സമ്പൂർണ്ണ വാരഫലം - ജൂലൈ 06 മുതൽ ജൂലൈ 12 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരത്തിന്റെ ആരംഭത്തിൽ ചില തടസ്സങ്ങൾ നേരിട്ടേക്കാം. പ്രവർത്തനങ്ങളിൽ മാന്ദ്യം, കുടുംബബന്ധങ്ങളിൽ ചില അസ്വാരസ്യങ്ങൾ, സന്താനങ്ങളെ കൊണ്ടുള്ള ദുരിതം, അനാവശ്യ ചെലവുകൾ, ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകൾ എന്നിവ ശ്രദ്ധിക്കുക. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പ്രയത്നം വേണ്ടിവരാം. വിദേശത്തുള്ളവർക്ക് തൊഴിൽപരമായ ചില മാറ്റങ്ങൾ വന്നേക്കാം. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. കുടുംബപരമായ ചില വെല്ലുവിളികൾ ഈ ആഴ്ച പ്രതീക്ഷിക്കാം. ഉദരസംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ വേണം. വാഹന ഭാഗ്യം, യാത്രകൾ ഒക്കെ അനുകൂലമാണെങ്കിലും, പ്രിയപ്പെട്ടവരുമായി വേർപിരിയേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഈ വാരം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമാണ്. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽപരമായ മാറ്റങ്ങൾ കാരണം യാത്രകൾ വർധിക്കാം. ഈ കാലഘട്ടം ജീവിതത്തിൽ നിർണായകമായ തിരിച്ചറിവുകൾ നൽകും. വൈകാരികമായ പല സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. കുടുംബപരമായ വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. ദമ്പതികൾക്കിടയിൽ പരസ്പര ധാരണയോടെയുള്ള മാറ്റങ്ങൾ ഉണ്ടാകാം. തൊഴിലിടങ്ങളിൽ മേലധികാരികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ദമ്പതികൾക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ അവസരം ലഭിക്കും. യാത്രകൾക്ക് അനുകൂലമായ സമയമാണ്. പ്രണയബന്ധങ്ങൾ പുഷ്കലമാകും. ഭാഗ്യാനുഭവങ്ങളും, യുവതീ യുവാക്കൾക്ക് വിവാഹ കാര്യങ്ങളിൽ നല്ല തീരുമാനങ്ങളും പ്രതീക്ഷിക്കാം. എന്നാൽ, വാരമധ്യത്തോടെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാം. രാത്രിയാത്രകളിൽ ശ്രദ്ധിക്കുക, ചെറിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്ന് ചില തിക്താനുഭവങ്ങൾ ഉണ്ടാകാം. നിസ്സാരമായ വാക്കുതർക്കങ്ങൾ നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ അപമാനങ്ങൾക്കും ഉദര രോഗങ്ങൾക്കും സാധ്യതയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഈ വാരം നല്ലതും അത്ര നല്ലതല്ലാത്തതുമായ അനുഭവങ്ങളുടെ ഒരു സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ സുഹൃത്തുക്കളുടെ സഹായം കാരണം അപകീർത്തി ഒഴിവാകും. വിഷാദരോഗം പോലുള്ള ബുദ്ധിമുട്ടുകൾക്ക് അടിയന്തിര ചികിത്സ തേടേണ്ടി വന്നേക്കാം. താങ്കൾ സഹായിച്ച ചില ബന്ധുക്കൾ പിന്നീട് എതിരാളികളായി മാറിയേക്കാം. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. എന്നാൽ വാരമധ്യത്തോടെ ശത്രുക്കളെ അതിജീവിക്കാനും, സാമ്പത്തിക നേട്ടങ്ങൾ നേടാനും, ദാമ്പത്യ ഐക്യത്തിനും, നല്ല ഭക്ഷണ സുഖത്തിനും, യാത്രകൾക്കും അവസരമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം തൊഴിൽപരമായ മാറ്റങ്ങൾ ഉണ്ടാകും. വാരത്തിന്റെ അവസാനത്തോടെ രോഗശാന്തി, മാനസിക സന്തോഷം, വിവാഹ യോഗം എന്നിവ പ്രതീക്ഷിക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ഈ വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായ ക്ഷീണം, ആരോഗ്യക്കുറവ്, ചില ഭയങ്ങൾ, വ്യവഹാരങ്ങളിൽ തിരിച്ചടി, സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങൾ, കുടുംബത്തിൽ പങ്കാളിയുമായും മക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. വാരമധ്യത്തിൽ ആമാശയ സംബന്ധമായ രോഗങ്ങൾ, യാത്രകളും അലച്ചിലുകളും ഉണ്ടാകാം. എന്നാൽ വാരത്തിന്റെ അവസാനത്തോടെ കാര്യങ്ങൾ അനുകൂലമാകും. വിദേശയാത്രകളും താമസവും, വിദ്യാഭ്യാസ പുരോഗതി, തൊഴിൽ വിജയം, സാമ്പത്തിക നേട്ടങ്ങൾ, ദാമ്പത്യ ഐക്യം, നല്ല ഭക്ഷണം, കാര്യവിജയം, ആരോഗ്യപരമായ ഉന്നതി, പ്രതീക്ഷിക്കാതെ ഉന്നതരുമായി കണ്ടുമുട്ടാനുള്ള അവസരങ്ങൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ഈ വാരത്തിന്റെ തുടക്കം വളരെ ശുഭകരമായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ, വാഹന ഭാഗ്യം, യാത്രകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ, പ്രശസ്തി, മനസമാധാനം, തൊഴിൽ വിജയം, സാമ്പത്തിക നേട്ടങ്ങൾ, എല്ലായിടത്തും അംഗീകാരം, പ്രണയകാര്യങ്ങളിൽ പുരോഗതി എന്നിവയെല്ലാം പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ ചില മാനസിക ക്ലേശങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ, ഭൂമി സംബന്ധമായ നഷ്ടങ്ങൾ, അപമാനം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, പൊതുവായ സുഖക്കുറവ്, തൊഴിൽപരമായ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർക്ക് സ്ഥാനനഷ്ടം, അന്യദേശവാസം അല്ലെങ്കിൽ തൊഴിൽ മാറ്റം എന്നിവ ഉണ്ടാകാം. എന്നാൽ, ഈ യാത്രകൾ (അന്യദേശവാസം) ചിലർക്ക് ഗുണകരമായേക്കില്ല. സാമ്പത്തിക ക്ലേശങ്ങളും വരാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഈ വാരം താങ്കൾക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുമായി അഭിപ്രായവ്യത്യാസങ്ങൾ, പൊതുവേ തടസ്സങ്ങൾ എന്നിവ അനുഭവപ്പെട്ടേക്കാം. എന്നാൽ വാരമധ്യത്തോടെ ദാമ്പത്യ ജീവിതത്തിൽ ഐക്യം, സാമ്പത്തിക നേട്ടങ്ങൾ, ശത്രുക്കളെ അതിജീവിക്കാനുള്ള കഴിവ്, വ്യവഹാരങ്ങളിൽ വിജയം, നല്ല സുഹൃത്തുക്കൾ എന്നിവയെല്ലാം പ്രതീക്ഷിക്കാം. വാരത്തിന്റെ അവസാനത്തോടെ ഉറക്കക്കുറവ് അനുഭവപ്പെട്ടേക്കാം. കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കുക. ഭക്ഷണ സുഖക്കുറവ് കാരണം ഉദരസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വരാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഈ വാരം ആരോഗ്യപരമായി വളരെ അനുകൂലമായിരിക്കും. ഏറെക്കാലമായി അലട്ടിയിരുന്ന അസുഖങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മാനസികമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. മക്കളെക്കുറിച്ച് അഭിമാനം തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബസമേതം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും അതിലൂടെ നേട്ടങ്ങൾ നേടാനും സാധിക്കും. സാമ്പത്തിക ലാഭം, കാര്യവിജയം, ഭക്ഷണ സുഖം എന്നിവയും ഉണ്ടാകും. എന്നാൽ വാരമധ്യത്തോടെ തൊഴിൽപരമായ ക്ലേശങ്ങളും, മാനസികമായും ശാരീരികമായും അസ്വാസ്ഥ്യങ്ങളും നേരിടേണ്ടി വരും. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കുക, അവയിൽ നിന്ന് ചില ദോഷാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങളും, തൊഴിൽ വിജയവും, ശത്രുക്കളെ അതിജീവിക്കാനുള്ള കഴിവും ഉണ്ടാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ തൊഴിൽപരമായ തടസ്സങ്ങൾ, സാമ്പത്തിക ക്ലേശങ്ങൾ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ എന്നിവയുണ്ടാകാം. അനാവശ്യ സൗഹൃദങ്ങൾ വഴി തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടാനും, അതുവഴി മാനഹാനിയും സാമ്പത്തിക നഷ്ടവും ഉണ്ടാകാനും സാധ്യതയുണ്ട്. അന്യസ്ത്രീബന്ധം, അമിതമായ ചെലവുകൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ ദാമ്പത്യ ഐക്യവും, തൊഴിൽ വിജയവും ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈ വാരം ആരോഗ്യപരമായി ഏറെ ആശ്വാസം നൽകുന്നതായിരിക്കും. അസുഖങ്ങളിൽ നിന്ന് മുക്തി നേടാനും, ഭാഗ്യാനുഭവങ്ങൾക്കും, തൊഴിൽ വിജയത്തിനും, ശത്രുക്കളെ അതിജീവിക്കാനും, ചെയ്യുന്ന കാര്യങ്ങളിൽ ലാഭം നേടാനും സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തിൽ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ, തൊഴിൽപരമായ ക്ലേശങ്ങൾ, ചിലർക്ക് അപമാനം കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങൾ, നേത്ര രോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ യാത്രകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ, നല്ല ഭക്ഷണം, ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം എന്നിവ ലഭിക്കും. ഈ അനുഭവങ്ങളെല്ലാം താങ്കളുടെ ജീവിതത്തിന് പുതിയൊരു ദിശാബോധം നൽകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഈ വാരം കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പ്രീതി ലഭിക്കും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടത്താനോ അതിൽ പങ്കെടുക്കാനോ അവസരമുണ്ടാകും. ഏറെ നാളായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. ദാമ്പത്യ ഐക്യം, മനസന്തോഷം, തൊഴിൽ വിജയം എന്നിവ ലഭിക്കും. ബിസിനസ് വികസിപ്പിക്കാൻ സാമ്പത്തിക സഹായം ലഭിക്കുകയും പുതിയ കരാറുകളിൽ ഒപ്പിടാൻ അവസരം ലഭിക്കുകയും ചെയ്യും. എന്നാൽ വാരത്തിന്റെ അവസാനത്തിൽ ചില തെറ്റായ പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾ വന്നേക്കാം. അപവാദങ്ങൾ കേൾക്കാനും സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതുവഴി കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്കും കലഹങ്ങൾക്കും കാരണമുണ്ടാകാം. ഈ സാഹചര്യങ്ങളിൽ ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

വാരത്തിന്റെ തുടക്കത്തിൽ തെറ്റിദ്ധാരണകൾക്ക് സാധ്യതയുണ്ട്, ഇത് മാനഹാനിക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഇടയാക്കാം. എന്നാൽ, ഈ വാരം താങ്കളുടെ മനസ്സിലുള്ള കാര്യങ്ങൾ പലതും സാധ്യമാകും. കുടുംബത്തിൽ സന്തോഷം, തൊഴിൽ വിജയം, കീർത്തി, സാമ്പത്തിക നേട്ടങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കാം. സർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് അത് നേടാൻ സാധിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും, ഏറെ നാളായി കാണാതിരുന്ന ബന്ധുക്കളോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് ഏറെക്കാലമായി ഉണ്ടായിരുന്ന മാന്ദ്യം മാറി പുരോഗതി കൈവരിക്കാൻ സാധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മുന്നേറാൻ താങ്കൾക്ക് സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.