മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വാതസംബന്ധമായ മുൻകാല രോഗങ്ങൾ ഉള്ളവർ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. കാര്യതടസ്സങ്ങൾ, മനസ്സമാധാനക്കുറവ്, ശത്രുശല്യം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മനോധൈര്യത്തോടെയും ക്ഷമയോടെയും പ്രതിസന്ധികളെ നേരിടുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സൈനിക അല്ലെങ്കിൽ അർദ്ധസൈനിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വിനോദയാത്രകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പഴയ സൗഹൃദങ്ങൾ പുതുക്കാൻ പറ്റിയ ദിവസമാണിത്..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ജോലിയിൽ ഉയർന്ന പദവി, മേലധികാരികളിൽ നിന്നും പ്രശംസയും സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്. കടമായി കൊടുത്തു കയ്യിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പണം അപ്രതീക്ഷിതമായി തിരികെ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കോടതി സംബന്ധമായ കേസുകളിലോ നിയമപരമായ തർക്കങ്ങളിലോ അനുകൂലമായ വിധി പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ധനലാഭം, പുതിയ അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, ബാങ്കിൽ നിന്നും വായ്പ (ലോൺ) ലഭിക്കാനുള്ള അനുകൂല സാഹചര്യം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
അനാവശ്യ കൂട്ടുകെട്ടുകൾ, മാനസീക പിരിമുറുക്കം, ധനനഷ്ടം, രോഗാവസ്ഥ എന്നിവ ഉണ്ടാകാതിരിക്കാൻ വ്യക്തിബന്ധങ്ങളിൽ ശ്രദ്ധിക്കുക. അനായാസേന ചെയ്തു തീർക്കേണ്ട കാര്യങ്ങൾക്ക് പോലും കഠിന പ്രയത്നം വേണ്ടി വരും. ഉദരസംബന്ധമായ പ്രശ്നങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണത്തിൽ ശ്രദ്ധിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
തൊഴിൽ വിജയം, ദാമ്പത്യ ഐക്യം, എല്ലായിടത്തും മാന്യതയും പ്രശസ്തിയും കൈവരും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വിശ്വസ്തരായ നല്ല സുഹൃത്തുക്കൾ ഉണ്ടാകാനും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കാനും അവസരമുണ്ടാകും. മനസ്സന്തോഷം, ഉന്നത പദവി, കീർത്തി, ധനലാഭം, ദാമ്പത്യ സൗഖ്യം എന്നിവ ഈ രാശിക്കാർക്ക് ഇന്ന് ഫലമാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ചിലർക്ക് അപ്രതീക്ഷിതമായ ദ്രവ്യലാഭം ഉണ്ടാകാം. അതേസമയം, ഭൂമി സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ, യാത്രാക്ലേശം എന്നിവ നേരിടേണ്ടി വന്നേക്കാം. മോശം ശീലങ്ങളിൽ നിന്നും ലഹരിപദാർത്ഥങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രദ്ധിക്കുക..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അമിതമായ ആഡംബരങ്ങൾ വരവിനേക്കാൾ ചെലവ് വർദ്ധിപ്പിക്കും. അനാവശ്യ ചെലവുകൾ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ ഇടയാക്കുമെന്നതിനാൽ നിയന്ത്രണം പാലിക്കുക. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും കാര്യതടസ്സങ്ങൾക്കും സാധ്യത കാണുന്നു.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ട ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങളും വലിയ പിന്തുണയും ലഭിക്കും. കുടുംബത്തിൽ ഐശ്വര്യം വർദ്ധിക്കും. പുതിയ ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ വാങ്ങാനും ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്താനും സാധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ദാമ്പത്യ ഐക്യം, രോഗശാന്തി, നിയമപരമായ തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയം എന്നിവ ഇന്ന് പ്രതീക്ഷിക്കാം. ഭവനത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാഹചര്യമൊരുങ്ങും. ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുകയും സാമ്പത്തിക ഉന്നതി കൈവരുകയും ചെയ്യും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
അഗ്നി, ആയുധങ്ങൾ അല്ലെങ്കിൽ യന്ത്രസാമഗ്രികൾ കൈകാര്യം ചെയ്യുന്നവർ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സംസാരത്തിൽ മിതത്വവും പക്വതയും പുലർത്തുക.
ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്.
https://forms.gle/yLwu67RCjgafvNiZ8
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.