നക്ഷത്രഫലം: തിങ്കളാഴ്ച, 2026 മാർച്ച് 30

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

കുടുംബജീവിതത്തിൽ അനാവശ്യമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. മാനസികമായ പിരിമുറുക്കം വർദ്ധിക്കാനും ഉറക്കക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. നിസ്സാര കാര്യങ്ങളിൽ ഇടപെടുന്നത് വഴി പൊതുസമൂഹത്തിൽ അപമാനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഓരോ നീക്കത്തിലും അതീവ ജാഗ്രത പുലർത്തുന്നത് ഉചിതമായിരിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

പുതിയ വാസസ്ഥലങ്ങളിലേക്ക് മാറാനോ വിദേശയാത്രകൾ നടത്താനോ അവസരങ്ങൾ തെളിഞ്ഞുവരും. എങ്കിലും, ഇത്തരം മാറ്റങ്ങളിൽ നിന്ന് പൂർണ്ണമായ സംതൃപ്തി ലഭിക്കാൻ അല്പം പ്രയാസമായിരിക്കും. ശാരീരികമായ അവശതകൾ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. കുടുംബാംഗങ്ങൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

എല്ലാ കാര്യങ്ങളിലും അനുകൂലമായ ഫലങ്ങൾ ലഭിക്കുന്ന ശുഭദിനമാണിത്. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കാനും കുടുംബാംഗങ്ങളിൽ നിന്ന് വലിയ തോതിലുള്ള പിന്തുണയും സഹകരണവും ഉണ്ടാകാനും യോഗമുണ്ട്. സാമ്പത്തിക പുരോഗതിക്കൊപ്പം ദാമ്പത്യ ജീവിതത്തിലെ ഐക്യവും തൊഴിൽ വിജയവും മനസ്സിന് വലിയ സന്തോഷം നൽകും

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ഏറ്റെടുക്കുന്ന ദൗത്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയുള്ളതിനാൽ കരുതൽ വേണം. മക്കളുടെ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ജലസംബന്ധമായ ഇടപാടുകളിലും യാത്രകളിലും അതീവ ജാഗ്രത പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിൽ നിന്ന് മോചനം ലഭിക്കുന്ന ദിവസമാണിത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും തീർത്ഥയാത്രകൾ നടത്താനും ലഭിക്കുന്ന അവസരങ്ങൾ മനസ്സിന് വലിയ ശാന്തിയും ഉന്മേഷവും നൽകും. ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

പ്രവർത്തനങ്ങളിൽ മന്ദത അനുഭവപ്പെടാനും ചില തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ട്. ധനനഷ്ടത്തിനോ ചെറിയ അപമാനങ്ങൾക്കോ ഇടയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആരോഗ്യപരമായ അസ്വസ്ഥതകൾ അലട്ടിയേക്കാം. വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ അവയിൽ നിന്നുള്ള വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയവും സാമ്പത്തിക ലാഭവും കൈവരിക്കാൻ സാധിക്കുന്ന മികച്ച ദിവസമാണിത്. ശത്രുക്കളുടെ നീക്കങ്ങളെ ബുദ്ധിപൂർവ്വം അതിജീവിക്കാൻ കഴിയും. കുടുംബത്തിൽ ഐശ്വര്യവും സൗഖ്യവും നിറയും. തൊഴിൽ രംഗത്തും വ്യക്തിബന്ധങ്ങളിലും ഒരുപോലെ പുരോഗതി ദൃശ്യമാകുന്ന സുപ്രധാന ദിനമാണിത്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുന്ന സുപ്രധാന ദിനമാണിത്. സുഖകരമായ നിദ്രയും ഇഷ്ടഭക്ഷണവും ആസ്വദിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവപ്പെടും. ദീർഘകാലമായി നിലനിന്നിരുന്ന തെറ്റിദ്ധാരണകളും അപവാദങ്ങളും നീങ്ങി സത്യം വെളിവാകുന്നത് വലിയ ആശ്വാസം നൽകും..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

വ്യക്തിജീവിതത്തിൽ ചില സങ്കീർണ്ണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായുള്ള അമിതമായ അടുപ്പമോ ഇടപെടലുകളോ ചിലപ്പോൾ അസ്വസ്ഥതകൾക്കും മനഃസമാധാനക്കുറവിനും കാരണമായേക്കാം. ആരോഗ്യപരമായ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്; കൃത്യമായ വിശ്രമവും ചിട്ടയായ ജീവിതശൈലിയും പാലിക്കേണ്ടത് അത്യാവശ്യമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെയോ മക്കളുടെയോ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായ രോഗങ്ങൾ ആശുപത്രിവാസം ആവശ്യമായി വരുത്തിയേക്കാം. അനാവശ്യമായ ഭയമോ ഉറക്കക്കുറവോ മനസ്സിനെ അലട്ടിയേക്കാം. മനക്കരുത്തോടെ പ്രതിസന്ധികളെ നേരിടാൻ ശ്രമിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കുന്ന അനുകൂല ദിനമാണിത്. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. സാമ്പത്തിക നേട്ടങ്ങളും തൊഴിൽപരമായ അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും. പ്രണയിക്കുന്നവർക്ക് തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് യോഗമുള്ള സമയമാണിത്. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കും. ശത്രുക്കളുടെ ശല്യം ഒഴിയുന്നതിനൊപ്പം നിയമപരമായ തർക്കങ്ങളിൽ (വ്യവഹാരങ്ങളിൽ) വിജയിക്കാനും ഭൂമി സംബന്ധമായ ലാഭങ്ങൾ കൈവരിക്കാനും സാധിക്കും.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212