നക്ഷത്രഫലം: ഞായറാഴ്ച, 2026 മാർച്ച് 08

Astrology

Share this article:

Read in English Facebook Twitter WhatsApp LinkedIn Instagram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ അനുകൂലമായ ദിവസമാണ്. മനസ്സിനിണങ്ങിയ വ്യക്തിയെ കണ്ടുമുട്ടാനും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും സാധിക്കും. നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ഗൗരവകരമായ തലത്തിലേക്ക് മാറിയേക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

തൊഴിൽപരമായി മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ ഗൃഹോപകരണങ്ങളോ അലങ്കാര വസ്തുക്കളോ വാങ്ങാൻ യോഗമുണ്ട്. ബന്ധുക്കളുടെ സന്ദർശനവും കുടുംബത്തിൽ മംഗളകരമായ ചടങ്ങുകളും പ്രതീക്ഷിക്കാം..

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ജീവിതത്തിൽ ചില സുപ്രധാനമായ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണിത്. സന്തോഷവും സങ്കടവും ഒരുപോലെ അനുഭവപ്പെട്ടേക്കാമെന്നതിനാൽ മനഃസാന്നിധ്യം കൈവിടരുത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ജോലിയിൽ മാറ്റങ്ങളോ പദവികളിൽ കുറവോ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകളിലും സ്ത്രീകളുമായി ഇടപെടുന്ന കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം; അല്ലാത്തപക്ഷം മാനഹാനിക്കോ ധനനഷ്ടത്തിനോ ഇടയാക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

മാതാവിൽ നിന്നോ മാതൃതുല്യരായ ബന്ധുക്കളിൽ നിന്നോ വലിയ പിന്തുണയും സാമ്പത്തിക ഗുണങ്ങളും ലഭിക്കും. പുതിയ വാഹനം, വീട്, അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ശുഭകരമായ ദിനമാണ്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മികച്ച സമയമാണ്. എങ്കിലും ജാതകത്തിൽ ചൊവ്വ പ്രതികൂലമായവർ അപകടങ്ങളെയും മോഷണശ്രമങ്ങളെയും കരുതിയിരിക്കണം. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കാനുള്ള വഴി തെളിയും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ആത്മീയ കാര്യങ്ങളിലും മന്ത്രതന്ത്രങ്ങളിലും അറിവ് വർദ്ധിക്കും. ജോലിയിൽ ഇതുവരെ ഉണ്ടായിരുന്ന മടുപ്പ് മാറി ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സാധിക്കും. കർമ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ അവസരം ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

നേത്ര സംബന്ധമായ അസുഖങ്ങൾ അലട്ടിയേക്കാം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. സുഹൃത്തുക്കളിൽ നിന്ന് ചതി പറ്റാൻ സാധ്യതയുള്ളതിനാൽ രഹസ്യങ്ങൾ പങ്കുവെക്കുമ്പോഴും സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പാലിക്കുക..

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എല്ലാ കാര്യങ്ങളിലും ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കാനും സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

ബിസിനസ്സ് വിപുലീകരിക്കാനും കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങാനും സാധിക്കും. നിയമപാലകർക്കും നീതിന്യായ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവർക്കും അർഹമായ അംഗീകാരവും പ്രശസ്തിയും ലഭിക്കുന്ന ദിനമാണ്

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

അനാവശ്യ ബന്ധങ്ങൾ മൂലം മാനഹാനിക്കോ സാമ്പത്തിക നഷ്ടത്തിനോ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക. പ്രധാനപ്പെട്ട രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

തെറ്റായ കൂട്ടുകെട്ടുകൾ മൂലം അപവാദങ്ങൾ കേൾക്കാൻ ഇടയായേക്കാം. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അലർജി, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കുക.

അറിയിപ്പ്:

പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

തയ്യാറാക്കിയത് ജയറാണി ഇ വി : +91 9746 812 212