മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ കുടുംബജീവിതത്തിൽ സമാധാനം കൈവരും. ദമ്പതികൾക്കിടയിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാനും ഭാഗ്യാനുഭവങ്ങൾ തേടിയെത്താനും സാധ്യതയുണ്ട്. എന്നാൽ വാരമധ്യത്തോടെ വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. രാത്രികാല യാത്രകളിൽ അതീവ ജാഗ്രത പാലിക്കുക. ബന്ധുക്കളുമായി നിസ്സാര കാര്യങ്ങൾക്ക് കലഹിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകളോ പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യങ്ങളിലോ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ വാരത്തിന്റെ തുടക്കം അതീവ ശുഭകരമായിരിക്കും. മംഗളകർമ്മങ്ങൾ, വാഹനഭാഗ്യം, തൊഴിൽ വിജയം എന്നിവ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി മികച്ച നേട്ടങ്ങൾ കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും സാധിക്കും. എന്നാൽ വാരം അവസാനിക്കുമ്പോൾ ചില നിയമപരമായ തടസ്സങ്ങളോ മാനസികമായ ക്ലേശങ്ങളോ ഉണ്ടായേക്കാം. ഭൂമി സംബന്ധമായ ഇടപാടുകളിൽ ജാഗ്രത പാലിക്കുക. അനാവശ്യമായ തൊഴിൽ മാറ്റത്തിനോ അന്യദേശ വാസത്തിനോ സാധ്യത കാണുന്നു. വിവേകത്തോടെയുള്ള തീരുമാനങ്ങൾ ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തുടക്കത്തിൽ സാമ്പത്തികവും തൊഴിൽപരവുമായ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചെലവുകളും കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളും മനസ്സിനെ അലട്ടാം. എന്നാൽ വാരമധ്യത്തോടെ സ്ഥിതിഗതികൾ അനുകൂലമാകും. പുതിയ വീട്, ഭൂമി എന്നിവ സ്വന്തമാക്കാൻ അവസരം തെളിയും. രോഗശാന്തിയും ധനലാഭവും പ്രതീക്ഷിക്കാം. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും ഈ വാരം അവസരമൊരുക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വെല്ലുവിളികളും ഭാഗ്യാനുഭവങ്ങളും ഒരുപോലെ കടന്നുവരുന്ന വാരമാണിത്. ദാമ്പത്യ ജീവിതത്തിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക; അല്ലാത്തപക്ഷം കാര്യങ്ങൾ കോടതി നടപടികളിലേക്ക് നീങ്ങിയേക്കാം. ആരോഗ്യകാര്യങ്ങളിൽ വിട്ടുവീഴ്ച അരുത്. കടുത്ത മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായേക്കാമെങ്കിലും വാരന്ത്യത്തോടെ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ സാധിക്കും. സാമ്പത്തികമായി നില മെച്ചപ്പെടുകയും ആരോഗ്യപരമായ പുരോഗതി ഉണ്ടാവുകയും ചെയ്യും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സമ്മിശ്രമായ ഫലങ്ങളാണ് ഈ വാരം പ്രതീക്ഷിക്കുന്നത്. വാരാരംഭത്തിൽ സാമ്പത്തിക നേട്ടങ്ങളും തടസ്സങ്ങൾ നീങ്ങുന്നതും വലിയ ആശ്വാസം നൽകും. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. എന്നാൽ വാരമധ്യത്തിൽ പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിൽ പാകപ്പിഴകൾ സംഭവിക്കാതെ നോക്കണം. കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകുമെങ്കിലും വാരാന്ത്യത്തിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സാമ്പത്തികമായും മാനസികമായും ഈ വാരം നിങ്ങൾക്ക് നിർണ്ണായകമാണ്. പുതിയ അവസരങ്ങൾ തേടിയെത്തും. അപ്രതീക്ഷിത സമ്മാനങ്ങളും അംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. ദാമ്പത്യത്തിൽ വൈകാരികമായ അടുപ്പം വർദ്ധിക്കും. വിവേകപൂർവ്വമായ പെരുമാറ്റം സമൂഹത്തിൽ ആദരവ് നേടിത്തരും. ഏത് കാര്യത്തെയും പക്വതയോടെ നേരിടാൻ നിങ്ങൾക്ക് സാധിക്കും. വാരന്ത്യത്തോടെ മാതാവിനോ മാതൃബന്ധുക്കൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. പഴയ സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടാനും മംഗള കർമ്മങ്ങളിൽ സജീവമാകാനും സാധിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണയുണ്ടാകും. എന്നാൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനത്തിന് കാരണമായേക്കാം എന്നതിനാൽ മിതത്വം പാലിക്കുക. വാരന്ത്യത്തോടെ സാമ്പത്തിക ലാഭം നിങ്ങളെ തേടിയെത്തും. സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാൻ ഈ വാരം വിനിയോഗിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തുടക്കത്തിൽ സ്ത്രീവിഷയങ്ങളിൽ അപവാദം കേൾക്കാനോ സാമ്പത്തിക നഷ്ടങ്ങൾക്കോ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. വരുമാനത്തേക്കാൾ ചെലവ് വർദ്ധിക്കുന്നത് സാമ്പത്തിക മാന്ദ്യമുണ്ടാക്കാം. ആരോഗ്യപ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. എന്നാൽ വാരമധ്യത്തോടെ രോഗമുക്തിയും മനഃസമാധാനവും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അർഹമായ ജോലി ലഭിക്കാൻ ഈ വാരം അനുകൂലമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും പുനഃസ്ഥാപിക്കപ്പെടും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ സർവ്വ കാര്യ വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതിയും കീർത്തിയും നിങ്ങളെ തേടിയെത്തും. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും ഉല്ലാസയാത്രകൾ പോകാനും അവസരം ലഭിക്കും. എന്നാൽ വാരമധ്യത്തിൽ സ്ത്രീകളുമായി ഇടപെഴകുമ്പോൾ തർക്കങ്ങൾ വരാതെ നോക്കണം. വാരന്ത്യത്തോടെ എല്ലാ കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങൾ പ്രകടമാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പുതിയ തുടക്കങ്ങൾക്കും സാമ്പത്തിക ലാഭത്തിനും ഈ വാരം സാക്ഷ്യം വഹിക്കും. വിവാഹ കാര്യങ്ങളിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് പേരും പ്രശസ്തിയും വർദ്ധിക്കും. കർമ്മ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാകും. എന്നാൽ വാരന്ത്യത്തോടെ ശാരീരികമായ ക്ഷീണവും ആരോഗ്യക്കുറവും അലട്ടാനിടയുണ്ട്. കാര്യതടസ്സങ്ങൾക്കും മനഃസമാധാനക്കുറവിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ശത്രുശല്യമോ നിയമപരമായ തർക്കങ്ങളോ ഉണ്ടായേക്കാം. എന്നാൽ വാരമധ്യത്തോടെ ബിസിനസ്സിൽ വലിയ പുരോഗതിയുണ്ടാകും. തൊഴിൽ ആവശ്യങ്ങൾക്കായി വിദേശ യാത്രകൾക്കോ ദൂരയാത്രകൾക്കോ സാധ്യതയുണ്ട്. സാമ്പത്തിക അഭിവൃദ്ധിയും സർവ്വൈശ്വര്യങ്ങളും ഈ വാരം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ പ്രതീക്ഷിക്കാം. പുണ്യസ്ഥല സന്ദർശനത്തിന് യോഗമുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ഈ വാരത്തിൽ കോപവും എടുത്തുചാട്ടവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടി വരും. ചില തെറ്റായ സൗഹൃദങ്ങൾ അപമാനത്തിന് കാരണമായേക്കാം എന്നതിനാൽ സൂക്ഷിക്കുക. അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും. വാരാന്ത്യത്തോടെ ആഗ്രഹസാഫല്യം, വ്യാപാര വിജയം, സന്തോഷം എന്നിവ നിങ്ങളെ തേടിയെത്തും. പുണ്യകർമ്മങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212