നക്ഷത്രഫലം: വ്യാഴാഴ്ച, 2026 ജൂൺ 04

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

സമൂഹത്തിലെ ഉന്നതരും ശ്രേഷ്ഠരുമായ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും മികച്ച അവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി ആകർഷകമായ സമ്മാനങ്ങൾ നിങ്ങളെ തേടിയെത്തും. ദാമ്പത്യ സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക മുന്നേറ്റം എന്നിവ വഴി മനസ്സമാധാനവും വലിയ സന്തോഷവും കൈവരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ഇന്ന് ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങളോ കാലതാമസമോ നേരിട്ടേക്കാമെന്നതിനാൽ ക്ഷമയോടെ നീങ്ങുക. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ വേണം. കാർഷിക മേഖലയിലോ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിലോ ഉള്ളവർ പണമിടപാടുകളിൽ ജാഗ്രത പുലർത്തുക. സൽപ്പേരിന് കോട്ടം തട്ടാതെ നോക്കണം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

മക്കളുടെ കാര്യങ്ങളിൽ ചെറിയ ആശങ്കകളോ ശാരീരിക അസ്വസ്ഥതകളോ നേരിടേണ്ടി വന്നേക്കാം. വാഹനം ഉപയോഗിക്കുമ്പോൾ മിതവേഗത ശീലിക്കുന്നതും ഗതാഗത നിയമങ്ങൾ പാലിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഉദരസംബന്ധമായോ വാതസംബന്ധമായോ ഉള്ള പഴയ അസുഖങ്ങൾ ഉള്ളവർ ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും ആഴമേറിയ സ്നേഹവും വർദ്ധിക്കുന്നതിലൂടെ കുടുംബത്തിൽ വലിയ സമാധാന അന്തരീക്ഷം സംജാതമാകും. വിവാഹാലോചനകളിൽ തടസ്സങ്ങൾ നേരിട്ടിരുന്ന അവിവാഹിതർക്ക് തങ്ങളുടെ മനസ്സിനിണങ്ങിയ നല്ല ആലോചനകൾ ഒത്തുവരുന്ന അനുകൂല ദിനമാണിത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതോടൊപ്പം പ്രിയപ്പെട്ടവരുമായി ഒത്തുചേരാൻ അവസരമുണ്ടാകും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരങ്ങളോ സ്ഥാനക്കയറ്റമോ ലഭിക്കാൻ യോഗമുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

വാത, പിത്ത, കഫ സംബന്ധമായ ശാരീരിക അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അമിതമായ ജോലിത്തിരക്ക് മൂലം ചെറിയ ശാരീരിക ക്ഷീണമോ ആരോഗ്യക്കുറവോ അനുഭവപ്പെട്ടേക്കാം എന്നതിനാൽ ആവശ്യത്തിന് വിശ്രമമെടുക്കാൻ ശ്രദ്ധിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആമാശയ സംബന്ധമായോ ദഹനസംബന്ധമായോ ഉള്ള ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുള്ളതിനാൽ ആഹാരകാര്യത്തിൽ നിയന്ത്രണം പാലിക്കുക. ദാമ്പത്യത്തിലോ മക്കളുടെ കാര്യങ്ങളിലോ ചെറിയ വെല്ലുവിളികൾ നേരിട്ടേക്കാമെങ്കിലും പക്വതയോടെ കൈകാര്യം ചെയ്യുക. അനാവശ്യമായ അലച്ചിലുകൾ ഒഴിവാക്കി മാനസികാരോഗ്യം നിലനിർത്തുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ഔദ്യോഗിക രംഗത്ത് വലിയ പുരോഗതിയും വിജയവും കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. മേലധികാരികളുടെ പൂർണ്ണമായ പ്രീതിയും പിന്തുണയും ലഭിക്കുന്നത് വഴി പുതിയ ഉന്നത പദവികൾ നിങ്ങളെ തേടിയെത്തും. ശത്രുക്കളുടെ നീക്കങ്ങളെ ബുദ്ധിപൂർവ്വം അതിജീവിക്കാൻ സാധിക്കുന്നത് വഴി ജീവിതത്തിൽ വലിയ മനസ്സമാധാനം കൈവരും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വ്യക്തിബന്ധങ്ങളിൽ, പ്രത്യേകം ദാമ്പത്യ ജീവിതത്തിൽ അനാവശ്യമായ സംശയങ്ങൾക്കോ ദേഷ്യത്തിനോ ഇടനൽകാതിരിക്കാൻ ശ്രദ്ധിക്കുക. ആത്മനിയന്ത്രണവും പരസ്പര വിശ്വാസവും നിലനിർത്തുന്നത് കുടുംബഭദ്രതയ്ക്ക് അനിവാര്യമാണ്. ശാന്തതയോടും പക്വതയോടും കൂടി പ്രിയപ്പെട്ടവരോട് പെരുമാറുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഈശ്വരാനുഗ്രഹം നിറഞ്ഞ ഇന്നത്തെ ദിവസം ഔദ്യോഗിക രംഗത്ത് വലിയ പുരോഗതിയും വിജയവും സമ്മാനിക്കും. ദീർഘനാളായി സന്താനഭാഗ്യത്തിനായി കാത്തിരിക്കുന്ന ദമ്പതികൾക്ക് നല്ല വാർത്തകൾ ലഭിക്കാൻ യോഗമുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭവും, സാമ്പത്തിക അഭിവൃദ്ധിയും, മനഃസംതൃപ്തിയും കൈവരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

വ്യക്തിബന്ധങ്ങളിലും സാമ്പത്തിക ഇടപാടുകളിലും അമിതമായ ആത്മവിശ്വാസം ഒഴിവാക്കി പക്വതയോടെ പെരുമാറുക; ഇല്ലെങ്കിൽ ബിസിനസ്സിൽ ചെറിയ നഷ്ടങ്ങൾ വരാം. പുറത്തുനിന്നുള്ള ആഹാരം പരമാവധി ഒഴിവാക്കുന്നത് ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. യാത്രകളിൽ ജാഗ്രത വേണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

എല്ലാ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റവും വിജയവും കാഴ്ചവെക്കാൻ സാധിക്കുന്ന മികച്ച ദിവസമാണിത്. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാനോ നിലവിലുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവർക്ക് അതിനനുയോജ്യമായ ശുഭസമയമാണ്.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.