മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ചിന്താശേഷി വർദ്ധിക്കുന്നതിനാൽ പ്രഗത്ഭരായ വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ഇന്ന് തയ്യാറാകും. ശത്രുക്കളുടെ ശല്യം ഒഴിയുന്നതോടൊപ്പം നല്ല സൗഹൃദങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. ഇഷ്ടഭക്ഷണം ആസ്വദിക്കാനും മാനസികമായ സംതൃപ്തി കൈവരിക്കാനും സാധിക്കുന്ന ശുഭദിനമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പ്രിയപ്പെട്ടവരുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുക. അനാവശ്യമായ തർക്കങ്ങൾ മാനസിക സമ്മർദ്ദത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. ക്ഷമയോടെയുള്ള സമീപനം കുടുംബബന്ധങ്ങളിൽ സമാധാനം നിലനിർത്താൻ സഹായിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സർക്കാർ ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിതമായ സ്ഥാനക്കയറ്റത്തോടു കൂടിയ സ്ഥലംമാറ്റത്തിന് യോഗമുണ്ട്. പ്രശസ്തിയും അംഗീകാരവും തേടിയെത്തുന്നതിനൊപ്പം പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കുന്ന അനുകൂല ദിനമാണിത്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സങ്കീർണ്ണമായ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നതിനാൽ മനഃസാന്നിധ്യം കൈവിടരുത്. നിസ്സാര കാര്യങ്ങളെച്ചൊല്ലി പങ്കാളിയുമായോ സഹോദരങ്ങളുമായോ കലഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് അനാവശ്യമായ കുടുംബതർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സമ്പത്തും പ്രശസ്തിയും വർദ്ധിക്കുന്ന മികച്ച സമയമാണ്. വിശേഷപ്പെട്ട സമ്മാനങ്ങളോ ആഭരണങ്ങളോ ലഭിക്കാൻ യോഗമുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി വർദ്ധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ വീണ്ടും ഒത്തുചേരുന്നത് കുടുംബത്തിൽ വലിയ സന്തോഷം നൽകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഉന്നത പദവികൾ അലങ്കരിക്കാനുള്ള ഭാഗ്യം ഇന്ന് വന്നുചേരും. ഈശ്വരാനുഗ്രഹത്താൽ ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാനും വ്യവഹാരങ്ങളിൽ അനുകൂല ഫലം ലഭിക്കാനും സാധിക്കും. വാഹന ഭാഗ്യം, പുതിയ വീട്, ഭൂമി സംബന്ധമായ നേട്ടം എന്നിവയ്ക്ക് യോഗമുള്ള സുപ്രധാന ദിനമാണിത്
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക. ബന്ധുക്കളുമായി അകൽച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. അനാവശ്യമായ ബന്ധങ്ങളിൽ ഏർപ്പെടുന്നത് ദോഷകരമായി ഭവിച്ചേക്കാം. വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വാക്കുതർക്കങ്ങൾ മനഃസമാധാനത്തെ ബാധിച്ചേക്കാമെന്നതിനാൽ കുടുംബാംഗങ്ങളോടും പങ്കാളിയോടും സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യത പുലർത്തുന്നത് പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സഹായിക്കും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയുന്ന ദിനമാണിത്. ബന്ധുക്കളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനും ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവപ്പെടാനും യോഗമുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ബിസിനസ്സ് രംഗത്ത് വലിയ പുരോഗതി ദൃശ്യമാകും. കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സഹായിക്കും. നിങ്ങൾക്കെതിരെ ഉണ്ടാകുന്ന അപവാദങ്ങൾ നിഷ്ഫലമാകും. കുടുംബത്തിൽ സന്തോഷവും സുരക്ഷിതത്വവും അനുഭവപ്പെടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ സൂക്ഷ്മത പാലിക്കുക; അല്ലാത്തപക്ഷം ധനനഷ്ടത്തിനോ മാനഹാനിക്കോ സാധ്യതയുണ്ട്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ വിവേകപൂർണ്ണമായ തീരുമാനങ്ങൾ ആവശ്യമാണ്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ശാരീരികമായ അവശതകളും അപ്രതീക്ഷിതമായ ചെലവുകളും അല്പം മനഃക്ലേശം ഉണ്ടാക്കിയേക്കാം. അനാവശ്യ വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്നത് അന്തസ്സ് നിലനിർത്താൻ സഹായിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ രേഖകൾ കൃത്യമായി കൈകാര്യം ചെയ്യുക.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.
തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212