നക്ഷത്രഫലം: 2026 മാർച്ച് 27, വെള്ളിയാഴ്ച

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഔദ്യോഗിക രംഗത്ത് പുരോഗതിയും ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യവും പ്രതീക്ഷിക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ ഇടയുള്ളതിനാൽ മനസ്സിന്റെ സമാധാനം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

ദിവസത്തിന്റെ തുടക്കത്തിൽ ശാരീരികമായ ചില അസ്വസ്ഥതകളോ ഊർജ്ജക്കുറവോ അനുഭവപ്പെട്ടേക്കാം. എന്നാൽ ഉച്ചകഴിയുന്നതോടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്യും. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉചിതമായ സമയമാണിത്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

രാവിലെ മുതൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമൂഹത്തിൽ പ്രശസ്തിയും കൈവരും. സാമ്പത്തിക ഇടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. എങ്കിലും, ഉച്ചയ്ക്ക് ശേഷം നേത്രസംബന്ധമായ അസ്വസ്ഥതകൾക്കോ കാഴ്ചയുമായി ബന്ധപ്പെട്ട ചെറിയ ബുദ്ധിമുട്ടുകൾക്കോ സാധ്യതയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ദിവസത്തിന്റെ ആദ്യ പകുതിയിൽ ശത്രുക്കളിൽ നിന്നുള്ള വെല്ലുവിളികളോ നിയമപരമായ തടസ്സങ്ങളോ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം സാഹചര്യങ്ങൾ പൂർണ്ണമായും അനുകൂലമായി മാറും. തൊഴിലന്വേഷകർക്ക് തങ്ങളുടെ കഴിവിനനുയോജ്യമായ ഉദ്യോഗം ലഭിക്കാൻ ഈ സമയം സഹായിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കുന്ന ശക്തമായ ദിനമാണിത്. സമൂഹത്തിൽ ഉന്നത പദവികൾ അലങ്കരിക്കാൻ യോഗമുണ്ട്. ശാരീരികമായ ഉന്മേഷം വർദ്ധിക്കുകയും ആത്മീയവും നന്മനിറഞ്ഞതുമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

മനസ്സിൽ ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുന്ന ദിവസമാണ്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച പദവികൾ ലഭിക്കാൻ അവസരമൊരുങ്ങും. ദാമ്പത്യ ജീവിതത്തിലെ സ്നേഹവും നിയമപരമായ തർക്കങ്ങളിലെ വിജയവും മനസ്സിന് വലിയ സംതൃപ്തി നൽകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ഇന്ന് സമ്മിശ്രമായ അനുഭവങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ദിവസത്തിന്റെ ആദ്യ പകുതിയിൽ അനാവശ്യ സൗഹൃദങ്ങൾ വഴി സാമ്പത്തിക നഷ്ടത്തിനോ അപമാനത്തിനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി മാറുകയും പ്രതിസന്ധികൾ ഒഴിഞ്ഞുപോവുകയും ചെയ്യും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ആരോഗ്യപരമായ കാര്യങ്ങളിൽ ചില വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സ്ത്രീകളുമായുള്ള ഇടപെടലുകളിൽ ജാഗ്രത പാലിക്കണം. അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ ഇടയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ഉച്ചവരെ ആരോഗ്യനില തൃപ്തികരമായിരിക്കുകയും സാമ്പത്തികമായി മെച്ചപ്പെട്ട അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ ഉച്ചയ്ക്ക് ശേഷം തൊഴിൽപരമായ സമ്മർദ്ദങ്ങൾ വർദ്ധിക്കാൻ ഇടയുണ്ട്. മനസ്സിനെ അലട്ടുന്ന ചിന്തകൾ പ്രവർത്തനങ്ങളെ ബാധിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന ശുഭദിനമാണിത്. പുതിയ വാഹനം വാങ്ങാനോ വീട് നവീകരിക്കാനോ ഭൂമി സ്വന്തമാക്കാനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിയും. പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ ഊഷ്മളതയും ഐക്യവും അനുഭവപ്പെടും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

ദിവസത്തിന്റെ തുടക്കത്തിൽ അപ്രതീക്ഷിത യാത്രകൾക്കോ കുടുംബത്തിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾക്കോ സാധ്യതയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാവുകയും കുടുംബത്തിൽ സമാധാനവും സന്തോഷവും തിരിച്ചെത്തുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

മാതൃസ്ഥാനത്തുള്ളവരുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധയും ശുശ്രൂഷയും ആവശ്യമാണ്. ഉറക്കക്കുറവും ശാരീരികമായ അസ്വസ്ഥതകളും നിങ്ങളെ അലട്ടിയേക്കാം. പങ്കാളിയുമായുള്ള സംസാരത്തിൽ മിതത്വം പാലിക്കുക; അല്ലാത്തപക്ഷം നിസ്സാര കാര്യങ്ങൾ വലിയ തർക്കങ്ങളിലേക്കോ ബന്ധത്തിലെ വിള്ളലുകളിലേക്കോ നയിച്ചേക്കാം

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212