മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഈ വാരം മേടരാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ദീർഘകാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും, അവരുമായി ചേർന്ന് വിശേഷപ്പെട്ട ആഘോഷങ്ങളിലോ പുണ്യതീർത്ഥാടനങ്ങളിലോ പങ്കെടുക്കാനും അവസരം ലഭിക്കും. എന്നാൽ വാരമധ്യത്തോടെ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാനും രോഗാദി ദുരിതങ്ങൾ അലട്ടാനും സാധ്യതയുണ്ട്; വഴിവിട്ട ബന്ധങ്ങൾ മൂലം ദോഷാനുഭവങ്ങൾ ഉണ്ടായേക്കാം. വാരാന്ത്യത്തോടെ രോഗശാന്തിയും കുടുംബത്തിൽ മനഃസമാധാനവും അനുഭവപ്പെടുമെങ്കിലും ചിലർക്ക് അനാവശ്യമായ അലച്ചിലും ഭാഗ്യഹാനിയും നേരിടേണ്ടി വരാം. എങ്കിലും അവസാന ദിവസങ്ങളിൽ അപ്രതീക്ഷിത സമ്മാനങ്ങളും ഭാഗ്യാനുഭവങ്ങളും തേടിയെത്തും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കർമ്മമേഖലയിൽ ഏറ്റവും മികച്ച നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്ന വാരമാണിത്. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും ആഘോഷങ്ങൾ ആസ്വദിക്കാനും സാധിക്കും. ഭക്ഷണസുഖം, കാര്യവിജയം, ദാമ്പത്യ ഐക്യം, മാനസിക സന്തോഷം എന്നിവ ഈ ആഴ്ച നിങ്ങളെ തേടിയെത്തും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ വാങ്ങാൻ സാധിക്കും. എന്നാൽ വാരം പുരോഗമിക്കുമ്പോൾ സ്ത്രീ വിഷയങ്ങളിൽ ഇടപെടുന്നത് വഴി മാനഹാനിയോ ധനനഷ്ടമോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക. വാരാന്ത്യത്തോടെ രോഗമുക്തിയും മനസ്സമാധാനവും വീണ്ടെടുക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഈ വാരം ഗുണവും ദോഷവും കലർന്ന അനുഭവങ്ങളായിരിക്കും നൽകുക. വാരാരംഭത്തിൽ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനും പങ്കാളിയുമായോ മക്കളുമായോ അനാവശ്യ കലഹങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ശത്രുഭയവും നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികളും നേരിട്ടേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും; സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കുകയും നല്ല സുഹൃത്തുക്കൾ വഴി വലിയ ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. തൊഴിൽ വിജയം, സുഖഭോഗ തൃപ്തി, ദാമ്പത്യ സൗഖ്യം, ധനനേട്ടം എന്നിവയും പ്രേമകാര്യങ്ങളിൽ പുരോഗതിയും ഈ സമയം പ്രതീക്ഷിക്കാം. വാരത്തിന്റെ അവസാനത്തോടെ സ്ത്രീ നിമിത്തം ചില ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്, അല്ലാത്തപക്ഷം രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ശത്രുഭയം, നിയമപരമായ പ്രശ്നങ്ങൾ അല്ലെങ്കിൽ കേസ് വഴക്കുകൾ എന്നിവ കടുത്ത പ്രതിസന്ധിയോ നിയമനടപടികളോ ക്ഷണിച്ചുവരുത്തിയേക്കാം. എന്നാൽ വാരമധ്യത്തോടെ സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്തകളോ സ്ഥാനക്കയറ്റമോ ലഭിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സഫലമാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനും, സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കാനും യോഗമുണ്ട്. ദമ്പതികൾക്കിടയിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യ പുരോഗതി, അപ്രതീക്ഷിത ധനനേട്ടം, ഭക്ഷണസുഖം, പുതിയ അലങ്കാര വസ്തുക്കളുടെ ലബ്ധി എന്നിവ ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എന്നാൽ വാരമധ്യത്തോടെ തൊഴിൽപരമായ ക്ലേശങ്ങൾ വർദ്ധിക്കാനും ഉറക്കക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങൾക്കും കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും ഇടയുണ്ട്. യാത്രാവേളകളിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വാഹന അപകടങ്ങൾക്ക് സാധ്യത കാണുന്നു. ഉദര സംബന്ധമായോ വാത സംബന്ധമായോ ഉള്ള അസുഖമുള്ളവർ കൃത്യസമയത്ത് മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക. വാരന്ത്യത്തോടെ വീണ്ടും തൊഴിൽ വിജയവും ധനലാഭവും കൈവരും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാരാരംഭത്തിൽ ശത്രുക്കളെ പരാജയപ്പെടുത്താനും പ്രശസ്തിയും ധനനേട്ടവും കൈവരിക്കാനും സാധിക്കും. തൊഴിൽ വിജയവും സ്ത്രീകളിലൂടെ മനഃസന്തോഷവും ലഭിക്കും. വാരമധ്യത്തോടെ ദാമ്പത്യ ഐക്യവും വാഹനഭാഗ്യവും നിങ്ങളെ തേടിയെത്തും. എന്നാൽ വാരത്തിന്റെ അവസാനത്തോടെ കാര്യങ്ങൾ പ്രതികൂലമായി മാറിയേക്കാം. കുടുംബ കലഹങ്ങൾ കടുത്ത മാനസിക ബുദ്ധിമുട്ടുകൾക്ക് വഴിവെക്കും. ഭക്ഷണക്രമത്തിലെ താളപ്പിഴകൾ കാരണം ഉദരരോഗങ്ങൾ ഉണ്ടാകാം. ശത്രുക്കളുടെ ഇടപെടലുകൾ മൂലം നല്ല അവസരങ്ങൾ നഷ്ടപ്പെടാനും, കോടതി വ്യവഹാരങ്ങളിൽ തിരിച്ചടികൾ നേരിട്ട് അപമാനിതനാകാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക. ഈശ്വരവിശ്വാസം കൈവിടാതെ സൂക്ഷിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ഉദരസംബന്ധമായ അസുഖങ്ങൾ അലട്ടാനും കുടുംബത്തിൽ നിന്ന് മാറി താമസിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ മൂലമുള്ള മാനസിക വിഷമങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ ശത്രുക്കളുടെ പതനം ദൃശ്യമാകും. ഉത്തമ സുഹൃത്തുക്കളുടെ സഹായത്താൽ കീർത്തി, വ്യവഹാര വിജയം, ഉന്നത പദവികൾ എന്നിവ കൈവരും. ദാമ്പത്യ ഐക്യം, പുത്രഭാഗ്യം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. പുതിയ വീടോ വാഹനമോ സ്വന്തമാക്കാനുള്ള അവസരങ്ങൾ തെളിയും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ വാരന്ത്യത്തിൽ ചെറിയ രീതിയിലുള്ള പണനഷ്ടവും മനസ്സമാധാനക്കുറവും അനുഭവപ്പെടാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുണ്ട്. യാത്രാവേളകളിൽ അതീവ ജാഗ്രത പുലർത്തുക; അപകടങ്ങൾ മൂലം ചതവോ ഒടിവോ വരാൻ സാധ്യത കാണുന്നു. കാര്യതടസ്സങ്ങളും താൽക്കാലികമായി കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയും ഉണ്ടായേക്കാം. എന്നാൽ വാരത്തിന്റെ അവസാനത്തോടെ കുടുംബത്തിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. തൊഴിൽ വിജയം, പ്രശസ്തി, സാമ്പത്തിക ലാഭം എന്നിവ നിങ്ങളെ തേടിയെത്തും. പുണ്യതീർത്ഥാടനങ്ങൾ നടത്താൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സർവ്വകാര്യ വിജയവും അനുഭവത്തിൽ വരും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വാരാരംഭത്തിൽ ആരോഗ്യവർദ്ധനവ്, ധനനേട്ടം, മികച്ച ഭക്ഷണസുഖം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. സാഹിത്യ-സർഗ്ഗാത്മക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും പ്രശസ്തി വർദ്ധിക്കുകയും ചെയ്യും. എന്നാൽ വാരമധ്യത്തോടെ തൊഴിലിൽ കഠിനമായ ക്ലേശങ്ങൾ, സാമ്പത്തിക നഷ്ടം, ഉറക്കക്കുറവ് എന്നിവ നേരിടേണ്ടി വരും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഒഴിവാക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്; അല്ലാത്തപക്ഷം അപകട സാധ്യതയുണ്ട്. ഗ്യാസ്ട്രബിൾ, വാത രോഗങ്ങൾ ഉള്ളവർ ആരോഗ്യം ശ്രദ്ധിക്കുക. വാരന്ത്യത്തോടെ ശത്രുക്കളുടെ മേൽ വിജയവും മത്സരപരീക്ഷകളിൽ മികച്ച വിജയവും കൈവരിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ വാരം മകരരാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. തുടക്കത്തിൽ ആരോഗ്യക്കുറവും കാര്യതടസ്സങ്ങളും അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായോ അയൽക്കാരുമായോ സ്വരച്ചേർച്ചയില്ലായ്മയ്ക്ക് സാധ്യത കാണുന്നു. കാർഷിക രംഗത്തോ ബിസിനസ്സിലോ പ്രവർത്തിക്കുന്നവർക്ക് ചെറിയ നഷ്ടങ്ങൾ സംഭവിച്ചേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ഐക്യം, ധനലാഭം, ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം എന്നിവ കൈവരും. ഉത്തമ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വാരാന്ത്യത്തിൽ ഉറക്കക്കുറവോ ദഹനപ്രശ്നങ്ങളോ അലട്ടിയേക്കാം; പ്രമേഹം, കൊളസ്ട്രോൾ ഉള്ളവർ ആരോഗ്യകാര്യത്തിൽ കടുത്ത ജാഗ്രത പുലർത്തണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് പൂർണ്ണമായ മുക്തി നേടി ആരോഗ്യം വീണ്ടെടുക്കുന്ന ആശ്വാസകരമായ വാരമാണിത്. മക്കളുടെ നേട്ടങ്ങളിൽ ആത്മാഭിമാനം തോന്നും. കുടുംബത്തോടൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിക്കും. ധനലാഭവും കാര്യവിജയവും നിങ്ങളെ തേടിയെത്തും. വാരമധ്യത്തിൽ ചെറിയ ഔദ്യോഗിക സമ്മർദ്ദങ്ങളോ ശാരീരിക അസ്വസ്ഥതകളോ ഉണ്ടായേക്കാം. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കുക. വാരം പുരോഗമിക്കുമ്പോൾ സഹോദരങ്ങളിൽ നിന്ന് സഹായവും തൊഴിൽ വിജയവും ഉണ്ടാകും. വാരന്ത്യത്തിൽ മാതാവിന്റെ ആരോഗ്യത്തിൽ പ്രത്യേക കരുതൽ വേണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാരത്തിന്റെ തുടക്കത്തിൽ തൊഴിൽ തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗദുരിതങ്ങൾ എന്നിവ അലട്ടിയേക്കാം. അനാവശ്യ കൂട്ടുകെട്ടുകളിൽ പെടുന്നത് വഴി വലിയ അപമാനങ്ങൾക്കും ധനനഷ്ടത്തിനും സാധ്യതയുണ്ട്. വരവിനേക്കാൾ ചെലവ് വർദ്ധിക്കാനും ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. എന്നാൽ വാരമധ്യത്തോടെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറും; ദാമ്പത്യത്തിൽ മികച്ച ഐക്യവും തൊഴിൽ വിജയവും കൈവരും. സമൂഹത്തിലെ പ്രമുഖ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. വാരന്ത്യത്തോടെ വലിയ ധനനേട്ടം, ശത്രുനാശം, പുതിയ ആഭരണങ്ങളുടെ ലബ്ധി എന്നിവ പ്രതീക്ഷിക്കാം.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.