർച്ച് 16 മുതൽ മാർച്ച് 22 വരെ 1200 മീനം 02 മുതൽ മീനം 08 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ ആഴ്ച ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും നിറഞ്ഞതായിരിക്കും. പങ്കാളിയുമായി നല്ല അടുപ്പവും അനുഭവപ്പെടും. തൊഴിൽ മേഖലയിൽ ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യം തെളിഞ്ഞേക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ പുരോഗതി നേടാനും സാധ്യത. കലാകാരന്മാർക്ക് ഈ ആഴ്ച പുതിയ അവസരങ്ങൾ ലഭിക്കാനും മുടങ്ങിക്കിടന്ന പ്രോജക്ടുകൾ പുനരാരംഭിക്കാനും ഇടയാകും. എന്നാൽ വാര മധ്യത്തിൽ കുടുംബപരമായി ചില വെല്ലുവിളികൾ അനുഭവപ്പെടും. ശത്രു ദോഷം, വ്യപഹാര പരാജയം എന്നിവ നേരിടും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കഴിഞ്ഞ വാരങ്ങളെ അപേക്ഷിച്ച് ഈ ആഴ്ച നിങ്ങൾക്ക് കൂടുതൽ ഗുണഫലങ്ങൾ ലഭിക്കാൻ സാധ്യത. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. മാതാപിതാക്കളുമായി അടുപ്പവും അനുഭവപ്പെടും. സാമ്പത്തികമായി നേരത്തെ സംഭവിച്ച പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സാധിക്കും. ഈ ആഴ്ച പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതിക്ക് സാധ്യത. ആരോഗ്യം നന്നായിരിക്കും. പോലീസ്, പട്ടാളം, മറ്റ് സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കീർത്തി, ഉന്നത സ്ഥാനം എന്നിവ ലഭിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ജാഗ്രതയോടെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ജോലിസ്ഥലത്തും കുടുംബാംഗങ്ങളുടെ ഇടയിലും ചില അപവാദങ്ങൾക്ക് സാധ്യത. അവയെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ ശ്രദ്ധിക്കുക. മാതാവിനോ മാതൃസ്ഥാനത്ത് ഉള്ളവർക്ക് അരിഷ്ടതയും രോഗാവസ്ഥയും വർദ്ധിക്കാനുള്ള സാധ്യത. അവരെ കരുതലോടെ പരിചരിക്കുക. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധയോടെ ഓടിക്കുക. അപകടങ്ങൾക്ക് സാധ്യത. വാരമധ്യത്തോടെ മനസന്തോഷം, ധനനേട്ടം, ദാമ്പത്യ ഐക്യം, ഉന്നത സ്ഥാനം എന്നിവ ലഭിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ വരാൻ ഇടയാകും. കുടുംബം വിട്ട് മാറി താമസിക്കാനുള്ള സാഹചര്യം വന്നു ചേരും. സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങൾ കേസ് വഴക്കിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെയും സഹിഷ്ണുതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. അസുഖങ്ങൾ വരാൻ സാധ്യത.സർക്കാരിൽ നിന്നും അന്വേഷണ വിധേയനായി കേസിൽ പെടാൻ സാധ്യത. നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. വാരം അവസാനം ബന്ധുജനങ്ങളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സന്തോഷവും സൗകര്യവും ലഭിക്കുന്ന തരത്തിൽ ജന്മനാട്ടിലേക്ക് ഉദ്യോഗം മാറ്റം ലഭിക്കാൻ സാധ്യത. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ലഭിക്കും. പല പുതിയ വരുമാന സ്രോതസ്സുകൾ അനുഭവത്തിൽ വരും. എന്നാൽ വാരം മധ്യത്തിൽ അന്യ സ്ത്രീകളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക.അവരിൽ നിന്ന് ധന നഷ്ടവും അപവാദവും കേൾക്കുവാൻ സാധ്യത. ഉദര-ജ്വര രോഗങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരത്തിൽ സഹോദരങ്ങളിൽ നിന്നും സഹായവും പിന്തുണയും ലഭിക്കും. ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യുന്നതിലൂടെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ അവസരങ്ങൾ ലഭിച്ചേക്കാം. സാഹസികതയിൽ ഏർപ്പെടാൻ താൽപ്പര്യം തോന്നിയേക്കാം. എന്നാൽ, അപകടസാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നതിനും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും ഈ വാരം അനുയോജ്യമാണ്. സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും താൽപ്പര്യം ഉണ്ടാകും. ക്ഷമയോടെ പെരുമാറുകയും ദേഷ്യം നിയന്ത്രിക്കുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും ജാഗ്രത പാലിക്കുന്നതിലൂടെയും ഈ വാരം ഗുണകരമായി മാറ്റാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം നിങ്ങൾക്ക് ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും. മികച്ച ചില തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗം ഭേദമാകുകയും ചെയ്യും. അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ ലഭിക്കാനും സാധ്യത. മാനസികമായി അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങൾ ഇല്ലാതാകും. കൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ മേഖലകളിൽ നിന്ന് ധനലാഭം ലഭിക്കും. എന്നാൽ, അമിതമായ ആഡംബര പ്രിയം കാരണം ചെലവ് വർദ്ധിക്കാൻ സാധ്യത.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കം ജാഗ്രതയോടെ സമീപിക്കുക. ചില പ്രതികൂല സാഹചര്യങ്ങളും അനുഭവങ്ങളും ജീവിതത്തിന്റെ ദിശ മാറ്റും. ശത്രുക്കളിൽ നിന്ന് അപകടം സംഭവിക്കാം. കേസു വഴക്കുകളിൽ പരാജയം അനുഭവത്തിൽ വരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ആമാശയം, ഉദരം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർദ്ധിക്കാൻ സാധ്യത. എന്നാൽ, വാരം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും. തൊഴിലിടങ്ങളിൽ അനുകൂലമായ അന്തരീക്ഷം ആശ്വാസം നൽകും. കഠിനാധ്വാനത്തിലൂടെ കീർത്തിയും ധനനേട്ടവും കൈവരിക്കാൻ സാധിക്കും. തൊഴിൽ ലാഭത്തിനും സാധ്യത..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ജീവിതത്തിൽ സന്തോഷിക്കുവാനുള്ള അവസ്ഥ ലഭിക്കും. ബന്ധുജന സമാഗമം, ഭക്ഷണ സുഖം, ധനലാഭം എന്നിവ ലഭിക്കും. പ്രണയിനികൾക്ക് ഇഷ്ടപ്പെട്ട ആളുമായിട്ടുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിക്കും. എന്നിരുന്നാലും വാരത്തിന്റെ മധ്യത്തിൽ പേപ്പറുകളിൽ ഒപ്പിടുമ്പോൾ വളരെയധികം സൂക്ഷിക്കുക. പ്രത്യേകിച്ച് സാമ്പത്തിക സംബന്ധിയായ ഡോക്യൂമെന്റിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുക. അനാവശ്യമായ കൂട്ടുകെട്ടുകളും അന്യസ്ത്രീ ബന്ധം വഴി ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കാൻ സാധ്യത.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം പേരും പ്രശസ്തിയും വർദ്ധിക്കാൻ സാധ്യത. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കും. ചിന്തകൾ വളരെ സൂക്ഷിക്കുക. നല്ല കാര്യങ്ങൾ മാത്രം മനസ്സിൽ നിരൂപിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത. തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ഐക്യം, സത് സുഹൃത്തുക്കൾ, ബന്ധു ജന ഗുണം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, പുതിയ വീട് എന്നിവ അനുഭവത്തിൽ വരും. ഉല്ലാസയാത്രകളിൽ പങ്കെടുക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യത.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ ആഴ്ച ജാഗ്രതയും ശ്രദ്ധയും ആവശ്യമായ ഒരു ആഴ്ചയാണ്. തൊഴിൽ മേഖലയിൽ നിർണായകമായ വഴിത്തിരിവുകൾക്ക് സാധ്യത.പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും ഇടയാകും. എന്നാൽ ഈ ആഴ്ച ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യത. അതിനാൽ, ജാഗ്രത പാലിക്കുകയും അവരുടെ ദുരുദ്ദേശ്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുകയും ചെയ്യുക. ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യത. അതുപോലെ തന്നെ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വരവിനേക്കാൾ ചെലവ് കൂടുതലാകാൻ സാധ്യതയുള്ള ചില സാഹചര്യങ്ങൾ ഈ വാരത്തിൽ സംഭവിക്കാം.സമ്മാനങ്ങൾ നൽകുകയോ പുതിയ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയോ ചെയ്യുന്നത് ഇതിന് കാരണമാകാം. എന്നാൽ പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരാനും സാധ്യത. പുതിയ ജോലി, ബിസിനസ്സ് അവസരം, അല്ലെങ്കിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടം എന്നിവയിലൂടെ പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരാനുള്ള സാധ്യത. മാനസികാരോഗ്യം, ശാരീരികാരോഗ്യം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട ചില വെല്ലുവിളികളും ഈ വാരത്തിൽ സംഭവിച്ചേക്കാം ഈ വെല്ലുവിളികളെ ധൈര്യത്തോടെയും ക്ഷമയോടെയും എതിരിടുക പ്രധാനമാണ്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.