മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളോ കാലതാമസമോ നേരിടാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ നീങ്ങുക. സാമ്പത്തിക ഇടപാടുകളിൽ നഷ്ടം വരാതെ സൂക്ഷിക്കുക. മക്കളുടെ കാര്യങ്ങളിൽ അല്പം കൂടുതൽ ശ്രദ്ധയും കരുതലും നൽകുന്നത് നന്നായിരിക്കും. ആരോഗ്യകാര്യത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക; മോശം സൗഹൃദങ്ങൾ നിങ്ങളെ അനാവശ്യ പ്രശ്നങ്ങളിൽ എത്തിച്ചേക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകൾ വരാൻ ഇടയുള്ളതിനാൽ ലളിതമായ ഭക്ഷണരീതി പിന്തുടരുക. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിശ്വസ്തരായ പുതിയ നല്ല സുഹൃത്തുക്കളെ ലഭിക്കാനും ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ്ണമായ ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുള്ള ശുഭദിനമാണിത്. സാമ്പത്തികമായി മികച്ച പുരോഗതിയും ദാമ്പത്യ ഐക്യവും കൈവരും. വിശിഷ്ട ഭോജനത്തിന് അവസരമുണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
നല്ല സുഹൃത്തുക്കളുടെ പിന്തുണയോടെ ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ടെക്സ്റ്റൈൽസ് അല്ലെങ്കിൽ വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികമായി വലിയ മുന്നേറ്റം പ്രതീക്ഷിക്കാം. മക്കളുടെ പുരോഗതിയിൽ മാതാപിതാക്കൾക്ക് വലിയ ആശ്വാസവും സന്തോഷവും ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ജോലിസ്ഥലത്ത് മേലധികാരിയുമായോ സഹപ്രവർത്തകരുമായോ സംസാരിക്കുമ്പോൾ ആത്മനിയന്ത്രണം പാലിക്കുക; അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സ്വത്ത് സംബന്ധമായോ നിയമപരമായോ ഉള്ള കാര്യങ്ങളിൽ പക്വതയോടെ തീരുമാനങ്ങളെടുക്കുക. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർ പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
മനസ്സിനെ അനാവശ്യ ഭയങ്ങളോ ആശങ്കകളോ അലട്ടാൻ അനുവദിക്കരുത്; പോസിറ്റീവ് ചിന്തകളിലൂടെ ആത്മവിശ്വാസം നിലനിർത്താൻ ശ്രമിക്കുക. അനാവശ്യ ചിന്തകൾ ഉറക്കക്കുറവിന് കാരണമാകാതെ നോക്കണം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം പുലർത്തുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ വിവാഹാദി മംഗളകരമായ ചടങ്ങുകൾ നടക്കാൻ അനുകൂലമായ സാഹചര്യമൊരുങ്ങും. മക്കളുടെ നേട്ടങ്ങളിലൂടെ കുടുംബത്തിൽ സന്തോഷം നിറയും. ദാമ്പത്യ ജീവിതത്തിൽ വലിയ ഐക്യവും സ്നേഹവും നിലനിൽക്കും. ഐശ്വര്യവും കീർത്തിയും വർദ്ധിക്കുന്ന മികച്ചൊരു ദിവസമായിരിക്കും ഇന്ന്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വിവാഹാലോചനകളിൽ പുതിയ മാറ്റങ്ങളോ തീരുമാനങ്ങളോ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും പക്വതയോടെ നേരിടുക. മക്കളുമായി ആശയവിനിമയം നടത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഔദ്യോഗിക കാര്യങ്ങൾക്കായി യാത്രകൾ ആവശ്യമായി വന്നേക്കാം..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്കും സർക്കാർ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും അനുകൂലമായ ഫലങ്ങൾ ലഭിക്കാൻ യോഗമുള്ള ദിവസമാണ്. ബന്ധുക്കളുമായി ഒത്തുചേരാൻ അവസരമുണ്ടാകും. തൊഴിലിൽ മികച്ച വിജയവും, ദാമ്പത്യ സൗഖ്യവും, സാമ്പത്തിക ലാഭവും ഇന്ന് പ്രതീക്ഷിക്കാം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഔദ്യോഗിക കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത പുലർത്തുക; വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ശ്രദ്ധയോടെയും പക്വതയോടെയുമുള്ള ഓരോ നീക്കവും വെല്ലുവിളികളെ എളുപ്പത്തിൽ അതിജീവിക്കാൻ സഹായിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പുതിയ ആഭരണങ്ങളോ വിലപിടിപ്പുള്ള അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുന്ന ശുഭദിനമാണിത്. ബിസിനസ്സുകാർക്കും കരാർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപ്രതീക്ഷിതമായ ധനലാഭവും ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കർമ്മരംഗത്ത് മികച്ച വിജയങ്ങളും ഉന്നത പദവികളും നിങ്ങളെ തേടിയെത്തുന്ന സുപ്രധാന ദിനമാണിത്. സർക്കാർ തലത്തിൽ നിന്ന് ആനുകൂല്യങ്ങളും വലിയ കീർത്തിയും കൈവരും. കുടുംബത്തിൽ നടക്കുന്ന വിശേഷപ്പെട്ട മംഗളകർമ്മങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കാൻ അവസരം ലഭിക്കും.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.