സമ്പൂർണ്ണ വാരഫലം - ജനുവരി 25 മുതൽ ജനുവരി 31 വരെ

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. മുൻപ് മറ്റുള്ളവർക്ക് ചെയ്ത സഹായങ്ങൾ അർഹമായ രീതിയിൽ തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ പുതിയ സ്ഥാനമാനങ്ങളും ഉത്തരവാദിത്തങ്ങളും തേടിവരും. ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു കാലയളവാണിത്. സഹോദരസ്ഥാനത്തുള്ളവരിൽ നിന്ന് അപ്രതീക്ഷിതമായ സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം; ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്. മാനസികമായും സാമ്പത്തികമായും സന്തോഷവും വെല്ലുവിളികളും നിറഞ്ഞ ഒരു വാരമായിരിക്കും ഇത്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വാരത്തിന്റെ തുടക്കത്തിൽ സംസാരത്തിൽ വളരെയധികം മിതത്വം പാലിക്കേണ്ടതുണ്ട്. അശ്രദ്ധമായ വാക്കുകൾ ഭാവിയിൽ ഒറ്റപ്പെടലിന് കാരണമായേക്കാം. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത കാണുന്നു. തൊഴിൽപരമായ ക്ലേശങ്ങൾ മാനസിക സമ്മർദ്ദമുണ്ടാക്കിയേക്കാം. വാരമധ്യത്തോടെ കാർഷിക മേഖലയിലുള്ളവർക്ക് മികച്ച ആദായം ലഭിക്കും. കുടുംബത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. പ്രതികൂല ദശാപഹാരങ്ങൾ ഉള്ളവർ പരിഹാരങ്ങൾ തേടുന്നത് ദുരിതങ്ങൾ കുറയ്ക്കാൻ സഹായിക്കും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കം ഉന്നത സ്ഥാനപ്രാപ്തിയും സാമ്പത്തിക ഉന്നതിയും വാഗ്ദാനം ചെയ്യുന്നു. ബിസിനസ് രംഗത്തുള്ളവർക്ക് പ്രവർത്തനങ്ങൾ ലാഭകരമായി മാറും. വിശിഷ്ട വ്യക്തികളിൽ നിന്ന് അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കാൻ ഇടയുണ്ട്. പുതിയ സൗഹൃദങ്ങൾ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ നൽകും. വാരമധ്യത്തിൽ കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെ അതിജീവിക്കാൻ നിങ്ങൾക്ക് സാധിക്കും. വാരാന്ത്യത്തിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അലട്ടാനിടയുണ്ടെങ്കിലും കൃത്യമായ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മനസ്സിനിണങ്ങിയ അവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം യാത്രകൾ ചെയ്യാനും സമയം കണ്ടെത്തും. ജീവിതത്തെക്കുറിച്ച് പുതിയ തിരിച്ചറിവുകൾ ഉണ്ടാകുന്ന സമയമാണിത്. എന്നാൽ വാരന്ത്യത്തോടെ സ്ത്രീവിഷയങ്ങളിൽ ജാഗ്രത പുലർത്തുക; അപവാദങ്ങൾക്കും മാനഹാനിക്കും സാധ്യതയുണ്ട്. ആഡംബര പ്രിയം നിയന്ത്രിച്ചില്ലെങ്കിൽ വരവിൽ കവിഞ്ഞ ചെലവ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. ദമ്പതികൾക്കിടയിൽ നിസ്സാര കാര്യങ്ങൾക്ക് അകൽച്ച വരാതെ നോക്കണം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായും മാനസികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. പ്രിയപ്പെട്ടവരുമായി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ ഐക്യവും പ്രതീക്ഷിക്കാം. വിദേശ യാത്ര ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. പുണ്യസ്ഥല സന്ദർശനത്തിന് യോഗമുണ്ട്. തൊഴിൽ ക്ലേശങ്ങൾ കുറയുകയും പുതിയ സ്ഥാനങ്ങൾ അലങ്കരിക്കാൻ സാധിക്കുകയും ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

തുടക്കത്തിൽ ശത്രുശല്യം, മാനഹാനി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാമെങ്കിലും മനക്കരുത്തോടെ അവയെ അതിജീവിക്കാൻ സാധിക്കും. ജല സംബന്ധമായ ജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കുക. ദാമ്പത്യത്തിലെ ചെറിയ തർക്കങ്ങൾ വലിയ പ്രശ്നങ്ങളാവാതെ നോക്കണം. ബിസിനസ്സിൽ നിക്ഷേപം നടത്തിയവർ സംയമനം പാലിക്കുന്നത് ഗുണകരമാകും. വാരാന്ത്യത്തിൽ കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ദീർഘകാലമായി ജോലി ഇല്ലാതിരുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. സാമ്പത്തികമായി പല വരുമാന സ്രോതസ്സുകൾ തെളിയാൻ സാധ്യതയുണ്ട്. വാഹന ഭാഗ്യം, പ്രേമ പുരോഗതി എന്നിവയുണ്ടാകും. എന്നാൽ വാരമധ്യത്തോടെ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾ അലട്ടും. രക്തസംബന്ധമായ അസുഖങ്ങളുള്ളവർ വിദഗ്ദ്ധ ചികിത്സ തേടണം. ഔദ്യോഗിക രേഖകളിൽ ഒപ്പിടുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ശത്രുക്കളുടെ നീക്കങ്ങളെ ബുദ്ധിപൂർവ്വം മറികടക്കാൻ സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സർവ്വ കാര്യ വിജയവും സാമ്പത്തിക പുരോഗതിയും അനുഭവപ്പെടുന്ന മനോഹരമായ വാരമാണിത്. തൊഴിൽ രംഗത്ത് കീർത്തിയും വിജയവും ഉണ്ടാകും. ശത്രുക്കളുടെ മേൽ അപ്രതീക്ഷിത വിജയം നേടും. പഴയ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാനും ഉല്ലാസ യാത്രകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് സവിശേഷമായ ലാഭമുണ്ടാകുന്ന സമയമാണിത്. പോസിറ്റീവ് ചിന്താഗതിയോടെ കാര്യങ്ങളിൽ ഇടപെടുന്നത് വലിയ നേട്ടങ്ങൾ കൊണ്ടുവരും. വാരന്ത്യത്തിൽ ഉദര സംബന്ധമായ അസ്വസ്ഥതകൾ വരാതെ നോക്കണം..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ മാനസിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചിലപ്പോൾ കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യങ്ങൾ വന്നേക്കാം. ഉറക്കക്കുറവും ഉത്കണ്ഠയും അലട്ടാനിടയുണ്ട്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. എന്നാൽ വാരമധ്യത്തോടെ കാര്യങ്ങൾ ശുഭകരമാകും. ധനലാഭം, രോഗശാന്തി, ദാമ്പത്യ ഐക്യം എന്നിവ കൈവരും. തൊഴിൽ രംഗത്ത് വിജയവും കീർത്തിയും നിങ്ങളെ തേടിയെത്തും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

തുടക്കത്തിൽ ശാരീരികമായി ചെറിയ സുഖക്കുറവുകൾ അനുഭവപ്പെടാം. മാതൃസ്ഥാനത്തുള്ളവർക്ക് അൽപ്പം ദുരിതത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. വാരന്ത്യത്തോടെ സാമ്പത്തിക നില മെച്ചപ്പെടും; ഭൂമി ലാഭത്തിന് സാധ്യത കാണുന്നു. ആഡംബര വസ്തുക്കളുടെ ബിസിനസ്സ് ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. പ്രണയ കാര്യങ്ങളിൽ പുരോഗതിയും രോഗശാന്തിയും പ്രതീക്ഷിക്കാം

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാമെങ്കിലും ഈശ്വരാനുഗ്രഹത്താൽ അവ നീങ്ങും. ശത്രുക്കളായിരുന്നവർ മിത്രങ്ങളാകാൻ ശ്രമിക്കും. മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സുകളിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. വിവാഹ കാര്യങ്ങൾ അനുകൂലമാകും. എന്നാൽ വാരമധ്യത്തോടെ സന്താനങ്ങളുടെ കാര്യത്തിൽ ചെറിയ ആശങ്കകൾക്കോ ദുഃഖങ്ങൾക്കോ സാധ്യതയുണ്ട്. മാനസികമായി ചില പരീക്ഷണങ്ങളെ നേരിടേണ്ടി വരുമെങ്കിലും പതറാതെ മുന്നോട്ട് പോകുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഗുണദോഷങ്ങൾ കലർന്ന ഒരു വാരമായിരിക്കും ഇത്. ഉന്നത സ്ഥാനപ്രാപ്തിയും കുടുംബ സൗഖ്യവും അനുഭവപ്പെടും. കൃഷിയിൽ നിന്ന് നല്ല ആദായം ലഭിക്കും. കലാകാരന്മാർക്ക് പുരസ്കാരങ്ങൾ ലഭിക്കാനുള്ള യോഗമുണ്ട്. ശത്രുക്കളുമായി സന്ധി ചെയ്യാനോ അവരുടെ മേൽ വിജയം നേടാനോ അവസരം ലഭിക്കും. സർക്കാർ തലത്തിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാരന്ത്യത്തോടെ പ്രിയപ്പെട്ടവരുടെ ആരോഗ്യ കാര്യത്തിൽ അല്പം ആശങ്കകൾ ഉണ്ടായേക്കാമെന്നതിനാൽ കരുതൽ വേണം.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.