നക്ഷത്രഫലം: തിങ്കളാഴ്ച, 2026 ജൂൺ 15

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കാൻ ഇടയാവുകയും ചെയ്യും. സന്താനഭാഗ്യം, മനസ്സന്തോഷം, പ്രശസ്തി, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ധനനേട്ടം, തൊഴിൽവിജയം എന്നിവ ഉണ്ടാകും. പ്രണയ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തൊഴിൽ അന്വേഷിക്കുന്ന യുവതീ യുവാക്കൾക്ക് അർഹമായ ജോലി ലഭിക്കാൻ യോഗമുണ്ട്. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യാനുഭവങ്ങൾ തേടിവരും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

രോഗശാന്തി, സ്ത്രീകളുമായി അടുത്ത് ഇടപഴകാനുള്ള അവസരം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭകരമായി തീരുകയും വൻ ലാഭം ഉണ്ടാവുകയും ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാനും അതുവഴി ധനനേട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും അവസരം ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, മനസ്സന്തോഷം, ഭൂമി ലാഭം എന്നിവ ഫലമാണ്. സ്ത്രീകളുമായി അടുത്ത് ഇടപഴകാൻ അവസരം, പക്വത, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

കുടുംബസൗഖ്യം, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. സൈന്യത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് ശത്രുഹാനി പ്രതീക്ഷിക്കാം. ധനനേട്ടം, കീർത്തി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

കർമ്മസംബന്ധമായി വളരെയധികം പുരോഗതി ലഭിക്കാൻ സാധ്യതയുണ്ട്. മേലധികാരിയുടെ പ്രീതി ലഭിക്കാനും പദവിയിൽ ഉയർച്ച ഉണ്ടാകാനും ഇടയുണ്ട്. രോഗാദി ദുരിതങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

നല്ല പേര് കേൾക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും അവസരം ലഭിക്കും. തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. ലോട്ടറി ഭാഗ്യം തേടിവരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വിവാഹകാര്യങ്ങളിൽ തീരുമാനമാകും. കുടുംബ ബന്ധുജന ഗുണാനുഭവങ്ങൾ, നല്ല സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം എന്നിവ അനുഭവപ്പെടും. പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, ധനലാഭം എന്നിവ ഉണ്ടാകും. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ശരീരസുഖം, ദാമ്പത്യ ഐക്യം, മനസ്സുഖം എന്നിവ ലഭിക്കും.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.