നക്ഷത്രഫലം: ഞായറാഴ്ച, 2026 ജൂൺ 21

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

തൊഴിൽപരമായ കാര്യങ്ങളിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വരാം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയോ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ അശ്രദ്ധ കാണിക്കാതെ ശ്രദ്ധിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

മാനസിക ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങളിൽ ക്ലേശങ്ങളും, ആരോഗ്യപരമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും കുട്ടികളുമായുള്ള ബന്ധത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ഔദ്യോഗിക മേഖലയിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ സാധ്യതയുണ്ട്. കലാകാരന്മാർക്ക് ആ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ കാണുന്നു

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

തൊഴിൽ രംഗത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടി വരാം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കാനോ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനോ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിൽ ശ്രദ്ധക്കുറവ് കാരണം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ യോഗം കാണുന്നു. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് പോകാൻ അവസരങ്ങൾ ലഭിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

മാനസികമായ ബുദ്ധിമുട്ടുകൾ, തൊഴിൽപരമായ ക്ലേശങ്ങൾ, ആരോഗ്യപരമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയുമായോ മക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ധനനഷ്ടത്തിനും അപമാനത്തിനും സാധ്യതയുണ്ട്.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും അനുഭവിക്കുന്ന സമയമായിരിക്കും ഇത്. കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയും കുട്ടികളുടെയും സുഖം വർദ്ധിക്കും. സഹോദരനിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ ഗുണാനുഭവങ്ങളോ സാമ്പത്തിക സഹായമോ പ്രതീക്ഷിക്കാവുന്നതാണ്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

രുചികരമായ ഭക്ഷണം ആസ്വദിക്കാൻ സാധിക്കും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും ഐക്യവും നിറഞ്ഞ ഒരന്തരീക്ഷം ഉണ്ടാകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ജീവിത പങ്കാളിയുമായോ കുട്ടികളുമായോ വാക്കുതർക്കങ്ങൾ ഉണ്ടാവാനും മനഃസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വസ്തു സംബന്ധമായതോ മറ്റ് ഏതെങ്കിലും നിയമപരമായ കേസുകളിലോ തിരിച്ചടികൾ നേരിടാൻ സാധ്യത കാണുന്നു.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ജോലിഭാരം വർദ്ധിക്കാനും സഹപ്രവർത്തകരുമായി ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ജീവിതപങ്കാളിയോടും കുട്ടികളോടും വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യങ്ങൾ വന്നേക്കാം. ഉദരരോഗം, ഭക്ഷണസുഖക്കുറവ് എന്നിവയെക്കുറിച്ച് ശ്രദ്ധ പുലർത്തേണ്ടതാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ഇടയ്ക്കിടെ ഭാഗ്യാനുഭവങ്ങൾ വന്നുചേരാൻ സാധ്യത കാണുന്നു. കരിയറിൽ പുരോഗതി നേടാൻ ഈ ദിവസം സഹായകമാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കാനും സന്തോഷം പങ്കിടാനും അവസരങ്ങൾ ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും അനുകൂലമായ പരിഹാരങ്ങൾ ഉണ്ടാകും. കഠിനാധ്വാനവും പ്രയത്നങ്ങളും ഫലം കണ്ട് വിജയത്തിലേക്ക് വഴി തുറക്കുന്നതാണ്.

ദിവസേനയുള്ള ജ്യോതിഷ പ്രവചനങ്ങളും കൃത്യതയാർന്ന ഫലങ്ങളും മൊബൈലിൽ നേരിട്ട് ലഭ്യമാക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കാവുന്നതാണ്. https://forms.gle/yLwu67RCjgafvNiZ8

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212

(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.