മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ ആഴ്ച ഒരു പുതിയ ആത്മസൗഹൃദത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ജോലിസ്ഥലത്ത് ചില അപ്രതീക്ഷിത വെല്ലുവിളികൾ ഉയർന്നു വരാനും, അതുമായി ബന്ധപ്പെട്ട് ചർച്ചകൾ പൂർത്തിയാകാതെ വരാനും ഇടയുണ്ട്. എങ്കിലും, നിങ്ങളുടെ മികച്ച ആസൂത്രണപാടവം മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ദീർഘകാലമായി അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടുപകരണങ്ങൾ പുതുതായി വാങ്ങാൻ അവസരം ലഭിച്ചേക്കാം. ഈ ആഴ്ച തൊഴിൽപരമായും സാമ്പത്തികപരമായും നേട്ടങ്ങൾ ഉണ്ടാകാനും, നല്ല സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും സാധ്യതയുള്ള ഒരു നല്ല സമയമായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ ആഴ്ച യാത്രകൾ കൂടുതലായി വരാനും അത് അല്പം ബുദ്ധിമുട്ടുണ്ടാക്കാനും സാധ്യതയുണ്ട്, അതിനാൽ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാതം, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കുക. എന്നാൽ നിയമപരമായ കാര്യങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. തൊഴിൽപരമായി സ്ഥാനക്കയറ്റത്തിനോ സാമ്പത്തിക നേട്ടത്തിനോ സാധ്യതയുണ്ട്. ഈ ആഴ്ചയുടെ അവസാനം ചില നല്ല അനുഭവങ്ങൾ തേടിയെത്തും. അപ്രതീക്ഷിതമായി ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. നല്ല ഭക്ഷണം ആസ്വദിക്കാനും പ്രശസ്തി നേടാനും സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ ആഴ്ച നിങ്ങളുടെ എതിരാളികൾക്ക് തിരിച്ചടികൾ നേരിടാനും, നിയമപരമായ കാര്യങ്ങളിൽ വിജയം നേടാനും സാധ്യതയുണ്ട്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കാനും വാഹനങ്ങൾ സ്വന്തമാക്കാനും അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ കുടുംബത്തിൽ അത്ര നല്ല സമയം ആയിരിക്കില്ല. വേണ്ടപ്പെട്ട ഒരാളുടെ അപ്രതീക്ഷിതമായ വേർപാട് ദുഃഖത്തിന് കാരണമായേക്കാം. ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം, എങ്കിലും തൊഴിൽപരമായി വിജയം കൈവരിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക, ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
പ്രണയ ബന്ധങ്ങളിൽ വീട്ടുകാരുടെ എതിർപ്പ് മാറി അനുകൂലമായ സാഹചര്യങ്ങൾ രൂപീകരിക്കപ്പെടും. ദാമ്പത്യ ബന്ധം മെച്ചപ്പെടാനും, പുതിയ വാഹനം സ്വന്തമാക്കാനും സാധ്യതയുണ്ട്. എന്നാൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിയമപരമായ തർക്കങ്ങളിലേക്ക് വരെ എത്താൻ സാധ്യതയുണ്ട്. ലോൺ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധയും കരുതലും പുലർത്തുക. സ്ത്രീകളുമായി അടുത്ത് ഇടപഴകാൻ അവസരങ്ങൾ ലഭിക്കും. നല്ല ഉറക്കവും ഭക്ഷണവും ലഭിക്കും. ചില ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമായി കാണുന്നത് ചികിത്സയിൽ പിഴവുകൾക്ക് കാരണമായേക്കാം, അതിനാൽ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ ആഴ്ച തൊഴിൽപരമായി നിങ്ങൾക്ക് വിജയങ്ങൾ സമ്മാനിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. നല്ല അനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി വരും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ പിന്തുണയും സഹായവും പ്രതീക്ഷിക്കാം. വാതരോഗങ്ങളും ഉദര സംബന്ധമായ രോഗങ്ങളും ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക. ഏത് കാര്യവും മനസ്സറിഞ്ഞ് ചെയ്താൽ വിജയം ഉറപ്പുള്ള ഒരു നല്ല ആഴ്ചയായിരിക്കും ഇത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ ആഴ്ചയുടെ തുടക്കത്തിൽ അനാവശ്യ സൗഹൃദങ്ങൾ സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും ഇടയാക്കിയേക്കാം. ജോലിസ്ഥലത്ത് പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ ആരോഗ്യം മെച്ചപ്പെടും, തൊഴിൽ വിജയം ഉണ്ടാകും, ഉയർന്ന സ്ഥാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. കലാകാരന്മാർക്ക് പ്രശസ്തിയും വിമർശനങ്ങളും ഒരുപോലെ അനുഭവത്തിൽ വരും. നല്ല ഭക്ഷണം ആസ്വദിക്കാനും, അപ്രതീക്ഷിതമായി ബന്ധുക്കളെ കണ്ടുമുട്ടാനും സാധ്യതയുണ്ട്
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ ആഴ്ച ബന്ധുജന സമാഗമം പ്രതീക്ഷിക്കാം. കുടുംബത്തിൽ സന്തോഷകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്. അമിതമായ ആഢംബര പ്രിയം കാരണം വരുമാനത്തിൽ കവിഞ്ഞ ചിലവുകൾ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി സുഹൃത്തുക്കളിൽ നിന്ന് വിലയേറിയ സമ്മാനങ്ങൾ ലഭിക്കാൻ യോഗമുണ്ട്. ഈശ്വര വിശ്വാസം വർദ്ധിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാം. എന്നിരുന്നാലും സ്ത്രീ കാരണം ധനനഷ്ടം, ദുരിതം, അപമാനം, ചീത്തപ്പേര് എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്, അതിനാൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ മാറി സന്തോഷവും സമാധാനവും തിരിച്ചെത്തുന്ന ഒരു സമയമാണിത്. ജോലി അന്വേഷിക്കുന്നവരെ തേടി മികച്ച അവസരങ്ങൾ വരും. സാമ്പത്തിക ലാഭം, കുടുംബത്തോടൊപ്പം സന്തോഷം, ബന്ധുജന സമാഗമം, നല്ല ആരോഗ്യം, ആഭരണങ്ങൾ പോലുള്ള അലങ്കാര വസ്തുക്കൾ ലഭിക്കാനുള്ള സാധ്യത, വിവാഹ സാധ്യത, ദാമ്പത്യ സുഖം എന്നിവയെല്ലാം പ്രതീക്ഷിക്കാം. സന്താനങ്ങളിൽ നിന്ന് നല്ല അനുഭവങ്ങൾ ഉണ്ടാവാം. കൃഷിയിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ ആഴ്ചയുടെ തുടക്കത്തിൽ ശത്രുക്കളാൽ ഭയവും, നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികളും ഉണ്ടാവാം. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ കച്ചവടം, ബിസിനസ്സ് എന്നിവ ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനയോടെ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദീർഘകാലമായി ബുദ്ധിമുട്ടിച്ചിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. ഈശ്വര വിശ്വാസവും ആചാരനുഷ്ഠാനങ്ങളിൽ താല്പര്യവും വർദ്ധിക്കും. വിശേഷപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അപ്രതീക്ഷിതമായി ഒരു ബന്ധുവിന് താങ്ങും തണലുമാകേണ്ട അവസ്ഥ വരും. പിതാവിന് ഇത് അല്പം ബുദ്ധിമുട്ടുള്ള സമയമായിരിക്കും. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. പലതരം ജോലികൾ മാറി മാറി ചെയ്യേണ്ടി വരും. ശത്രുക്കൾ കൂടുതൽ ശക്തരാകും. സംസാരത്തിൽ ശ്രദ്ധയും മയവും പുലർത്തിയില്ലെങ്കിൽ പല ദോഷങ്ങളും സംഭവിക്കാം. ഉറപ്പിച്ച വിവാഹം നീണ്ടുപോകാനോ, മുടങ്ങാനോ, പ്രതികൂലമാകാനോ സാധ്യതയുള്ള ഒരു മാസമാണിത്. ഭാര്യയുമായി അകന്നു കഴിയേണ്ടി വന്നേക്കാം. എന്നാൽ ആഴ്ചയുടെ അവസാനം തൊഴിൽപരമായ വിജയവും സാമ്പത്തിക ലാഭവും ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. എന്നാൽ ആരോഗ്യപരമായി വളരെ അധികം ശ്രദ്ധിക്കേണ്ട സമയമാണ്, ഹൃദയം, ഉദരം, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചിലർക്ക് ദാമ്പത്യ കലഹങ്ങൾക്കും, മക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനത്തിൽ അകന്നുപോയ ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ജീവിതത്തിൽ ചില നല്ല അനുഭവങ്ങൾ വന്നുചേരും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭകരമായ ബിസിനസ്സ് നടക്കും. വളരെക്കാലമായി കുട്ടികൾ ഇല്ലാത്തവർക്ക് അതിനുള്ള ഭാഗ്യം സിദ്ധിക്കും. എഴുത്തുകാർക്ക് അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. എന്നാൽ ആഴ്ചയുടെ അവസാനത്തിൽ അലർജി സംബന്ധമായോ ഭക്ഷണ സംബന്ധമായോ ബുദ്ധിമുട്ടുകൾ വരാം. അയൽക്കാരുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.