മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം മേടരാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഏറെക്കാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. വാരമധ്യത്തോടെ കാര്യങ്ങളിൽ ചെറിയൊരു ഉത്സാഹക്കുറവ് അനുഭവപ്പെട്ടേക്കാം. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ടവർക്ക് താൽക്കാലിക തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും വാരന്ത്യത്തോടെ പ്രവർത്തന വിജയം കൈവരിക്കും. സഹപ്രവർത്തകരുടെ സഹകരണം ആശ്വാസമേകും. അടുത്ത ബന്ധുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കാനും പുതിയ വരുമാന പദ്ധതികൾ തുറന്നുവരാനും സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പുതിയ ബന്ധങ്ങൾ ഉടലെടുക്കുന്ന കാലമാണിത്. എന്നാൽ ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ധനനഷ്ടത്തിനും മാനഹാനിക്കും ഇടയാക്കിയേക്കാം എന്നതിനാൽ ശ്രദ്ധിക്കുക. അലർജി, ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമാണ്. സംസാരത്തിൽ മിതത്വം പാലിക്കുന്നത് പുതിയ അവസരങ്ങൾ വാതിൽ തുറക്കാൻ സഹായിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ദമ്പതികൾക്കിടയിലെ പിണക്കങ്ങൾ മാറി ഐക്യമുണ്ടാകുന്ന വാരമാണിത്. തൊഴിൽ മേഖലയിൽ ഗുണദോഷങ്ങൾ മാറിമറിഞ്ഞു വരാം. പ്രമുഖ വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. ജാതകത്തിൽ ശനി അനുകൂലമായവർക്ക് സ്ഥാനക്കയറ്റത്തിന് യോഗമുണ്ട്. ഇടയ്ക്കിടെ ശാരീരിക തളർച്ച അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ബിസിനസ്സുകാർക്ക് വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കാം. തൊഴിൽരഹിതർക്ക് തങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള ജോലി ലഭിക്കാൻ സാധ്യതയുണ്ട്. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കും. അകന്നുനിന്നിരുന്ന ബന്ധുക്കൾ തിരിച്ചുവരികയും ആഘോഷങ്ങളിൽ സജീവമാകുകയും ചെയ്യും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാക്കാൻ അനുയോജ്യമായ സമയമാണിത്
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായും മാനസികമായും ചില അസ്വസ്ഥതകൾ നേരിട്ടേക്കാം. ഔദ്യോഗിക രേഖകളിൽ ഒപ്പിടുമ്പോൾ അതീവ ജാഗ്രത പാലിക്കുക. വാരമധ്യത്തോടെ സാമ്പത്തിക പിരിമുറുക്കത്തിന് ആശ്വാസം ലഭിക്കും. പുതിയ വീട്, വാഹനം, ഭൂമി എന്നിവ സ്വന്തമാക്കാൻ അവസരം തെളിയും. ചിട്ടി, നിധി തുടങ്ങിയ മാർഗങ്ങളിലൂടെ അപ്രതീക്ഷിത ധനലാഭത്തിനും സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
മനഃസമാധാനവും ആത്മവിശ്വാസവും അല്പം കുറയാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. അസമയത്തുള്ള സംസാരം അബദ്ധങ്ങൾക്ക് കാരണമായേക്കാം. സ്വത്ത് തർക്കങ്ങളും നിയമപരമായ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. വിലപ്പെട്ട ആഭരണങ്ങളോ രേഖകളോ നഷ്ടപ്പെടാതെ സൂക്ഷിക്കുക. എന്നാൽ വാരന്ത്യത്തോടെ സ്ഥിതിഗതികൾ മാറുകയും ധനലാഭം, കീർത്തി, തൊഴിൽ വിജയം എന്നിവ കൈവരികയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ദമ്പതികൾക്കിടയിൽ പരസ്പര ധാരണകൾ ഉണ്ടാകും. പിതാവ്, അമ്മാവൻ തുടങ്ങിയ പിതൃതുല്യരായ വ്യക്തികൾക്ക് ജീവിതത്തിൽ പ്രാധാന്യം ലഭിക്കുന്ന സാഹചര്യമുണ്ടാകും. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ അനുകൂലമായ അന്തരീക്ഷം സംജാതമാകും. സ്ത്രീകളുടെ ഇടപെടൽ വഴി ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വന്നേക്കാം. വാരന്ത്യത്തിൽ സാമ്പത്തിക നേട്ടവും തൊഴിൽ ലാഭവും പ്രതീക്ഷിക്കാം
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും മനസ്സിന് ഇടയ്ക്കിടെ അസ്വസ്ഥതകൾ തോന്നാം. പുതിയ ബിസിനസ് നിക്ഷേപങ്ങളിൽ മികച്ച വളർച്ചയുണ്ടാകും. തൊഴിലിടങ്ങളിൽ പുതിയ സ്ഥാനമാനങ്ങൾ തേടിയെത്തും. ശത്രുതയിലായിരുന്നവർ സൗഹൃദത്തിന് ശ്രമിക്കും. പ്രണയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. വാരന്ത്യത്തിൽ ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടാൻ യോഗമുള്ള വാരമാണിത്, എങ്കിലും യാത്രാവേളകളിൽ ശ്രദ്ധ വേണം. ജോലിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. രാഷ്ട്രീയം, സെയിൽസ്, നിയമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വളർച്ചയുണ്ടാകും. നിങ്ങളുടെ അർപ്പണബോധം മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. പുതിയ ഭൂമി സ്വന്തമാക്കാനും ദാമ്പത്യ ഐക്യം നിലനിർത്താനും സാധിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മാതാവിനോ ബന്ധുക്കൾക്കോ ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രി വാസം വേണ്ടിവന്നേക്കാം. വരുമാനത്തേക്കാൾ ചെലവ് കൂടുന്ന സാഹചര്യമുണ്ടാകും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ അനാവശ്യമായി മനോവിഷമം തോന്നാം. സ്വന്തം ആരോഗ്യത്തിലും പങ്കാളിയുടെ ആരോഗ്യത്തിലും ശ്രദ്ധിക്കുക. വാരന്ത്യത്തിൽ സ്വന്തം പരിശ്രമം കൊണ്ട് പ്രതിസന്ധികളെ മറികടക്കും. പുതിയ ബിസിനസ് പ്രോജക്റ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
മുമ്പ് കടം കൊടുത്ത പണം തിരികെ ലഭിക്കും. ദൂരയാത്രകൾ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. വിശേഷപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. നിയമപരമായ തർക്കങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. എങ്കിലും വാരമധ്യത്തോടെ ചില മാനസിക വ്യാകുലതകൾ അലട്ടാനിടയുള്ളതിനാൽ ആരോഗ്യത്തിലും മനസ്സിന്റെ ശാന്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കുടുംബത്തിൽ സമാധാനക്കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങളിൽ ഏർപ്പെടുമ്പോൾ അതീവ ജാഗ്രത പാലിക്കുക, അല്ലാത്തപക്ഷം ധനനഷ്ടത്തിന് സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. അസമയത്തുള്ള സംസാരം ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ഭക്ഷണക്രമത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ദഹനപ്രശ്നങ്ങൾ അലട്ടാനിടയുണ്ട്.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.