സമ്പൂർണ്ണ വാരഫലം: ചന്ദ്രരാശി പൊതുഫലം 2025 ഏപ്രിൽ 27 മുതൽ മെയ് 03 വരെ 1200 മേടം 14 മുതൽ മേടം 20 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു വീട് വാങ്ങാനോ നിർമ്മിക്കാനോ സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്ന് ഗുണഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി അവരുടെ പിന്തുണയും സഹായവും ലഭ്യമായേക്കും. എന്നാൽ മാതാവിനോ മാതൃ ബന്ധുക്കൾക്കോ അസുഖമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. സാമ്പത്തികമായി നേട്ടങ്ങളും പുതിയ വരുമാന സ്രോതസ്സുകളും ഉണ്ടാകും. സ്ഥിരത വർധിക്കുകയും പുരോഗതിയുണ്ടാകുകയും ചെയ്യും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ജോലിസ്ഥലത്ത് ചില സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സഹോദരങ്ങൾക്ക് ഈ സമയം നല്ലതായിരിക്കും. അവർക്ക് ഉയർച്ചയും സാമ്പത്തിക പുരോഗതിയും ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. ക്ഷമയും വിവേകവും പുലർത്തുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് ഈ വെല്ലുവിളികളെ മറികടന്ന് വിജയം നേടാൻ സഹായിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

സാമ്പത്തിക കാര്യങ്ങളിൽ ഈ വാരം ഒരു ആശ്വാസം നൽകും. നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭക്ഷണ സുഖം, പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ എന്നിവ ലഭിക്കുന്നതിലൂടെ സന്തോഷം ലഭിക്കും. എന്നാൽവാര മധ്യത്തിൽ കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും ചെറിയ തർക്കങ്ങളും ഉണ്ടാകാം. വീട്ടിൽ കുടുംബാംഗങ്ങൾക്ക് ചെറിയ അസുഖങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ ആഴ്ച സന്തോഷവും സമൃദ്ധിയും നൽകുന്ന ഒരു കാലമായിരിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മാന്ദ്യം മാറി പുരോഗതി ഉണ്ടാകും. തൊഴിൽപരമായി നേട്ടങ്ങൾ ലഭിക്കുകയും ശയന സുഖം, പുണ്യ തീർത്ഥ യാത്രകൾ, ദാമ്പത്യ ഐക്യം, മനസന്തോഷം എന്നിവ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും.എന്നാൽ വാരം അവസാനം ധനക്ലേശം, രോഗാദി ദുരിതം എന്നിവ അലട്ടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ആർക്കും ജാമ്യം നിൽക്കരുത്, പുതിയ കടങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. ചതി വരാനുള്ള സാധ്യതയുണ്ട്. അതിനാൽ, ആരെയും അമിതമായി വിശ്വസിക്കരുത്. വാരമധ്യത്തിൽ ബന്ധുജന സമാഗമം ഉണ്ടാകുകയും പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന നേർച്ചകളും വഴിപാടുകളും നിറവേറ്റാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ, തൊഴിലവസരങ്ങൾ വന്നുചേരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഭക്ഷണ കാര്യങ്ങളിൽ വളരെയധികം നിയന്ത്രണം പാലിക്കുക. ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുണ്ട്. ദീർഘയാത്രകൾ ഒഴിവാക്കുക. സുഹൃത്തുക്കളുമായും ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം അവസാനം വളരെക്കാലമായി ജോലിയിൽ ഉണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കഠിനാധ്വാനവും ഭാഗ്യവും കൊണ്ട് വിജയം നേടാൻ സാധിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരത്തിൽ ദാമ്പത്യത്തിനും സാമൂഹിക ജീവിതത്തിനും നല്ലതായിരിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടായിരുന്ന വിരോധം മാറി മാനസിക ഐക്യം ഉണ്ടാകും. മംഗളകരമായ അവസരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുമായും ബന്ധുജനങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ സാധിക്കും. ഭക്ഷണ സുഖം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ, വാരാന്ത്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ നേരിടേണ്ടി വരും. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ ആഴ്ച ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യത. വിവാഹം, പുതിയ അംഗത്തിന്റെ വരവ്, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ നടക്കാൻ സാധ്യത. അതേ സമയം, കുടുംബാംഗങ്ങളുമായി വസ്തു സംബന്ധമായി വാക്കുതർക്കം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.. കേസ് വഴക്കുകളിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച അനാവശ്യ യാത്ര ചെയ്യുന്നത് ഒഴിവാക്കുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് വളരെ ആലോചിച്ചു മാത്രം ചെയുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വളരെ ജാഗ്രത പുലർത്തേണ്ടുന്ന വാരം ആണ്. പ്രത്യേകിച്ചും വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക. അപകടങ്ങൾ, നഷ്ടങ്ങൾ ഒക്കെയും യോഗം കാണുന്നു. വാതരോഗം, ഗ്യാസ്ട്രബിൾ എന്നീ അസുഖങ്ങൾ ഈ വാരത്തിൽ ഭക്ഷണത്തിലും മരുന്നിലും ശ്രദ്ധ ചെലുത്താത്ത പക്ഷം രോഗം മൂർച്ഛിച്ചു വലിയ ദുരിതങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നിരുന്നാലും ആശ്വാസമായി വാരാന്ത്യം ശത്രുഹാനി, ധനയോഗം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. വളരെ അകന്നു കഴിഞ്ഞ ബന്ധുക്കൾ ഒരുമിക്കാൻ അവസരം ഉണ്ടാവും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഗുണഫലങ്ങൾ ഉണ്ടെങ്കിലും അരിഷ്ടത അനുഭവിക്കണ്ട വാരം ആണ്. വ്യവഹാരങ്ങളിൽ വിജയം, സാമ്പത്തിക ലാഭം, തൊഴിൽ പുരോഗതി ഒക്കെയും അനുഭവത്തിൽ വരും. മാതാവിനോ മാതൃ സ്ഥാനത്തുള്ളവർക്കോ മാതൃ ബന്ധുക്കൾക്കോ രോഗാദിദുരിതം നിശ്ചയം. സന്താനങ്ങളെകൊണ്ടുള്ള കഷ്ടത അനുഭവിക്കേണ്ടതായി വന്നേക്കാം. ഭക്ഷണസുഖ കുറവ്, ഉറക്കക്കുറവ് , ദുഃസ്വപ്നം കണ്ടു ഞെട്ടുക ഒക്കെയും പ്രതീക്ഷിക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. പല കാര്യങ്ങളിലും പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കും. മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്കും രോഗാവസ്ഥ ഉണ്ടാവും.അന്യദേശവാസം - ജോലി എന്നിവ ഉണ്ടാകുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാവാത്ത അവസ്ഥ സംജാതമാകും. മനശാന്തി കുറയും. കുടുംബത്തിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടാവും. ഉദരരോഗം വരാതെ സൂക്ഷിക്കുക മനഃ ശാന്തി കുറയുകയും ദുസ്വപ്നങ്ങൾ കാണുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സഞ്ചാരശീലം കൂടും. കുടുംബ പൊതുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. ദാമ്പത്യ ഐക്യം, ധന നേട്ടം, കീർത്തി, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടും. ശത്രുവിൻറെ അധപതനം കാണാൻ ഇടവരും.സാമ്പത്തികനിലയിൽ നിർണായകമായ വഴിത്തിരിവുകൾ ഉണ്ടാവും. എന്തു കാര്യങ്ങളിലും മനസ്സോടെ ഇറങ്ങി പുറപ്പെട്ടാൽ അതിൽ ജയിക്കുകയും ചെയ്യും. പലതരത്തിലുള്ള തീർത്ഥാടന യാത്രകൾ അനുഭവത്തിൽ വരും. മനഃ ശാന്തി കുറഞ്ഞ അവസ്ഥകൾ ഉണ്ടാവുമെങ്കിലും അതെല്ലാം തരണം ചെയ്യും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.