മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം ചില കടുത്ത വെല്ലുവിളികളും ആശങ്കകളും നിറഞ്ഞതാകാൻ സാധ്യതയുണ്ട്. കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ ആരോഗ്യസ്ഥിതിയോ മറ്റ് സാഹചര്യങ്ങളോ മനസ്സിനെ അലട്ടിയേക്കാം. പുതിയ കൂട്ടുകച്ചവടങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കുക, സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ താൽക്കാലികമായി സമാധാനക്കുറവ് അനുഭവപ്പെട്ടേക്കാമെങ്കിലും വാരം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ അനുകൂലമാകും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കുകയും മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ സാധിക്കുകയും ചെയ്യുന്നത് ആശ്വാസം പകരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പുതിയ വാഹനമോ ഭൂമിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാരം അനുകൂലമാണ്. സഹോദരസ്ഥാനത്തുള്ളവർക്ക് ഭാഗ്യാനുഭവങ്ങളും ദൈവാനുഗ്രഹവും വർദ്ധിക്കും. എന്നാൽ വാരമധ്യത്തിൽ മറ്റുള്ളവരിൽ നിന്ന് പരിഹാസമോ അപമാനമോ നേരിടേണ്ടി വരാൻ സാധ്യതയുള്ളതിനാൽ സംസാരത്തിലും പ്രവൃത്തിയിലും നിയന്ത്രണം പാലിക്കുക. ഹൃദയസംബന്ധമായോ നേത്രസംബന്ധമായോ അസുഖമുള്ളവർ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. സന്താനങ്ങളുടെ കാര്യത്തിലുള്ള ഉത്കണ്ഠ അലട്ടിയേക്കാം. വാരന്ത്യത്തോടെ രോഗമുക്തിയും ധനനേട്ടവും പ്രതീക്ഷിക്കാം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മികച്ച ഉണർവ് അനുഭവപ്പെടും. എങ്കിലും കണ്ടകശനി നിലനിൽക്കുന്നതിനാൽ സാമ്പത്തിക ഇടപാടുകളിലും ചെക്കുകൾ ഒപ്പിടുമ്പോഴും അതീവ ജാഗ്രത പുലർത്തുക; അല്ലാത്തപക്ഷം നിയമപരമായ കുരുക്കുകളിൽ അകപ്പെട്ടേക്കാം. സഹോദരങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള സഹായസഹകരണങ്ങൾ ലഭിക്കും. കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ വേർപാട് ദുഃഖത്തിന് കാരണമായേക്കാം. വാഹനമോടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സന്തോഷവും സങ്കടവും മാറിമാറി വരുന്ന അനുഭവങ്ങളായിരിക്കും ഈ വാരം നിങ്ങളെ കാത്തിരിക്കുന്നത്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം തൊഴിൽപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഓഹരി വിപണിയിലോ മറ്റ് ഊഹക്കച്ചവടങ്ങളിലോ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കുക, നഷ്ടസാധ്യത കാണുന്നു. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉദര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാം. മാതൃസ്ഥാനത്തുള്ളവരുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് നന്നായിരിക്കും. വാരമധ്യത്തോടെ ജീവിതത്തിൽ പുതിയൊരു ഉണർവ് അനുഭവപ്പെടും. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റത്തിനും അംഗീകാരങ്ങൾക്കും യോഗമുണ്ട്. പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത് മനസ്സിന് ശാന്തി നൽകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ദീർഘകാലമായി നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഈ വാരം സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അപ്രതീക്ഷിതമായി ഉയർന്ന പദവികൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാര വിപണന മേഖലയിൽ മികച്ച പുരോഗതി ദൃശ്യമാകും. സന്താനഭാഗ്യം ഇല്ലാത്തവർക്ക് അതിനുള്ള അനുകൂല സാഹചര്യങ്ങൾ തെളിയും. എങ്കിലും ജീവിതപങ്കാളിയുടെ ആരോഗ്യത്തിലും തൊഴിൽപരമായ കാര്യങ്ങളിലും ഈ വാരം കൂടുതൽ ശ്രദ്ധ നൽകുന്നത് ഉചിതമായിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തൊഴിൽ മേഖലയിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഈ വാരം അറുതിയാകും. കുടുംബത്തിലെ മംഗളകർമ്മങ്ങളിൽ സജീവമായി പങ്കെടുക്കാൻ സാധിക്കും. അർഹമായ പൂർവ്വിക സ്വത്ത് കൈവശം വന്നുചേരാൻ സാധ്യതയുണ്ട്. ജീവിതത്തിൽ നിർണ്ണായകമായ പല വഴിത്തിരിവുകളും ഈ കാലയളവിൽ സംഭവിക്കാം. രാഷ്ട്രീയം, സംസ്കാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭൂതപൂർവ്വമായ വളർച്ചയും അംഗീകാരവും പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ നിയമപരമായ തർക്കങ്ങളോ മാനസികമായ അസ്വസ്ഥതകളോ നേരിടേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ ശാന്തമാകും. അകന്നുനിന്നിരുന്ന ബന്ധുക്കൾ തിരിച്ചുവരികയും കുടുംബത്തിൽ ഐക്യം നിലനിൽക്കുകയും ചെയ്യും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വായ്പകൾ, ചിട്ടി എന്നിവയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. ഔദ്യോഗിക രംഗത്ത് പുതിയ സ്ഥാനമാനങ്ങൾ നിങ്ങളെ തേടിയെത്തും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബാംഗങ്ങളുമായോ ബന്ധുക്കളുമായോ അതിർത്തി തർക്കങ്ങളോ വാക്ക് തർക്കങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ അത് നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാൽ വാരന്ത്യത്തോടെ സഹപ്രവർത്തകരുടെയും മേലധികാരികളുടെയും പ്രശംസ പിടിച്ചുപറ്റാൻ നിങ്ങൾക്ക് സാധിക്കും. പുതിയ പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും. കലാപ്രവർത്തകർക്ക് പുതിയ അവസരങ്ങളും അർഹമായ അംഗീകാരങ്ങളും ലഭിക്കുന്ന ശുഭകരമായ സമയമാണിത്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ദമ്പതികൾക്കിടയിൽ വിശ്വാസവും ഐക്യവും വർദ്ധിക്കും. എന്നാൽ വാരമധ്യത്തോടെ ആരോഗ്യ കാര്യങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ജല സംബന്ധമായ ജോലികളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കുക. ആമാശയ സംബന്ധമായ അസുഖമുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകണം, അല്ലാത്തപക്ഷം രോഗാവസ്ഥ വഷളാകാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സൈനിക, അർദ്ധസൈനിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മെഡലുകളോ സ്ഥാനക്കയറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. സിനിമാ നിർമ്മാണ രംഗത്തുള്ളവർക്ക് പുതിയ പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ശത്രുക്കളുടെ മേൽ അപ്രതീക്ഷിത വിജയം നേടും. കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. എന്നാൽ വാരന്ത്യത്തിൽ സ്ത്രീ നിമിത്തം മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ പലവിധ മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിച്ചില്ലെങ്കിൽ അപവാദങ്ങൾ കേൾക്കാൻ ഇടവരും. വാരമധ്യത്തോടെ കാര്യങ്ങൾ അനുകൂലമാകും. കാര്യവിജയം, കീർത്തി, ശത്രുജയം, ധനനേട്ടം എന്നിവയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിൽക്കുകയും കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.