സമ്പൂർണ്ണ വാരഫലം - ജൂൺ 29 മുതൽ ജൂലൈ 05 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം നിങ്ങൾക്ക് പുതിയ സാമ്പത്തിക ഉയർച്ചകൾ സമ്മാനിക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്നോ, പുതിയ സ്വത്തുക്കൾ സ്വന്തമാക്കുന്നതിലൂടെയോ വലിയ ലാഭങ്ങൾ പ്രതീക്ഷിക്കാം. സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂവണിയാൻ സാധ്യതയുള്ള ഒരാഴ്ചയാണിത്. ബിസിനസ് രംഗത്തും നിക്ഷേപങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. എന്നിരുന്നാലും, പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അപകട സാധ്യതകളെക്കുറിച്ച് ജാഗ്രത പാലിക്കുക. മുതിർന്ന കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും. ഈ വെല്ലുവിളികൾക്കിടയിലും, കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ കടന്നുവരും, ഇത് മനസ്സിന് ഉന്മേഷം പകരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരം വെല്ലുവിളികളും അസുലഭ അവസരങ്ങളും ഒരുമിച്ച് കടന്നുവരും. ചില അപ്രതീക്ഷിത സംഭവങ്ങൾ മാനസികമായി ചെറിയ പിരിമുറുക്കങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അവിശ്വസനീയമായ (ദുർ) സ്വപ്നസമാനമായ ചില അവസ്ഥകൾ ഈ വാരത്തിൽ ഉണ്ടായേക്കാം. പ്രിയപ്പെട്ടവരുമായി വേർപിരിയേണ്ടി വരുന്ന സാഹചര്യങ്ങൾ വന്നേക്കാം. ദാമ്പത്യ ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നത് വളരെ പ്രധാനമാണ്. ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും കുടുംബ പരിധി ലംഘിച്ചു കോടതി നടപടികളിലേക്ക് ചെന്ന് ചേരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ വാരം കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കൊളസ്‌ട്രോൾ, പ്രമേഹം, അല്ലെർജി തുടങ്ങിയ രോഗങ്ങൾ നിലവിൽ ഉള്ളവർ ഇരട്ടി ജാഗ്രത പുലർത്തേണ്ടുന്ന വാരമാണ്. എന്നാൽ, ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് വാരത്തിന്റെ അവസാനത്തോടെ ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഈ വാരം സമ്മിശ്ര അനുഭവങ്ങൾ സമ്മാനിക്കും. പ്രിയപ്പെട്ടവരുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. എന്നാൽ, ഈ സമയത്തും കുടുംബത്തിൽ സന്തോഷകരമായ മുഹൂർത്തങ്ങൾ ഉണ്ടാകും. വാരത്തിന്റെ തുടക്കത്തിൽ സാമ്പത്തിക നേട്ടങ്ങളും തടസ്സങ്ങൾ നീങ്ങുന്നതും പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് വേണ്ടിയുള്ള ചികിത്സയിൽ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. തെറ്റിദ്ധാരണകൾ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കുക. ഈ നക്ഷത്രക്കാരിൽ ഈ അവസരത്തിൽ അനുയോജ്യമാചികിത്സാരീതി (അലോപ്പതി / ആയുർവ്വേദം / ഹോമിയോ / സിദ്ധം) തിരഞ്ഞെടുക്കുന്നത്തിനു വേണ്ടിവിദഗ്ദ്ധോപദേശം (മെഡിക്കൽ അസ്‌ട്രോളജി) തേടുന്നത് ഗുണം ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം സാമ്പത്തികമായും മാനസികമായും നിർണായകമായ ചില പുതിയ അവസരങ്ങൾ നൽകും. അപ്രതീക്ഷിത സമ്മാനങ്ങൾ തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ ചില വൈകാരിക നിമിഷങ്ങൾ ഉണ്ടാകുമെങ്കിലും, അവ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ചിന്താശേഷിയും ധൈര്യവും വർധിക്കുന്നതിനാൽ, കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ സാധിക്കും. വിവേകപൂർവമായ പെരുമാറ്റം മറ്റുള്ളവരിൽ നിന്ന് ആദരവ് നേടിക്കൊടുക്കും. സഹോദരങ്ങളിൽ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും സഹായവും ബന്ധങ്ങളിൽ സമാധാനവും സന്തോഷവും നിറയ്ക്കും. ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങളും ഈ വാരത്തിൽ കാണുന്നു.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന അവസരങ്ങൾ ഈ വാരം നിങ്ങളെ തേടിയെത്തും. സമൂഹത്തിൽ സൽപ്പേരും കീർത്തിയും നേടാൻ ഒട്ടനവധി സാഹചര്യങ്ങൾ ഉണ്ടാകും. സാമ്പത്തികമായും വലിയ ലാഭം പ്രതീക്ഷിക്കാം. എന്നിരുന്നാലും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. നിങ്ങളുടെ ചില നിർദ്ദേശങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. പ്രശസ്തരായ വ്യക്തികളിൽ നിന്ന് സമ്മാനങ്ങളും അംഗീകാരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്, ഇത് സമൂഹത്തിൽ ബഹുമാനവും നേട്ടങ്ങളും കൊണ്ടുവരും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരം പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും സാമ്പത്തിക വളർച്ച നേടാനും അവസരങ്ങൾ ലഭിക്കും. അതേസമയം, ചിലവുകളും വർദ്ധിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ വാരം ഒരു സുവർണ്ണാവസരമായിരിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സാഹിത്യകാരന്മാർക്ക് പുതിയ പുസ്തകങ്ങൾ പുറത്തിറക്കാനും അതുവഴി സമൂഹത്തിൽ പ്രശസ്തി നേടാനും സാധിക്കും. എന്നിരുന്നാലും, അനാവശ്യ ബന്ധങ്ങളിൽ നിന്നും തെറ്റായ കൂട്ടുകെട്ടുകളിൽ നിന്നും ഈ വാരം വിട്ടുനിൽക്കുന്നത് ഉചിതമാണ്. ഇത് സാമ്പത്തികമായും മാനസികമായും ദോഷഫലങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

തൊഴിൽപരമായ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുള്ള വാരമാണിത്. തൊഴിലിൽ വിജയവും ആത്മവിശ്വാസവും വർദ്ധിക്കും. മുൻപ് നിങ്ങളെ അവമതിച്ചവരും അവഹേളിച്ചവരും അവരുടെ തെറ്റ് തിരുത്തി നിങ്ങളുമായി രമ്യതയിലാകും. നിങ്ങൾക്ക് നീതി ലഭിച്ചു എന്ന അനുഭവം ഉണ്ടാകും. ചുറ്റും ഒരു ഈശ്വരസാന്നിധ്യം അനുഭവപ്പെടുകയും, പലതരത്തിൽ ഈശ്വരാനുഗ്രഹം ലഭിക്കുകയും ചെയ്യും. ഇത് വലിയ സന്തോഷവും സമാധാനവും നൽകും. എന്നാൽ, സ്ത്രീകളുമായി ഇടപഴകുമ്പോൾ അതീവ ജാഗ്രത പുലർത്തുക. ചെറിയ പിഴവുകൾ പോലും വലിയ സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും കാരണമാവാം. ഇടപാടുകളിൽ സൂക്ഷ്മമായ ശ്രദ്ധ അനിവാര്യമാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ജലസംബന്ധമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ വാരം വലിയ വിജയങ്ങൾ സമ്മാനിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും തക്ക പ്രതിഫലം ലഭിക്കും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഈ വാരം അവസരം ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള തർക്കങ്ങളും തെറ്റിദ്ധാരണകളും മാറി ഐക്യം ഉണ്ടാകും. ഇത് പുതിയതും നിർണ്ണായകവുമായ തീരുമാനങ്ങളിലേക്ക് നയിക്കും. നഷ്ടപ്പെട്ട ബന്ധങ്ങൾ വീണ്ടും വന്നുചേരുന്ന സമയമാണിത്. സാമ്പത്തികവും മാനസികവും ശാരീരികവുമായ എല്ലാ അവശതകളും മാറി സന്തോഷവും സമാധാനവും നിറഞ്ഞ ഒരാഴ്ചയായിരിക്കും ഇത്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ചില വൈകാരിക നിമിഷങ്ങൾ ഉണ്ടാവാം. എന്നാൽ, വാരം പുരോഗമിക്കുന്നതിനനുസരിച്ച് കുടുംബത്തിൽ സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും കൈവരും. നല്ല സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും യാത്രകൾ ചെയ്യാനും അവസരങ്ങൾ ലഭിക്കും. ദമ്പതികൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീർക്കാനും ദാമ്പത്യത്തിൽ ഐക്യവും സമാധാനവും കൊണ്ടുവരാനും സാധിക്കും. വ്യാപാരികൾക്ക് ഈ വാരം വളരെ നല്ലതാണ്; കച്ചവടത്തിൽ ലാഭവും പുതിയ അവസരങ്ങളും ലഭിക്കും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ഗുണകരമായി മാറുന്ന ഒരു വാരമാണിത്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ചില ശാരീരിക അസ്വസ്ഥതകൾ ഈ വാരം ചെറിയ വെല്ലുവിളിയായേക്കാം, എന്നാൽ അവയ്ക്ക് പരിഹാരം കണ്ടെത്താനും ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. വാതം, പിത്തം,കഫം എന്നിവ വർദ്ധിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് പുറമെ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ, ആഴ്ച അവസാനത്തോടെ ഈ സാഹചര്യങ്ങൾ മാറുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ദാമ്പത്യ ബന്ധങ്ങളിൽ ചില തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, പരസ്പര ധാരണയിലൂടെയും സംഭാഷണത്തിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുകയും ചെയ്യും. വാരത്തിന്റെ അവസാനത്തോടെ പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ മറ്റ് സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ബന്ധുജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും ഈ വാരം പ്രതീക്ഷിക്കാം. വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ബിസിനസ് രംഗത്ത്, പുതിയ സംരംഭങ്ങൾ വിജയകരമായി ആരംഭിക്കാൻ സാധിക്കും. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടത്താൻ കഴിയും. ആഴ്ചയുടെ അവസാനത്തോടെ ചില വെല്ലുവിളികൾ നേരിട്ടേക്കാം. അനാവശ്യ കൂട്ടുകെട്ടുകളും ചില ബന്ധങ്ങളും സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും കാരണമായേക്കാം, അതിനാൽ ശ്രദ്ധിക്കുക. ആരോഗ്യപരമായി, നിലവിലുള്ള രോഗാവസ്ഥകളിൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും സമയബന്ധിതമായി മരുന്നുകൾ കഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സന്താനങ്ങളുമായി ചെറിയ അകൽച്ച അനുഭവപ്പെട്ടേക്കാം, എന്നാൽ ഇത് താൽക്കാലികമായിരിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കത്തിൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. പലതരം വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടാൻ സാധ്യതയുണ്ട്. ദാമ്പത്യ ഐക്യം, നല്ല ഭക്ഷണങ്ങൾ ആസ്വദിക്കാനുള്ള അവസരങ്ങൾ, പ്രണയബന്ധങ്ങളിൽ പുരോഗതി, വാഹന ഭാഗ്യം എന്നിവയെല്ലാം ഈ വാരത്തിൽ കാണുന്നു. എന്നാൽ, വാരം അവസാനത്തോടെ ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സഹപ്രവർത്തകരുമായി ചില കലഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. അമിതമായ ആലോചനയില്ലാത്ത പെരുമാറ്റവും അഹങ്കാരവും ഈ സമയത്ത് ദോഷഫലങ്ങൾ ഉണ്ടാക്കാം. വിവേകത്തോടെയുള്ള സമീപനം ഈ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.