മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വിഷാദരോഗത്തിന് അടിയന്തരമായി ചികിത്സ തേടും. ഉപകാരം ചെയ്തുകൊടുത്ത ബന്ധുക്കൾ വിരോധികളായി തീരും. മാതാവിന് അസുഖം വർദ്ധിക്കും, വളരെ സൂക്ഷിക്കുക. വാരം മധ്യത്തോടെ ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും. ആഗ്രഹിച്ച പോലെ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്ന തക്കവണ്ണം ഉദ്യോഗത്തിൽ മാറ്റം ഉണ്ടാവും. വാരം അവസാനം രോഗശാന്തി, മനസ്സുഖം, ശത്രു നാശം, ധനലാഭം, ഭക്ഷണ സുഖം എന്നിവ ജീവിതത്തിൽ സംഭവിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബത്തിൽ അഭിപ്രായവ്യത്യാസം രൂപപ്പെടും. മാതാവിനോ, പിതാവിനോ ബന്ധുക്കൾക്കോ രോഗ ദുരിതം വരും. യാത്രാക്ലേശം വർദ്ധിക്കുന്നതരത്തിലേക്ക് സ്ഥാനമാറ്റം ഉണ്ടാവും. ജീവിതത്തിൽ തിരിച്ചറിവുകൾ വരുന്ന കാലമാണ്. വൈകാരീകമായ നിരവധി സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവും. കുടുംബപരമായി തീരുമാനങ്ങൾ കൈകൊള്ളുവാൻ നിർബന്ധിതനാകും. മേലധികാരിയുടെ അപ്രീതി ഉണ്ടാവുന്ന തരത്തിൽ തൊഴിൽ ഇടങ്ങളിൽ വിവാദ വിഷയം ഉണ്ടാകുവാൻ ഇടയുണ്ട്. വാരം അവസാനം ശത്രുഹാനി, രോഗശാന്തി, ഭക്ഷണ സുഖം, കീർത്തി, ധനലാഭം എന്നിവ ഉണ്ടാകും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ബൃഹത്തായ വികസന പദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ സന്തോഷം തോന്നും. ചിന്താശേഷി വർദ്ധിപ്പിക്കുകയും മഹത് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയ്യാറാവുകയും ചെയ്യും. ശത്രുഹാനി, സത്സുഹൃത്തുക്കൾ, ഇഷ്ട ഭക്ഷണയോഗം എന്നിവ ഉണ്ടാകും. എന്നാൽ വാരത്തിന്റെ മധ്യത്തോടെ ശാരീരികമായും മാനസികമായും സാമ്പത്തികമായും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയമാണ്. ഉദരപരമായോ ശ്വാസകോശ സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടാവുകയും ആശുപത്രിവാസത്തിനും ഇടനൽകും. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുകയും വീട് വിട്ട് ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വാരത്തിന്റെ തുടക്കത്തിൽ ശരീരസുഖം, എവിടെയും മാന്യതയും പ്രശസ്തിയും, അന്യജനങ്ങളാൽ ആദരിക്കപ്പെടുക, സംസാര ചാതുര്യം, കുടുംബ ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം. വാരമധ്യത്തോടെ മിതത്വം ഇല്ലാത്ത സംസാരം മൂലം ദോഷഫലങ്ങൾ, സന്താന ദുരിതം , ജപ്തി നോട്ടീസ്, അപകടങ്ങൾ, മുറിവ്, ചതവ്, ഒടിവ് എന്നിവ ഫലത്തിൽ വരാം വാരം അവസാനം അപൂർവം ചിലർക്ക് വിശേഷ ഭക്ഷണ ഭാഗ്യം അനുഭവത്തിൽ വരാം. പുതിയ നല്ല സുഹൃത്തുക്കൾ ബന്ധങ്ങൾ ഉണ്ടാവുക എന്നിവ ഫലത്തിൽ വരാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സ്ത്രീ മൂലം മാനഹാനി, പണ നഷ്ട്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും ധനക്ലേശം അനുഭവപ്പെടുകയും ചെയ്യും. രോഗാദി ദുരിതം അലട്ടുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും. വിലപ്പെട്ട വസ്തുക്കൾ മോഷണം പോകുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തിൽ സ്ത്രീ സുഖം, മനഃസന്തോഷം. ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാകും. വാരം അവസാനം കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥാവിശേഷം ഉണ്ടാവും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ബന്ധുജന സമാഗമം, സത്സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായും സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഭക്ഷണ സുഖം, യാത്ര സുഖം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. വാര മധ്യത്തിൽ സ്ത്രീകൾ മൂലം അപവാദം കേൾകുവാനോ പണ നഷ്ട്ടത്തിനോ ഇടനൽകും. രോഗാദിദുരിതം അലട്ടും, വാരം അവസാനം സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇഷ്ട്ട ഭക്ഷണ സമൃദ്ധി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് അപ്രതീക്ഷിതമായി ജോലിയിൽ സ്ഥാനകയറ്റതോട് കൂടി സ്ഥലംമാറ്റം ഉണ്ടാവും. ബന്ധുജന ഗുണം, ഭക്ഷണ സുഖം, മനസന്തോഷം, സാമ്പത്തിക പുരോഗതി, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, കീർത്തി. ദാമ്പത്യ സുഖം എന്നിവ ലഭിക്കും. എന്നാൽ വാരം അവസാനം സ്ത്രീ വിഷയങ്ങളിൽ ഇടപെടുംമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ടം, അപവാദം ഉണ്ടാകുവാൻ ഇടയാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുവാനും കോടതി കേസുകളിൽ പരാജയം ഉണ്ടാകുവാനും ഇടനൽക്കും.ഏതെങ്കിലും ഡോക്യൂമെന്റുകളിൽ ഒപ്പിടുമ്പോൾ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ ചതി വരുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തിൽ കർമ്മ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ സാധിക്കും.സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ അപേക്ഷിച്ചവർക്ക് കൃത്യമായി കിട്ടുവാനുള്ള അവസരം ലഭിക്കും. ജോലിയിൽ പ്രമോഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കും.ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗാവസ്ഥയുള്ളവർക്ക് രോഗം വർദ്ധിച്ച് ആശുപത്രിവാസം അനുഭവിക്കാൻ സാധ്യത കാണുന്നു. ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.എന്നിരുന്നാലും ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും.വാരത്തിലെ തുടക്കം മാനസികമായും ശാരീരികമായും സാമ്പത്തികമായും പിരിമുറുക്കം അനുഭവപ്പെടും. ശത്രുക്കളുടെ ഉപദ്രവം കൂടുവാനും കേസ് വഴക്കുകൾ ഉണ്ടാകുവാനും ഇടയുണ്ട്. വാരം അവസാനം ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാൻ അവസരം ലഭിക്കും. വാഹന ഭാഗ്യം, പ്രേമ കാര്യങ്ങൾ പൂവണിയുക, ഭാഗ്യാനുഭവങ്ങൾ, യുവതീയുവാക്കൾക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനമാകുക എന്നിവ സംഭവിക്കും. വാരം മധ്യത്തോടെ വിദ്യാർത്ഥികൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുകയും പഠിച്ച വിഷയങ്ങളിൽ ഓർമ്മക്കുറവ് ഉണ്ടാവുകയും ചെയ്യും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുവാൻ ഇടയാകും. ഏറ്റവും വേണ്ടപെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. അപമാനം, ഉദര രോഗം അലട്ടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കുടുബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകുകയും കുടുംബപരമായും വ്യക്തിപരമായും ഉള്ള കേസുകളിൽ വിധി അനുകൂലമാകും. സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വാഹന ഭാഗ്യം, എവിടെയും മാന്യത, തൊഴിൽ വിജയം,സാമ്പത്തിക ഉന്നതി, കുടുംബത്തിൽ മംഗള കർമ്മങ്ങളിൽ കുടുംബ സമേതം പങ്കെടുവാൻ അവസരം ലഭിക്കും. ഏറ്റവും പ്രിയപെട്ടവരിൽ നിന്നും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുവാൻ ഇടയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, വിവാഹം മാറി പോകുക, ശത്രുഭയം, വ്യപാര പരാജയം, മാനസിക ബുദ്ധിമുട്ടുകൾ, അലസത, ധനനഷ്ട്ടം എന്നിവ ഫലത്തിൽ വരാം. വാരം മധ്യത്തോടെ രോഗശാന്തി, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഫലങ്ങൾക്ക് സാധ്യത. വാരം അവസാനം വളരെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കാണാനും അവരോടൊപ്പം ആഘോഷ വേളകളിൽ പങ്കെടുക്കുവാനും അവസരം, ധനലാഭം, സത്സുഹൃത്തുക്കളെ ലഭിക്കുക, ഭക്ഷണ സുഖം എന്നിവ ലഭിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.