സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 ഏപ്രിൽ 20 മുതൽ ഏപ്രിൽ 26 വരെ 1200 മേടം 07 മുതൽ മേടം 13 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. സർക്കാർ സ്ഥാപനത്തിലൊ പ്രൈവറ്റ് സ്ഥാപനത്തിലോ ജോലി അപേക്ഷിച്ചിരുന്നവർക്കു നിയമനാനുമതി ലഭിക്കും. തൊഴിൽ ഇടങ്ങളിൽ സമാധാനവും സന്തോഷവും നിലനിൽക്കും. സഹപ്രവർത്തകരുമായി ഉല്ലാസ യാത്ര പോകാൻ അവസരം വന്നുചേരും. വളരെ നാളായി കാണാതിരുന്ന ബന്ധു ജനങ്ങളെ കണ്ടുമുട്ടും. വാരം അവസാനം സ്ത്രീമൂലം മാനഹാനി, ധനനഷ്‌ടം എന്നിവയ്ക്ക്‌ സാധ്യത ഉണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കുമെങ്കിലും തിരിച്ചു ദോഷാനുഭവങ്ങൾ ഉണ്ടാവും. ആർക്കും പണം കടമായി കൊടുക്കരുത്. ഉദര സംബന്ധമായി പ്രശ്നങ്ങൾ വരുവാൻ ഇടയുണ്ട്. വാരം മധ്യത്തോട് കൂടി ദാമ്പത്യ ഐക്യം, ധനലാഭം, ബിസിനസ്സിൽ പുരോഗതി എന്നിവ ഉണ്ടാവും. മേലധികാരിയുടെ പ്രീതി ലഭിക്കും. വളരെക്കാലമായി കാണാതിരുന്ന കുടുംബ ബന്ധു ജനങ്ങളെ കണ്ടുമുട്ടും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

അതിർത്തി തർക്കങ്ങൾ കേസുവഴക്കുകളിൽ കലാശിക്കും. കുടുംബാംഗങ്ങളുമായും അയൽക്കാരുമായി കലഹത്തിന് സാധ്യത ഉണ്ട്. ശാരീരികമായും മാനസികവുമായും പ്രശ്നങ്ങൾ രൂക്ഷമാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ നഷ്ട്ടം വരുവാനും ചതി സംഭവിക്കാനും ഇടയുണ്ട്. ശരീരത്തിലെ നീർദോഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വാരം അവസാനത്തോട് കൂടി തൊഴിൽ ലാഭം, ധന നേട്ടം, കീർത്തി എന്നിവ പ്രതീക്ഷികാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

വാരത്തിന്റെ തുടക്കത്തിൽ പ്രേമകാര്യങ്ങളിൽ തീരുമാനമാകും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത ഉണ്ട്. കലാകാരൻമാർക്കു പേരും പ്രശസ്‌തിയും ഉണ്ടാവും. എന്നാൽ വാരം മധ്യത്തോട് കൂടി ബാങ്ക് ലോണോ മറ്റു കടബാധ്യതകളോ ഉള്ളവർ വളരെ അധികം ശ്രദ്ധിക്കേണ്ട വാരം ആണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ജപ്തി നടപടികൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും വന്നു ചേരും. ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും. കുടുംബ സൗഖ്യം, ധന നേട്ടം, തൊഴിൽ വിജയം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവുക, കീർത്തി, ശത്രുഹാനി എന്നിവ പ്രതീക്ഷികാം. വാരാന്ത്യം ചില രോഗങ്ങൾ വരാനും അനാവശ്യമായ വാക്ക് തർക്കങ്ങളിൽ സുഹൃത്തുക്കളുമായും ബന്ധു ജനങ്ങളുമായും കലഹത്തിന് ഇടനൽകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സ്വത്തു സംബന്ധമായി ഉള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. വാത സംബന്ധമായും ഉദര സംബന്ധമായും അസുഖ൦ ഉള്ളവർ യഥാസമയം രോഗചികിത്സ നടത്തേണ്ടതാണ്. വാരത്തിന്റെ മധ്യത്തോട് കൂടി ജോലിമാറ്റം ആഗ്രഹിക്കുന്നവർക്കു അർഹമായ ജോലി കിട്ടും. ബിസിനസ്സ് ചെയ്യുന്നവർക്ക് അപ്രതീഷിത ധനലാഭം പ്രതീക്ഷികാം. ദാമ്പത്യ ഐക്യം, ശത്രു ജയം, രോഗ ശാന്തി, മനഃസന്തോഷം എന്നിവ ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉടലെടുക്കും. സഞ്ചാര ശീലം കൂടും. അന്യദേശവാസം ജോലി എന്നിവയും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാവാത്ത അവസ്ഥ സംജാതമാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിക്കണം. വാരാന്ത്യം തൊഴിൽ ലാഭം, സാമ്പത്തിക ഉന്നതി, രോഗ ശാന്തി, ശത്രു ഹാനി, ദാമ്പത്യ ഐക്യം, കീർത്തി എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വാരത്തിന്റെ തുടക്കത്തിൽ സഹോദരസ്ഥാനത് ഉള്ളവരിൽ നിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. മനഃശാന്തി കുറയും. എല്ലാവരോടും അനാവശ്യമായി വാശിയും വൈരാഗ്യവും കാണിക്കും. ദുഃസ്വപ്നങ്ങൾ കാണുക, ഞെട്ടി എഴുന്നേൽക്കുക, ഭക്ഷണ സുഖക്കുറവ്, തൊഴിൽ പരാജയം, സന്താന ക്ലേശം, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ എന്നിവ അനുഭവപ്പെടും. പല വിധത്തിലുള്ള അസുഖ൦ ഉള്ളവർ വളരെ അധികം സൂക്ഷിക്കണം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

തൊഴിൽ ക്ലേശങ്ങൾ ഉണ്ടാവും. സഹപ്രവർത്തകരുമായി അനാവശ്യമായി കാര്യങ്ങളിൽ വാക്കു തർക്കം ഉണ്ടാവും. ഭാര്യയുമായും സന്താനങ്ങളുമായി കലഹത്തിന് സാധ്യത ഉണ്ട്. വാര മധ്യത്തിൽ മാനസികമായി വളരെ അധികം ധൈര്യം അനുഭവപ്പെടും. ശത്രുഹാനി, വ്യപഹാര വിജയം എന്നിവ പ്രതീക്ഷിക്കാം. വാരം അവസാനം അമ്മയ്‌ക്കോ ബന്ധു ജനങ്ങൾക്കോ അസുഖം മൂർച്ഛിക്കാൻ സാധ്യത ഉണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം ഗുണ ദോഷ സമ്മിശ്രമായിരിക്കും. വളരെ നാളുകളായി അനുഭവിച്ചു കൊണ്ടിരുന്ന രോഗങ്ങൾക്കു കുറവ് അനുഭവപ്പെടും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കലാകാരന്മാർക്ക് അവാർഡുകളും സമ്മാനങ്ങളും ലഭിക്കും. ബിസിനസ്സുകാർക്ക് നഷ്ടങ്ങൾ സംഭവിക്കും. വാരം അവസാനം ശയന സുഖം, ധന ലാഭം, വാഹന ഭാഗ്യം, ശത്രു നാശം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽ ഇടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും പരിഹരിക്കപ്പെടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ കൂട്ടുകെട്ടുകൾ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അന്യസ്ത്രീ ബന്ധം വഴി മാനഹാനി, ധനനഷ്ട്ടം എന്നിവ സംഭവിക്കും. രോഗാദി ദുരിതങ്ങൾ വർദ്ധിക്കും. വാരം മധ്യത്തോട് കൂടി വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾക്കു നീക്കുപോക്ക് ഉണ്ടാവും. ആടയാഭരണ ലബ്‌ധി, സാമ്പത്തിക ലാഭം, രോഗ ശാന്തി എന്നിവ പ്രതീക്ഷിക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കത്തിൽ മേലധികാരിയിൽ നിന്നും പ്രീതിയും പ്രശംസാപത്രവും ലഭിക്കും. കുടുബാംഗങ്ങൾ ഒരുമിച്ച് ഒത്തുകൂടുവാനും പുണ്യ തീർത്ഥ സ്ഥലങ്ങളിൽ പോകുവാനും അവസരം ഉണ്ടാവും. വാര മധ്യത്തിൽ കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അലസത, രോഗാദി ദുരിതം എന്നിവ ഉണ്ടാകും. വാരം അവസാനം നല്ല പേര് കേൾകുവാനും നല്ല പ്രവർത്തി ചെയ്യുവാനും അവസരം ഉണ്ടാവും. ഭക്ഷണ സുഖം, സ്ഥാന പ്രാപ്തി, ധന ലാഭം എന്നിവ ലഭിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.