നക്ഷത്രഫലം: തിങ്കളാഴ്ച, 2026 ജൂലൈ 06

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പൈതൃക സ്വത്തുക്കളുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. നൂതന വസ്തു ഇടപാടുകളിലെ കരാറുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്. ഗൃഹത്തിൽ മാനസിക സമ്മർദ്ദവും ബന്ധങ്ങളിൽ ഉലച്ചിലും ഉണ്ടാകാൻ ഇടയുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

കലാ-സാഹിത്യ-രാഷ്ട്രീയ മേഖലകളിൽ വിരാജിക്കുന്നവർക്ക് അത്യുജ്ജ്വലമായ നേട്ടങ്ങൾ സ്വായത്തമാക്കാം. സമൂഹത്തിൽ മാന്യതയും ജനസമ്മതിയും വർദ്ധിക്കുന്നതോടൊപ്പം സാമ്പത്തിക അഭിവൃദ്ധിയും കൈവരും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കർമ്മരംഗത്ത് മേലധികാരികളുടെ സമ്പൂർണ്ണ പ്രീതി സമ്പാദിക്കാൻ സാധിക്കും. പദവികളിൽ ഉയർച്ചയ്ക്കും നൂതന ചുമതലകൾക്കും യോഗം കാണുന്നു. ദാമ്പത്യസൗഖ്യവും ധനാഗമനവും വഴി മാനസിക ക്ലേശങ്ങൾക്ക് ശമനം ലഭിക്കും

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

സൗഹൃദവലയങ്ങളിൽ ചീത്ത കൂട്ടുകെട്ടുകൾ വഴി അപകീർത്തിക്ക് സാധ്യതയുള്ളതിനാൽ തികഞ്ഞ ജാഗ്രത പാലിക്കുക. ധനവിനിയോഗത്തിൽ നിയന്ത്രണമില്ലായ്മ മൂലം വരവിനേക്കാൾ വ്യയം വർദ്ധിക്കാൻ സാധ്യത കാണുന്നു.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ചന്ദ്രദോഷം ഉദരവ്യാധികൾക്കും ശാരീരിക ക്ലേശങ്ങൾക്കും വഴിവെക്കാം; അതിനാൽ ആഹാരകാര്യങ്ങളിൽ പഥ്യം പാലിക്കുക. കർമ്മവിഘ്‌നങ്ങൾക്കും അപമാനങ്ങൾക്കും സാധ്യതയുള്ളതിനാൽ സർവ്വകാര്യങ്ങളിലും സൂക്ഷ്മത അനിവാര്യമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

ബാല്യകാല സഖാക്കളുമായുള്ള സമാഗമവും സൗഹൃദം പുതുക്കലും മനസ്സിന് കുളിർമ നൽകും. അനുകൂലമായ ചന്ദ്ര സ്വാധീനം നിദ്രാസൗഖ്യവും ദാമ്പത്യ ഐക്യവും പൂർണ്ണമായ മാനസിക ശാന്തിയും പ്രദാനം ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

സ്ഥാനമാനങ്ങളും സർവ്വകാര്യ വിജയവും ഫലം. വിശിഷ്ടമായ ഭോജനസൗഖ്യം ലഭിക്കും. ഭാഗ്യാനുഭവങ്ങളും പങ്കാളിയിൽ നിന്നുള്ള സന്തോഷവും ഉത്തമ സൗഹൃദങ്ങളും ജീവിതത്തിൽ പ്രകടമാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

മാതൃസ്ഥാനീയരിൽ നിന്നും വാത്സല്യവും ആനുകൂല്യങ്ങളും സിദ്ധിക്കും. എങ്കിലും ചില മാനസിക ചാഞ്ചാട്ടങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായ വ്യാധികൾ വരാതിരിക്കാൻ ആഹാരത്തിൽ ലഘുത്വം ശീലിക്കേണ്ടതാണ്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഭൂമി സംബന്ധമായ ഇടപാടുകൾ വൻ നഷ്ടങ്ങൾക്ക് കാരണമാകുമെന്നതിനാൽ വ്യവഹാരങ്ങളിൽ നിന്ന് പിന്മാറുക. ലഹരി ഉപയോഗം പൂർണ്ണമായി വർജ്ജിക്കുക. യാത്രാക്ലേശവും കാര്യപരാജയവും ഗൃഹത്തിൽ അസ്വാരസ്യങ്ങളും അലട്ടാൻ സാധ്യത കാണുന്നു.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ദാമ്പത്യ ഐക്യവും ഗൃഹസൗഖ്യവും പൂർണ്ണമായി അനുഭവത്തിൽ വരും. ദീർഘകാല രോഗങ്ങളിൽ നിന്നും മുക്തിയും വ്യവഹാരങ്ങളിൽ അനുകൂല വിധിയും സമ്പാദിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

കർമ്മരംഗത്തെ അമിതഭാരം നാഡീസംബന്ധമായ ക്ലേശങ്ങൾക്കും ശിരോരോഗങ്ങൾക്കും വഴിവെക്കാം. സഹപ്രവർത്തകരുമായുള്ള വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കർമ്മങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സകല കാര്യങ്ങളിലും സമ്പൂർണ്ണ വിജയം കരസ്ഥമാക്കാൻ സാധിക്കുന്ന അത്യുത്തമ സമയമാണ്. നൂതന ഗൃഹലാഭത്തിനും വസ്തു വ്യവഹാരങ്ങൾക്കും അനുകൂല യോഗം. ശത്രുസംഹാരം, ഈശ്വരാനുഗ്രഹം, വാഹനയോഗം എന്നിവ സിദ്ധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.