സമ്പൂർണ്ണ വാരഫലം - മെയ് 18 മുതൽ മെയ് 24 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്രമായ അനുഭവങ്ങൾ നൽകിയേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണ കാലഘട്ടമാണ്. നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾക്ക് അംഗീകാരം ലഭിക്കുകയും കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ ഉണ്ടാവാം. എന്നാൽ അമിത ചിലവുകൾക്കും ആഡംബര വസ്തുക്കളോടുള്ള ആസക്തിക്കും കടിഞ്ഞാണിടുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും. വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെഴകുമ്പോൾ ശ്രദ്ധയും വിവേകവും പുലർത്തുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് കൂടുതൽ ക്ഷമയും ധൈര്യവും ആവശ്യമായി വന്നേക്കാം. വായ്പകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ സംബന്ധിച്ച് ചില വെല്ലുവിളികൾ ഉയർന്നു വരാനും നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതായും വരം. എന്നിരുന്നാലും, ബിസിനസ്സിൽ പുതിയതും പ്രതീക്ഷ നൽകുന്നതുമായ കരാറുകൾ ഒപ്പുവെക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് താൽക്കാലികമായ ഒരു പരിഹാരം കണ്ടെത്താനും സാധ്യത കാണുന്നു. ദീർഘകാലമായി അകന്നുനിന്ന പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും സന്തോഷം പങ്കിടാനും ഈ ആഴ്ച അവസരം ലഭിച്ചേക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ ആഴ്ച ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ അനുഭവിക്കാൻ സാധ്യതയുണ്ട്. അനാവശ്യമായ സൗഹൃദബന്ധങ്ങൾ ചില പ്രശ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്. മാനഹാനി, അപമാനം എന്നിവ സംഭവിക്കാം. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കുക, ഇത് നിങ്ങളുടെ പ്രതിച്ഛായയെ സംരക്ഷിക്കാൻ സഹായിക്കും. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാവാം, അതിനാൽ ജാഗ്രതയോടെ മുന്നോട്ട് പോകുക. എന്നാൽ വാരത്തിന്റെ അവസാനത്തോടെ കാര്യങ്ങൾ അനുകൂലമായി മാറും. ജോലിയിൽ അംഗീകാരവും പ്രശംസയും ലഭിക്കും, സാമ്പത്തിക നേട്ടങ്ങളും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ ആഴ്ചയുടെ തുടക്കത്തിൽ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും നിയന്ത്രണവും പാലിക്കേണ്ടത് അത്യാവശ്യമാണ്. അമിത ഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി തുറന്നു സംസാരിക്കുന്നതിലൂടെ ബന്ധം കൂടുതൽ ദൃഢമാകും. പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും, ബിസിനസ്സിൽ വളർച്ചയും പ്രതീക്ഷിക്കാം. എന്നിരുന്നാലും, ചിലർക്ക് അപ്രതീക്ഷിതമായ നഷ്ടങ്ങൾ, യാത്രകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാവാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ ആഴ്ച നിങ്ങൾക്ക് പൊതുവെ അനുകൂലമായ ഒരു സമയമാണ്. എതിരാളികളെ മറികടക്കാനും പ്രശസ്തി നേടാനും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ട്. വാഹനങ്ങൾ സ്വന്തമാക്കാനുള്ള യോഗവും കാണുന്നു. ജോലിസ്ഥലത്തോ ബിസിസ്സിലോ അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാവാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും, നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും സ്നേഹവും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ആഴ്ച വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും വീട്ടുകാരുടെ അനുഗ്രഹം നേടാനും സാധിക്കും. എന്നാൽ വാരാന്ത്യത്തിൽ ചില ശരീരക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ ആഴ്ച നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ നിങ്ങൾക്ക് ചില ആശങ്കകളും ഉത്കണ്ഠകളും ഉണ്ടാവാം. അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ ചിന്തിച്ചേക്കാം. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം നല്ല സമയം ചെലവഴിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനും പരസ്പരം കൂടുതൽ മനസ്സിലാക്കാനും ഇത് സഹായിക്കും. നിങ്ങളുടെ ദാമ്പത്യ ബന്ധം കൂടുതൽ ദൃഢവും സന്തോഷകരവും ആയിത്തീരും

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ ആഴ്ച ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും ജോലിസ്ഥലത്തും കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യയും ഭർത്താവും തമ്മിൽ തെറ്റിദ്ധാരണകളും വിശ്വാസക്കുറവും ഉണ്ടാകാനും ഇത് പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം കുറയുകയും അസ്വസ്ഥതകൾ വർദ്ധിക്കുകയും ചെയ്യാം. കുട്ടികൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധയും കരുതലും കാണിക്കുക. എന്നാൽ വാരാന്ത്യത്തോടെ ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകാനും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങൾ നൽകാൻ സാധ്യതയുള്ള ഒരു സമയമാണ്. വിശ്വസ്തരായ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. ഈ കൂടിക്കാഴ്ചകൾ നിങ്ങളുടെ മനസ്സിന് സന്തോഷം നൽകുകയും പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ചിന്താശേഷിയും ധൈര്യവും വർദ്ധിക്കും, ഇത് വെല്ലുവിളികളെ നേരിടാനും ലക്ഷ്യങ്ങൾ നേടാനും നിങ്ങളെ കൂടുതൽ ശക്തരാക്കും. എന്നിരുന്നാലും, കുടുംബപരമായ കാര്യങ്ങളിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഈ ആഴ്ച ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ പ്രതീക്ഷിക്കാം. സഹോദരങ്ങളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. എന്നാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാനും അത് കുടുംബാംഗങ്ങളുമായി തെറ്റാൻ ഇടയാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തെ വിവേകത്തോടെയും ക്ഷമയോടെയും നേരിടുക. മാതാവിനോ മാതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരാനും സാധ്യതയുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാവാം. എന്നിരുന്നാലും, ശത്രുക്കളെ ഇല്ലാതാക്കാനും പ്രശസ്തി നേടാനും തൊഴിൽപരമായ വിജയങ്ങൾ കൈവരിക്കാനും സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ ആഴ്ചയുടെ തുടക്കത്തിൽ നിങ്ങൾക്ക് ജോലിയിൽ നല്ല പുരോഗതി പ്രതീക്ഷിക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും അംഗീകാരം ലഭിക്കുകയും സ്ഥാനക്കയറ്റം പോലുള്ള നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കാനും സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും, ചില സമ്മാനങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു. ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാം, ലോട്ടറി പോലുള്ളവ പരീക്ഷിക്കുന്നത് ഗുണം ചെയ്തേക്കാം. എന്നിരുന്നാലും, കുടുംബാംഗങ്ങൾക്കോ കുട്ടികൾക്കോ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ ആഴ്ച നിങ്ങൾക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. തുടക്കത്തിൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുക, ഇത് തെറ്റിദ്ധാരണകൾക്കോ സാമ്പത്തിക നഷ്ടങ്ങൾക്കോ ഇടയാക്കിയേക്കാം. എന്നാൽ മധ്യത്തോടെ കുടുംബത്തിൽ സന്തോഷം നിറയും. പുതിയ തൊഴിൽ/ബിസിനസ്സ് സാധ്യതകളും അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടാവാം. സാമ്പത്തിക ലാഭം, ദാമ്പത്യ സന്തോഷം, ബന്ധുജന സമാഗമം എന്നിവ പ്രതീക്ഷിക്കാം. വരും ദിവസങ്ങൾ പ്രയോജനകരമാക്കാൻ ശ്രമിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഈ ആഴ്ചയുടെ തുടക്കത്തിൽ പുതിയ കൂട്ടുകച്ചവടങ്ങൾ ആരംഭിക്കാനോ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനോ സാധ്യതയുണ്ട്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനോ ഗൃഹോപകരണങ്ങൾ വാങ്ങാനോ നിങ്ങൾക്ക് താല്പര്യമുണ്ടാവാം. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭൂമിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ നിങ്ങൾക്ക് മാനസികമായ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടാം. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. എന്നാൽ വാരാന്ത്യത്തോടെ തൊഴിൽപരമായ നേട്ടങ്ങളും

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.