മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഇന്ന് പ്രവർത്തനങ്ങളിൽ അല്പം പക്വതയും ആസൂത്രണവും ആവശ്യമാണ്. യാത്രകളിൽ ചെറിയ തടസ്സങ്ങളോ ശാരീരികമായ ക്ഷീണമോ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. മറ്റുള്ളവരുമായുള്ള ഇടപാടുകളിൽ സുതാര്യത പുലർത്തുന്നത് അനാവശ്യമായ തെറ്റിദ്ധാരണകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വ്യക്തിബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും വിവേകം പുലർത്തുക, അല്ലാത്തപക്ഷം അനാവശ്യമായ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകളോ അലച്ചിലോ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമയും പക്വതയും കാണിക്കുന്നത് വീട്ടിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ സഹായിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ദീർഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പൂർണ്ണമായ മോചനം ലഭിക്കുന്ന ശുഭദിനമാണിത്. ശാരീരികമായ ഉന്മേഷവും മാനസികമായ സന്തോഷവും കൈവരും. വിശ്വസ്തരായ നല്ല സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും; സാമ്പത്തിക നേട്ടവും സുഖകരമായ നിദ്രയും പ്രതീക്ഷിക്കാം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
നിയമപരമായ കാര്യങ്ങളിലും സർക്കാർ സംബന്ധമായ ഇടപാടുകളിലും അതീവ ജാഗ്രത പുലർത്തുക. കൃത്യമായ ആലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നത് തടസ്സങ്ങൾക്ക് കാരണമായേക്കാം. ശത്രുക്കളുടെ നീക്കങ്ങളെ മുൻകൂട്ടി കണ്ട് പക്വതയോടെയും ക്ഷമയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ദാമ്പത്യ ജീവിതത്തിൽ സ്നേഹവും മികച്ച ഐക്യവും നിലനിൽക്കും. വാഹന ഭാഗ്യവും ഇഷ്ടഭക്ഷണം ആസ്വദിക്കാനുള്ള അവസരവും ഉണ്ടാകും. സമൂഹത്തിൽ നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരാൽ പ്രശംസിക്കപ്പെടാനും അർഹമായ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ നിങ്ങളെ തേടിയെത്താനും സാധ്യതയുള്ള ദിവസമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക; അനാവശ്യ കൂട്ടുകെട്ടുകൾ അപവാദങ്ങൾക്കോ ധനനഷ്ടത്തിനോ കാരണമായേക്കാം. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണം പാലിക്കുക. തൊഴിൽ രംഗത്ത് ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും കഠിനാധ്വാനം തുടരുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം വലിയ ലാഭത്തിലേക്ക് നീങ്ങുന്ന അനുകൂല ദിനമാണിത്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശസ്തിയും വർദ്ധിക്കും. ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള പുതിയ നല്ല അവസരങ്ങൾ തേടിയെത്തും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സമൂഹത്തിലെ ശ്രേഷ്ഠരും ഉന്നതരുമായ വ്യക്തികളിൽ നിന്നും വലിയ അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കാൻ യോഗമുള്ള ദിവസമാണിത്. ശാരീരികമായ ബുദ്ധിമുട്ടുകൾ മാറി രോഗശാന്തി കൈവരും. മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന വാർത്തകൾ കേൾക്കാനും സൽപ്പേര് സമ്പാദിക്കാനും സാധിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് ഒട്ടും അശ്രദ്ധ കാണിക്കരുത്. ഇഴജന്തുക്കളിൽ നിന്നോ പ്രാണികളിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാകാതെ ജാഗ്രത പാലിക്കുക. ശത്രുക്കളുടെ നീക്കങ്ങളെ കരുതിയിരിക്കുക. അനാവശ്യ ചിന്തകൾ മനസ്സിന്റെ സമാധാനം കെടുത്താതെ പ്രാർത്ഥനകളിലൂടെയും ശാന്തതയിലൂടെയും മനഃസംയമനം പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മാനസികമായും തൊഴിൽപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാവുന്ന ദിവസമാണ്. പങ്കാളിയുമായോ മക്കളുമായോ നിസ്സാര കാര്യങ്ങളെച്ചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടാകാതെ നോക്കണം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുകയും അപമാനങ്ങൾക്ക് ഇടവരാതെ പക്വതയോടെ പെരുമാറുകയും ചെയ്യുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും മികച്ച അവസരങ്ങൾ ലഭിക്കും. പല കാര്യങ്ങളിലും അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ നിങ്ങളെ തേടിയെത്തും. ധനപരമായ നേട്ടങ്ങളും തൊഴിൽ വിജയവും ഉണ്ടാകുന്ന ശുഭദിനമാണിത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
കർമ്മരംഗത്ത് മികച്ച വിജയങ്ങളും സ്ഥാനമാനങ്ങളും പ്രതീക്ഷിക്കാം. ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടും. നിയമപരമായ തർക്കങ്ങളിലോ കോടതി കേസുകളിലോ നിങ്ങൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കാം. വ്യക്തിബന്ധങ്ങളിൽ ഊഷ്മളത വർദ്ധിക്കുന്നതോടൊപ്പം വിശിഷ്ട ഭോജനത്തിന് അവസരമുണ്ടാകും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.