മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. പലതരത്തിലുള്ള സങ്കീർണമായ പ്രശ്നങ്ങളിൽ കൂടി കടന്നു പോകും. ഭാര്യഭർത്താക്കന്മാർ തമ്മിലും സഹോദരങ്ങൾ തമ്മിലും നിസ്സാരമായ കാര്യങ്ങൾക്ക് കലഹത്തിന് സാധ്യത. പ്രധാനപ്പെട്ട ഡോക്കുമെന്റുകളിൽ ഒപ്പിടുമ്പോൾ സൂക്ഷിക്കുക; ചതി വരാൻ സാധ്യത. വാരത്തിന്റെ അവസാനത്തിൽ വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ മാനസികമായും ശാരീരികമായും വളരെയധികം വെല്ലുവിളികൾ നേരിടുവാൻ സാധ്യത. എന്നാൽ വാരമധ്യത്തോടെ കൂടി സാമ്പത്തിക പുരോഗതി, തൊഴിൽ വിജയം, എന്നിവ അനുഭവത്തിൽ വരും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളയോ ബന്ധുക്കളെയോ കാണുവാനോ അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും. സ്ത്രീകൾ മൂലം ഇടപെടുന്ന വിഷയങ്ങളിൽ കേസ് വഴക്കുകൾ, പങ്കാളിയുമായി അഭിപ്രായ വ്യത്യാസം എന്നിവ വരാം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ ഇട വരും. പലതരത്തിലുള്ള വരുമാന സ്രോതസ്സുകൾക്ക് സാധ്യത. എന്നാൽ വാരമധ്യത്തോടുകൂടി ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായി പ്രശ്നങ്ങൾ രൂപപ്പെടും. അവനവന്റെ കാരണത്താൽ അല്ലാതെ സഹപ്രവർത്തകരുമായി കലഹത്തിന് സാധ്യത. കൊളസ്ട്രോൾ, പ്രമേഹം മറ്റു രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടുന്നത് നല്ലതായിരിക്കും. ആലോചന ശീലം ഇല്ലാതെ പെരുമാറുന്നതും അഹങ്കാരം കാണിക്കുന്നതും ഈ സമയം ദുരിതത്തിന് കാരണമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായസഹകരണങ്ങൾ ലഭിക്കുന്ന സമയമാണ്. കുടുംബത്തിൽ ഏറ്റവും അടുത്ത ആളുകളുടെ കാര്യത്തിൽ മുഖ്യമായ പങ്കുവഹിക്കാൻ സാധിക്കുന്നതിനാൽ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ജോലിയിൽ സ്ഥാനകയറ്റമോ ശമ്പള വർദ്ധനവോ മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കുവാൻ ഇടയാകും. വാരം അവസാനത്തോട് കൂടി അനാവശ്യമായ ചിന്തകൾ അലട്ടുകയും രോഗാദി ദുരിതങ്ങൾ, മനോദുഃഖം, പ്രവർത്തന തടസ്സം, അലച്ചിൽ, ഭാഗ്യ ഹാനി എന്നിവ വന്നുചേരാൻ സാധ്യത.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വളരെ കാലമായി ജോലി ഇല്ലാതിരുന്ന ആളുകൾക്ക് അർഹമായ ജോലി ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. കുടുംബപരമായി വളരെയധികം സന്തോഷവും സമാധാനവും ലഭിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയോ അതിന് മുഖ്യമായ പങ്കുവഹിക്കുകയും ചെയ്യും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച അംഗീകാരം ലഭിക്കുവാൻ അവസരംലഭിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കുവാൻ വളരെ പെട്ടെന്ന് നടക്കുന്ന അവസ്ഥ സംജാതമാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ശത്രുക്കളെ കൊണ്ട് ഉള്ള ഉപദ്രവം കൂടുന്ന സമയമാണ്. സർക്കാർ സംബന്ധമായോ കുടുംബപരമായോ കേസുകൾ നിലനിൽക്കുന്നവർക്ക് വൻ തിരിച്ചടി ലഭിക്കുന്ന സമയമാണ്. അന്യ ജനങ്ങളെ സഹായിക്കുവാനുള്ള താത്പര്യം തിരിച്ചു ദോഷമായി വരാൻ സാധ്യത. വളരെ കാലമായി തൊഴിലിൽ ക്ലേശം അനുഭവിക്കുന്നവർക്ക് ഈ വാരം അവസാനത്തോട് കൂടി അതിൽ നിന്ന് മോചനം ലഭിക്കുകയും ജോലിയിൽ സ്ഥാന കയറ്റം, ശമ്പള വർദ്ധനവ് മറ്റ് ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ കൂടി ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സാഹിത്യത്തിലോ മറ്റ് സാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും പേരും ലഭിക്കും. വിദ്യാർത്ഥികളിൽ പരീക്ഷകളിൽ മികച്ച വിജയം ലഭിക്കുവാൻ സാധിക്കും. വാരം മധ്യത്തോടു കൂടി രോഗാധി ദുരിതങ്ങൾ അലട്ടുക, ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ, വ്യവഹാര പരാജയം, അപ്രതീക്ഷിതമായ പല പല സംഭവവികാസങ്ങളും ഈ കാലയളവിൽ വരാം. ഏതു കാര്യങ്ങളിലും ഇറങ്ങിത്തിരിച്ചാലും എവിടെയും തടസ്സങ്ങൾ സംഭവിക്കാം. വാരം അവസാനത്തോടുകൂടി തൊഴിൽ വിജയം, ശത്രുജയം, കീർത്തി എന്നിവയ്ക്ക് സാധ്യത.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഈ വാരത്തിൽ സാമ്പത്തികമായും മാനസികമായും നിർണായകമായേക്കാവുന്ന ചില അവസരങ്ങൾ പ്രതീക്ഷിക്കാം. സമൃദ്ധിയോടെ ആയിരിക്കും ആഴ്ച ആരംഭിക്കുന്നത്. ഇഷ്ടഭക്ഷണ ഭാഗ്യം കാണുന്നു. ഈ വാരത്തിൽ ദീർഘകാലമായി അനുഭവപ്പെട്ടിരുന്നു രോഗങ്ങൾ മാറുന്നതായി കാണാൻ സാധിക്കും. അപ്രതീക്ഷിതമായ ചില സമ്മാനങ്ങൾ ലഭിക്കുന്ന വാരമാണ്. എന്നാൽ വാരം അവസാനത്തോട് കൂടി വേണ്ടപെട്ടവരുമായി അഭിപ്രായഭിന്നതകൾ രൂപപ്പെടാനും അതുവഴി മാനസിക സമ്മർദ്ദം നേരിടാനും അസ്വസ്ഥതക്കും സാധ്യത കാണുന്നു..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സന്താനപരമായ ചികിത്സ തേടുന്നവർ വളരെ അധികം ജാഗ്രത പാലിക്കുക. തെറ്റായ സ്ഥലങ്ങളിൽ എത്തിപെടാനും ചികിത്സാ പിഴവുണ്ടാകാനും സാധ്യത കാണുന്നു. അത്തരം പിഴവുകൾ പിൽക്കാലത്തു ഗുരുതര രോഗ ദുരിതങ്ങൾക്ക് കാരണമായേക്കാം. വാരം മധ്യത്തോടു കൂടി വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്ന മനോസങ്കർഷങ്ങൾ മാറി ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരുക്കുന്നവർക്കു പുതിയ സുവർണ്ണ അവസരങ്ങൾ ലഭിക്കാൻ ഈ ആഴ്ചയിൽ അനുയോജ്യമായ സന്ദർഭങ്ങൾ ഉണ്ടാകുകയും അത് പുതിയ സംരംഭങ്ങൾക്കും വിജയത്തിനും വഴി ഒരുക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ജീവിതത്തിന്റെ പല തലങ്ങളിലും വെല്ലുവിളികൾ അനുഭവപ്പെട്ടേക്കാം. ചിലർക്ക് അപ്രതീക്ഷിതമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. വാതം, പിത്തം, കഫം എന്നിവ വർദ്ധിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കും. എന്നാൽ, വാരത്തിന്റെ മധ്യത്തോടു കൂടി, ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആശ്വാസം ലഭിക്കാനും സാധ്യത. മരുന്നുകളും ചികിത്സയും ഫലപ്രദമാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. എന്നാൽ, ആഴ്ച അവസാനത്തോടെ ഈ സാഹചര്യവും മാറുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. അപ്രതീക്ഷിതമായി പണം വന്നു ചേരാനുള്ള സാധ്യത.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായും തൊഴിൽപരമായും വൈവിധ്യമാർന്ന ഫലങ്ങൾ പ്രതീക്ഷിക്കാം. ആഹാരക്രമത്തിൽ സംതൃപ്തിയും ആരോഗ്യസ്ഥിതിയിൽ മെച്ചപ്പെടലും അനുഭവപ്പെടുമെങ്കിലും, ചില സന്ദർഭങ്ങളിൽ മാനസിക സമ്മർദ്ദവും ആരോഗ്യപരമായ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുകയും അവയിൽ വിജയം കൈവരിക്കാനുള്ള സാധ്യത. പുതിയ വാഹനം സ്വന്തമാക്കാനുള്ള സാധ്യത. കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ സംഭവിക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില തർക്കങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും സാധ്യത.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഈ വാരം വ്യക്തിപരമായ വളർച്ചയ്ക്കും ആത്മീയ ഉന്നമനത്തിനും അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും. ചിലർക്ക് അനുഭൂതിയുണർത്തുന്ന ചില ആത്മീയ തിരിച്ചറിവുകൾ വന്നേക്കാം. ദീർഘകാലമായി നിലനിന്നിരുന്ന ശത്രുത അവസാനിക്കാനും നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ ഫലങ്ങളും പ്രതീക്ഷിക്കാം. പുതിയ സുഹൃദ്ബന്ധങ്ങൾ രൂപപ്പെടുകയും അത് ഭാവിയിൽ ഗുണം ചെയ്യുകയും ചെയ്യും. വിദ്യാർത്ഥികളിൽ പഠനത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. കുടുംബപരമായി വെല്ലുവിളികളോ ആരോഗ്യ കാര്യങ്ങളിൽ മോശം അവസ്ഥയോ വന്നേക്കാം.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.