മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പിതാവിനോ പിതൃബന്ധുക്കൾക്കോ ആരോഗ്യപ്രശ്നങ്ങളോ പ്രയാസങ്ങളോ അനുഭവപ്പെടാൻ സാധ്യതയുള്ള ദിനമാണ്. തൊഴിൽ രംഗത്ത് ചിലർക്ക് സ്ഥാനചലനമോ തടസ്സങ്ങളോ ഉണ്ടായേക്കാം. എങ്കിലും, കൃത്യമായ പരിശ്രമം നടത്തുന്നവർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റമോ സ്ഥാനക്കയറ്റമോ ലഭിക്കാനും സാധ്യതയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കും. കടമായി നൽകിയ പണം പലിശ സഹിതം തിരികെ ലഭിക്കാൻ യോഗമുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള താല്പര്യം വർദ്ധിക്കും. ലോട്ടറി പോലുള്ള അപ്രതീക്ഷിത മാർഗങ്ങളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടായേക്കാം..
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. ഗൂഢശാസ്ത്രങ്ങളിലും നിഗൂഢമായ അറിവുകളിലും താല്പര്യം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾ ബുദ്ധിപൂർവ്വം പരിഹരിച്ച് മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റും
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സഹോദരങ്ങളുമായുള്ള ബന്ധത്തിൽ ചെറിയ വിള്ളലുകൾ വീഴാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കാത്തത് ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. പിതാവുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. സ്വന്തം വിശ്വാസങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ ആകൃഷ്ടരാകാതിരിക്കാൻ ശ്രദ്ധിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബാംഗങ്ങൾക്കിടയിൽ ഐക്യക്കുറവ് ദൃശ്യമായേക്കാം. അധ്യാപകർക്കും വിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അംഗീകാരവും പ്രശസ്തിയും ലഭിക്കും. വീട്ടിൽ നിശ്ചയിച്ച ശുഭകാര്യങ്ങൾക്ക് ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിച്ച് താമസിക്കാൻ തീരുമാനിക്കും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ തേടിയെത്തുകയും അവ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ശാരീരികമായ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
അനാവശ്യമായ അപവാദങ്ങളോ തെറ്റിദ്ധാരണകളോ മനസ്സിനെ വിഷമിപ്പിച്ചേക്കാം. നിങ്ങൾ അറിയാത്ത കാര്യങ്ങളിൽ പോലും പഴി കേൾക്കേണ്ടി വന്നേക്കാം. കുടുംബത്തിലെ മൺമറഞ്ഞ പിതൃക്കൾക്കായി കർമ്മങ്ങൾ ചെയ്യേണ്ടി വരും. അനാവശ്യ പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
മാതാവിൽ നിന്ന് സ്നേഹവും സാമ്പത്തിക സഹായവും ലഭിക്കും. കൃഷിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവപ്പെടും..
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനമാകുമെങ്കിലും അവസാന നിമിഷം മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ജോലിസ്ഥലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം. സംഭവബഹുലമായ ഒരു ദിനമായിരിക്കും ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
പുതിയ വീട് പണിയാനോ നിലവിലുള്ള വീട് നവീകരിക്കാനോ അനുകൂലമായ സാഹചര്യമുണ്ടാകും. വാഹന ഭാഗ്യവും അതുവഴി ഗുണാനുഭവങ്ങളും ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ പുരോഗതിയുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക പരാധീനതകൾ ഒഴിയും. സന്താനഭാഗ്യം, കുടുംബസൗഖ്യം എന്നിവ പ്രതീക്ഷിക്കാം. ഈശ്വരവിശ്വാസം വർദ്ധിക്കുകയും സൽസുഹൃത്തുക്കളുടെയും അയൽക്കാരുടെയും സഹായം ലഭിക്കുകയും ചെയ്യും. ആരോഗ്യവും മനഃസന്തോഷവും വർദ്ധിക്കും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സ്വത്ത് സംബന്ധമായ തർക്കങ്ങൾ കുടുംബത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ ഇടയുണ്ട്. ഇത് കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങിയേക്കാം. നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും.
അറിയിപ്പ്:
പൊതുഫലങ്ങൾ ആ കൊടുത്തിരിക്കുന്ന നിശ്ചിത കാലയളവിലെ പൊതു ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. ഓരോ വ്യക്തിയും അനുഭവയോഗത്തിൽ വരുന്ന ഫലങ്ങൾ, ആ സമയത്തെ പൊതു ഗ്രഹനിലയ്ക്ക് പുറമെ ആ വ്യക്തിയുടെ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശാപഹാരം അന്തരപഹാരങ്ങൾ എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഇവിടെ കൊടുത്തിരിക്കുന്ന പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ചു, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ, അനുകൂല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി നേടിയെടുക്കാനും പ്രതികൂല സമയങ്ങളിൽ മുൻകരുതലോടെ സുഗമമായി തരണം ചെയ്യാനും സാധിക്കും.