മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം സമ്മിശ്ര അനുഭവങ്ങൾ സമ്മാനിക്കും. നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ചില വെല്ലുവിളികളും ഉണ്ടാകാം. പുതിയ തൊഴിലവസരങ്ങൾ കടന്നുവന്നേക്കാം, തന്മൂലം കഴിവുകൾ പ്രകടിപ്പിക്കുവാൻ സഹായിക്കും. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഈ സമയം പ്രതീക്ഷിക്കാം. നിയമപരമായ ചില കാര്യങ്ങളിൽ ശ്രദ്ധ വേണം. നിലവിലുള്ള കരാറുകളിലും ഇടപാടുകളിലും കൂടുതൽ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷ്മത പാലിക്കുക. ഓൺലൈൻ ചതി വരാതെ ജാഗ്രത പാലിക്കേണ്ട വാരം ആണ്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക; എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ വൈദ്യസഹായം തേടാൻ മടിക്കരുത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഊഷ്മളമായ ബന്ധം നിലനിർത്താൻ ശ്രമിക്കുക, ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ വാരംവളർച്ചയുടെയും മാറ്റങ്ങളുടെയും ഒരാഴ്ചയായിരിക്കും. ബിസിനസ് രംഗത്ത് ഉണ്ടായിരുന്ന മന്ദത കുറയുകയും പുതിയ ഉണർവ് അനുഭവപ്പെടുകയും ചെയ്യും. ശാരീരിക സുഖവും, പ്രശസ്തിയും, തൊഴിൽപരമായ വിജയങ്ങളും ഈ സമയം തേടിയെത്താം. സർക്കാർ സംബന്ധമായ ജോലികൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ, വാരാന്ത്യം ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. അനാവശ്യ കൂട്ടുകെട്ടുകളിൽ (അന്യസ്ത്രീ ബന്ധം) നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് സാമ്പത്തിക നഷ്ടവും മാനസിക വിഷമങ്ങളും ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ ശാന്തമായി ഇടപെടുകയാണെങ്കിൽ അവയെല്ലാം അതിജീവിക്കാൻ കഴിയും. അമിതമായ ഉത്കണ്ഠ ഒഴിവാക്കി, ധൃതിയിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുക..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ വാരം സമ്മിശ്രമായ അനുഭവങ്ങളാകും നൽകുക. വാരത്തിന്റെ തുടക്കത്തിൽ ചില മാനസിക പിരിമുറുക്കങ്ങളും, ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകളും, ആരോഗ്യപരമായ ചെറിയ അസ്വസ്ഥതകളും ഉണ്ടാവാം. ദീർഘകാലമായി അകന്നുനിന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും വീണ്ടും അടുക്കാൻ അവസരം ലഭിക്കും, ബന്ധങ്ങൾക്ക് പുതിയ ഊഷ്മളത നൽകും. വാരത്തിന്റെ മധ്യത്തോടെ ആരോഗ്യപരമായി മെച്ചപ്പെടുകയും, മനഃസമാധാനവും നല്ല ഉറക്കവും അനുഭവപ്പെടുകയും ചെയ്യും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശയവിനിമയത്തിൽ വ്യക്തത പുലർത്തുകയും, പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാനും ഈ വാരം പ്രാപ്തരാക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ഈ വാരം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അലർജികളും മറ്റ് വിഷബാധകളും വരാതെ സൂക്ഷിക്കുക. ഏറ്റവും അടുപ്പമുള്ളവരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചിലപ്പോൾ അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കേസ് വഴക്കിൽ പരാജയം ഉണ്ടാവാൻ ഇടയുണ്ട്. ചതിയോ വഞ്ചനയോ നേരിടാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ക്ഷമയും പാലിക്കുന്നത് വിജയകരമായ ഫലങ്ങൾ നൽകും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. വാരാന്ത്യത്തോടെ തൊഴിൽ രഹിതർക്ക് അർഹമായ ജോലികൾ ലഭിക്കാനുള്ള സാധ്യത തെളിയും, ഇത് വലിയ സന്തോഷം നൽകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ഈ ആഴ്ച ജാഗ്രതയും കരുതലും പുലർത്തിയാൽ സന്തോഷകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ദാമ്പത്യ ബന്ധത്തിൽ സ്നേഹവും കരുതലും വർദ്ധിക്കുന്ന ഒരാഴ്ചയായിരിക്കും ഇത്. പുതിയ വാഹനങ്ങൾ സ്വന്തമാക്കാനും, പുതിയ വീട് വാങ്ങാനും സാധ്യതയുണ്ട്. സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് ലാഭകരമായ പുതിയ കരാറുകൾ ഒപ്പിടാൻ അവസരം ലഭിക്കും, ബിസിനസ് വളർച്ചയ്ക്ക് സഹായകമാകും. എന്നാൽ, വാരാന്ത്യത്തിൽ കോടതി വ്യവഹാരങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. സ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ കൂടുതൽ ശ്രദ്ധ നൽകുക. യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്, യാത്രകളിൽ ചെറിയ അപകട സാധ്യതകൾ കാണുന്നുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നത് ഈ ആഴ്ചയെ കൂടുതൽ സന്തോഷകരമാക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ വാരം ശുഭകരമായ അനുഭവങ്ങൾ നൽകുന്ന ഒന്നായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനും, പുതിയ വസ്ത്രങ്ങൾ ലഭിക്കാനും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും, നല്ല സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കാനും സാധ്യതയുണ്ട്. ഉന്നത വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ അനുകൂലമായ സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐശ്വര്യവും, ആരോഗ്യവും, ഗുരുജനങ്ങളുടെ പ്രീതിയും ലഭിക്കും. ഉന്നത സ്ഥാനലബ്ധി, ബിസിനസ്സിൽ പുരോഗതി, തൊഴിൽ വിജയം, സാമ്പത്തിക നേട്ടങ്ങൾ, കുടുംബത്തിൽ മംഗള കാര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം. എന്നാൽ, വാരത്തിന്റെ അവസാനത്തിൽ അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ജാഗ്രതയോടെ ഈ വാരം മുന്നോട്ട് പോകുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ വാരം വ്യത്യസ്തമായ അനുഭവങ്ങളാകും നൽകുക. വാരത്തിന്റെ തുടക്കത്തിൽ യാത്രകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ ഈ യാത്രകൾ ചിലപ്പോൾ പ്രതീക്ഷിച്ച ഉയർച്ച നൽകാതെ വരാം. ചെറിയ മാനസിക വിഷമങ്ങളും തൊഴിൽപരമായ ക്ലേശങ്ങളും ഉണ്ടാവാം. അധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാതെ വരുന്ന അവസ്ഥകളും, പഠനത്തിൽ തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. വാത, കഫ, ഉദര രോഗങ്ങളും അലർജിയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടും. ശത്രുക്കൾക്ക് മേൽ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സമൂഹത്തിൽ ആദരവ് ലഭിക്കുകയും മനഃസന്തോഷം അനുഭവപ്പെടുകയും ചെയ്യും. ഉന്നത സ്ഥാനലബ്ധിയും ധൈര്യവും ചിന്താശേഷിയും വർദ്ധിക്കും. വാഹന ഭാഗ്യവും ദാമ്പത്യ ഐക്യവും ഈ സമയം അനുഭവിക്കാൻ കഴിയും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഈ വാരം ചില വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും, അവയെല്ലാം അതിജീവിക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ സഹായം മൂലം ചില അപകീർത്തികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. മുമ്പ് ഉപകാരങ്ങൾ ചെയ്തുകൊടുത്ത ചില ബന്ധുക്കൾ വിരോധികളായി മാറിയേക്കാം. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. മാനസിക വിഷമങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടാൻ മടിക്കരുത്, ഇത് രോഗം മൂർച്ഛിക്കുന്നത് ഒഴിവാക്കും. ചെറിയ മാനസിക വിഷമങ്ങളും, മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ഉദര, വാത സംബന്ധമായ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കുക. സംസാര തടസ്സവും വിവാഹ തടസ്സവും ഉണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ചെറിയ ഐക്യക്കുറവും കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും സാമ്പത്തിക നഷ്ടവും വരാം. എന്നാൽ, വാരത്തിന്റെ അവസാനത്തോടെ ശത്രുക്കൾക്ക് മേൽ വിജയം നേടാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഈ വാരം നല്ല തുടക്കം നൽകും. വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കൾക്ക് മേൽ വിജയം നേടാനും, തൊഴിൽപരമായ വിജയങ്ങളും ദാമ്പത്യ ഐക്യവും സാമ്പത്തിക ഭാഗ്യവും ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കാനും, നല്ല ഭക്ഷണം ആസ്വദിക്കാനും, ശരീരത്തിന് ഉന്മേഷം അനുഭവപ്പെടാനും സാധ്യതയുണ്ട്. കൃഷിയിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാതാവിനോ പിതാവിനോ ബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക, ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. യാത്രകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്, എന്നാൽ ചില യാത്രകളിൽ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ വാരം സമ്മിശ്രമായ അനുഭവങ്ങളായിരിക്കും നൽകുക. വാരത്തിന്റെ തുടക്കത്തിൽ തൊഴിൽപരമായ ബുദ്ധിമുട്ടുകളും, സാമ്പത്തിക നഷ്ടങ്ങളും, അഗ്നി സംബന്ധമായ അപകട സാധ്യതകളും ഉണ്ടാവാം. ചതിയിൽ പെടാനുള്ള സാധ്യതയും, സംസാരത്തിൽ കാഠിന്യവും ഉണ്ടാവാം. എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും രോഗങ്ങളും മാനസിക അസ്വസ്ഥതകളും നേരിടേണ്ടി വന്നേക്കാം, തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടും. നല്ല ഭക്ഷണം ആസ്വദിക്കാനും നല്ല സുഹൃത്തുക്കളെ ലഭിക്കാനും സാധ്യതയുണ്ട്. സഹോദര സ്ഥാനത്തുള്ളവരിൽ നിന്ന് വലിയ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കൾക്ക് മേൽ വിജയം നേടാനും കോടതി കേസുകളിൽ അനുകൂലമായ വിധി നേടാനും കഴിയും. വാരാന്ത്യത്തോടെ കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങളും, അലച്ചിലും, ചില വേർപാടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഈ വാരം പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ശാരീരിക സുഖവും, സമൂഹത്തിൽ മാന്യതയും പ്രശസ്തിയും ലഭിക്കും. മറ്റുള്ളവരാൽ ആദരിക്കപ്പെടുകയും ചെയ്യും. സംസാരത്തിൽ വ്യക്തതയും ചാതുര്യവും ഉണ്ടാകും. ചിലർക്ക് സ്ത്രീകൾ മൂലം ചെറിയ അപവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, അത് കാര്യമായി ബാധിക്കില്ല. കുടുംബാംഗങ്ങളുമായി ഒന്നിക്കാനുള്ള അവസരങ്ങൾ ലഭിക്കും. വാരത്തിന്റെ മധ്യത്തോടെ, അമിതമായ സംസാരം ചിലപ്പോൾ ദോഷകരമായി മാറിയേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട ചെറിയ ബുദ്ധിമുട്ടുകളും, ജപ്തി നോട്ടീസുകളും, അപകടങ്ങളും, മുറിവുകളും ചതവുകളും ഒടിവുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ശ്രദ്ധ പുലർത്തുക. വാരാന്ത്യത്തിൽ ചിലർക്ക് വിശേഷ ഭക്ഷണം ആസ്വദിക്കാനും, പുതിയ നല്ല സൗഹൃദങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഈ വാരം ചില വെല്ലുവിളികൾ ഉണ്ടാവാം, എന്നാൽ അവയെല്ലാം ആത്മസംയമനത്തിലൂടെ അതിജീവിക്കാൻ കഴിയും. വാരത്തിന്റെ തുടക്കത്തിൽ വിദേശവാസത്തിനുള്ള സാധ്യതയും, നിയമപരമായ കാര്യങ്ങളിൽ ചെറിയ പരാജയങ്ങളും ഉണ്ടാവാം. കുടുംബാംഗങ്ങളുമായി ചെറിയ വേർപാടുകളും, രക്ത സംബന്ധമായ രോഗങ്ങളും, അപകടങ്ങളും, അപവാദങ്ങളും ഉണ്ടാവാം. ആദായനികുതി വകുപ്പിൽ നിന്ന് അന്വേഷണങ്ങളോ ജപ്തി നോട്ടീസുകളോ വരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, വാരത്തിന്റെ മധ്യത്തോടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങളും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. വാരാന്ത്യത്തോടെ കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും, ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകളും, സുഹൃത്തുക്കൾ വഴി അപവാദങ്ങളും ഉണ്ടാവാം. ഈ സാഹചര്യങ്ങളിൽ ആത്മസംയമനം പാലിക്കുന്നത് വളരെ പ്രധാനമാണ്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.