സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 മാർച്ച് 23 മുതൽ മാർച്ച് 29 വരെ 1200 മീനം 09 മുതൽ മീനം 15 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യത എങ്കിലും ചില വെല്ലുവിളികളും വന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കാൻ സാധ്യത. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. നിലവിലുള്ള കരാറുകളിലോ ഇടപാടുകളിലോ വീഴ്ച സംഭവിക്കാം. പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുക .വഞ്ചനയോ നഷ്ടമോ വരാൻ സാധ്യത.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ വളരെ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഉടനെ വൈദ്യസഹായം തേടുകയും ചെയ്യുക. ഈ വാരം ശ്രദ്ധാലുവായിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക പ്രധാനമാണ്. ഒരു കാരണവശാലും കോപത്തിൽ ആലോചനയില്ലാതെ വഴക്കിനും വക്കാണത്തിനും ചാടി ഇറങ്ങാതിരിക്കുക. ശനി മാറ്റം കൂടി പരിഗണിക്കുമ്പോൾ വളരെ സംയമനംപാലിക്കുക. വാരം അവസാനം കഠിനാധ്വാനത്തിനും സമർപ്പണത്തിനും മേലധികാരിയും സഹപ്രവർത്തകരും പ്രശംസിക്കും. ഈ അനുകൂല സാഹചര്യം കഴിവുകൾ പ്രകടിപ്പിക്കാനും കരിയറിൽ മുന്നേറാനും ഉപയോഗപ്പെടുത്തുക..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ സന്തോഷവും ഐക്യവും നിറഞ്ഞ അന്തരീക്ഷം ലഭിച്ചേക്കാം. മംഗളകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യത. വളരെക്കാലമായി നിലനിരുന്ന മാനസിക പിരിമുറുക്കം കുറയുകയും സന്തോഷവും സമാധാനവും അനുഭവപ്പെടും.വാരം മധ്യത്തോടെ ചില ആരോഗ്യപ്രശ്നങ്ങൾ വന്നേക്കാം. പ്രത്യേകിച്ചും ഉദരസംബന്ധമായ രോഗങ്ങൾ,വിഷബാധ തുടങ്ങിയവ വന്നേക്കാം.മനഃശാന്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യാം.ഭാഗ്യഹാനിയും അലച്ചിലും അനുഭവപ്പെടാം.ധനകാര്യ ഇടപാടുകളിൽ ശ്രദ്ധാലുവായിരിക്കുകയും,ആരെയും അമിതമായി വിശ്വസിക്കാതിരിക്കുകയും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ശ്രദ്ധ പാലിക്കുകയും ചെയ്യുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരത്തിൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയും. ദീർഘകാലത്തെ തെറ്റിദ്ധാരണകൾക്ക് വിട പറഞ്ഞ്, പ്രിയ സുഹൃത്തുക്കൾ ഒന്നിക്കുന്ന സമയമാണിത്. ഈ പുനരഞ്ജനം ജീവിതത്തിൽ സന്തോഷവും സൗഹൃദവും നിറയ്ക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും സന്തോഷവും സ്നേഹവും നിറയ്ക്കും. സുഹൃത്തുക്കളോടൊപ്പം ഒരു ആവേശകരമായ യാത്ര നിങ്ങളെ കാത്തിരിക്കുന്നു. എന്നാൽ വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ വാരം സന്തോഷവും വിജയവും നിറഞ്ഞ സമയമായിരിക്കും. നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യത. ശത്രുക്കളിൽ നിന്ന് വിജയം ലഭിക്കും. തൊഴിൽപരമായി നേട്ടങ്ങൾ ലഭിക്കാൻ സാധ്യത. സ്ഥാനക്കയറ്റം, പ്രമോഷൻ, പുതിയ അവസരങ്ങൾ,ധന നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിറയും. ഈ വാരം രുചികരമായ ഭക്ഷണം കഴിക്കാൻ സാധിക്കും. പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരത്തിൽ ആരോഗ്യപ്രശ്നങ്ങൾ, മാനസിക വിഷമത, അപകടസാധ്യത എന്നിവ ബുദ്ധിമുട്ടിച്ചേക്കും. മാതാവിനോ മാതൃ ബന്ധുക്കൾക്കോ രോഗമോ മരണ അവസ്ഥയോ വരാൻ സാധ്യത. മനഃശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുഃസ്വപ്നങ്ങൾ കാണുകയും ചെയ്യും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധാലുവായിരിക്കുകയും ദൂരദേശയാത്രകൾ വന്നുചേരാം. വാരം അവസാനത്തോട് കൂടി മനഃസന്തോഷം, ധന നേട്ടം, എന്നിവ ലഭിച്ചേക്കാം.കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിക്കുന്ന സമയമാണിത്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടാനും നിങ്ങൾക്ക് സാധ്യത.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രം, എന്നാൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യത എങ്കിലും ചില വെല്ലുവിളികളും വന്നേക്കാം. സഹോദര സ്ഥാനത്ത് നിൽക്കുന്നവരിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. മാതാവുമായി വാക്ക് തർക്കങ്ങളിൽ പെടുവാൻ ഇടയായേക്കാം. ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങൾ മൂലം മാനസിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യത. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വന്നേക്കാം .

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ സമയത്ത് തൊഴിൽ ജീവിതത്തിൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യത. നിലവിലെ തൊഴിലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ അവസരങ്ങൾ ലഭിക്കാനും ഇടയാകാം. ചിന്താശേഷി വർദ്ധിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് മെച്ചപ്പെടുകയും ചെയ്യും. പറയുന്ന കാര്യങ്ങളിൽ വ്യക്തത വരികയും പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ധൈര്യം കാണിക്കുകയും ചെയ്യും.കുടുംബപരമായി അസ്വസ്ഥകൾ രൂക്ഷമായേക്കാം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ സമയത്ത് നിങ്ങൾക്ക് ചില നല്ല കാര്യങ്ങളും ചില വെല്ലുവിളികളും വന്നേക്കാം. നിലവിലുള്ള രോഗങ്ങൾ സുഖപ്പെടാൻ സാധ്യത. രുചികരമായ ഭക്ഷണം കഴിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും ഇടയാകും .ധനപരമായി നേട്ടം ലഭിച്ചേക്കാം. എന്നാൽ ചിലർക്ക് കണ്ണിൽ അസ്വസ്ഥതയോ അണുബാധയോ അനുഭവപ്പെടാൻ സാധ്യത. അകാരണമായ തലവേദന പോലുള്ള ശിരോരോഗങ്ങൾ അലട്ടാം.നിസ്സാരമായ കാര്യങ്ങൾക്ക് കുടുംബാംഗങ്ങളുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. സാമ്പത്തിക നേട്ടവും വെല്ലുവിളികളും, ശത്രുക്കളുടെ ശല്യവും രോഗശാന്തിയും ഭക്ഷണ സുഖവും ഒക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള രോഗങ്ങൾ സുഖപ്പെടാൻ സാധ്യത. സാമ്പത്തിക നേട്ടം ലഭിക്കുമെങ്കിലും അതനുസരിച്ച് നിങ്ങളുടെ ചെലവുകളും വർദ്ധിക്കാം.വരുമാനവും ചെലവുകളും കണക്കാക്കി സൂക്ഷിക്കുക. ഈ വാരം സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ അധികം സൂക്ഷിക്കണം. ചതി വരാൻ സാധ്യത. അന്യസ്ത്രീകളുമായി, അപരിചതകളുമായി അകലം പാലിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ചില സുപ്രധാന മാറ്റങ്ങൾ ഈ വാരം വന്നു ചേരും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു വീട് വാങ്ങാനോ നിർമ്മിക്കാനോ സാധ്യത. എന്നാൽ മാതാവിനോ മാതൃ ബന്ധുക്കൾക്കോ അസുഖമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ വന്നേക്കാം.വിഷമകരമായ സാഹചര്യങ്ങളോ ദുഃഖകരമായ സംഭവങ്ങളോ ഈ കുടുംബാംഗങ്ങളെ ബാധിച്ചേക്കാം. സാമ്പത്തികമായി നേട്ടങ്ങളും പുതിയ വരുമാന സ്രോതസ്സുകളും വന്നു ചേരും. എല്ലാ കാര്യങ്ങളിലും. സ്ഥിരത വർധിക്കുകയും പുരോഗതിലഭിക്കുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ വാരത്തിൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കും. ബന്ധുജന സമാഗമം വന്നുചേരുകയും പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. മാനസിക സമാധാനവും സന്തോഷവും അനുഭവപ്പെടും. മുടങ്ങിക്കിടക്കുന്ന നേർച്ചകളും വഴിപാടുകളും നിറവേറ്റാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ലഭിക്കും.പുതിയ വരുമാന സ്രോതസ്സുകൾ, തൊഴിലവസരങ്ങൾ വന്നുചേരും. വാരം അവസാനം ചതി വരാനുള്ള സാധ്യത ഉള്ളതിനാൽ , ആരെയും അമിതമായി വിശ്വസിക്കരുത്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.